- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനയാത്ര ചെയ്യുമ്പോൾ ലാപ്ടോപ്പ് മാത്രമല്ല മൊബൈൽ ഫോണിനേക്കാൾ വലുപ്പമുള്ള എല്ലാ ഇലക്ട്രോണിക് സാധനങ്ങളും ഇനി പ്രത്യേക ട്രേയിൽ സ്‌ക്രീൻ ചെയ്യണം; അമേരിക്ക നടപ്പിലാക്കിയ പരിഷ്‌കാരം എല്ലാ എയർപോർട്ടുകളിലേക്കും വ്യാപിക്കുന്നു
വിമാനയാത്രക്കാരുട പഴ്സണൽ ഇലക്ട്രോണിക് ഡിവൈസുകളെ(പിഇഡി) കർക്കശമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള സംവിധാനം നിലവിൽ വരുന്നുവെന്ന് റിപ്പോർട്ട്. ഇതനുസരിച്ച് ലാപ് ടോപ്പ് മാത്രമല്ല മൊബൈൽ ഫോണിനേക്കാൾ വലുപ്പമുള്ള എല്ലാ ഇലക്ട്രോണിക് സാധനങ്ങളും ഇനി പ്രത്യേക ട്രേയിൽ സ്‌ക്രീൻ ചെയ്യേണ്ടി വരും. അമേരിക്ക നടപ്പിലാക്കിയ പരിഷ്‌കാരം എല്ലാ എയർപോർട്ടുകളിലേക്കും അധികം വൈകാതെ വ്യാപിക്കുന്നതാണ്. ഇന്ത്യൻ എയർപോർട്ടുകളിലും പുതിയ സംവിധാനം നടപ്പിലാക്കാൻ പോകുകയാണ്. നാളിതു വരെ അമേരിക്കയിൽ ലാപ്ടോപ്പ് പോലുള്ള പിഇഡികളെ മാത്രമായിരുന്നു ബാഗുകളിൽ നിന്നുമെടുത്ത് എക്സ്-റേ സ്‌ക്രീനിംഗിന് വിധേയമാക്കേണ്ടിയിരുന്നുള്ളൂ. എന്നാൽ അതേ സമയം ഐപാഡ് പോലുള്ളവയെ ഇത്തരം പരിശോധനകളിൽ നിന്നുമൊഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ അമേരിക്കൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയായ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷൻ (ടിഎസ്എ) കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഇതനുസരിച്ച് മൊബൈൽ ഫോണിനേക്കാൾ വലിയ എല്ലാ ഇലക
വിമാനയാത്രക്കാരുട പഴ്സണൽ ഇലക്ട്രോണിക് ഡിവൈസുകളെ(പിഇഡി) കർക്കശമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള സംവിധാനം നിലവിൽ വരുന്നുവെന്ന് റിപ്പോർട്ട്. ഇതനുസരിച്ച് ലാപ് ടോപ്പ് മാത്രമല്ല മൊബൈൽ ഫോണിനേക്കാൾ വലുപ്പമുള്ള എല്ലാ ഇലക്ട്രോണിക് സാധനങ്ങളും ഇനി പ്രത്യേക ട്രേയിൽ സ്‌ക്രീൻ ചെയ്യേണ്ടി വരും. അമേരിക്ക നടപ്പിലാക്കിയ പരിഷ്‌കാരം എല്ലാ എയർപോർട്ടുകളിലേക്കും അധികം വൈകാതെ വ്യാപിക്കുന്നതാണ്. ഇന്ത്യൻ എയർപോർട്ടുകളിലും പുതിയ സംവിധാനം നടപ്പിലാക്കാൻ പോകുകയാണ്.
നാളിതു വരെ അമേരിക്കയിൽ ലാപ്ടോപ്പ് പോലുള്ള പിഇഡികളെ മാത്രമായിരുന്നു ബാഗുകളിൽ നിന്നുമെടുത്ത് എക്സ്-റേ സ്‌ക്രീനിംഗിന് വിധേയമാക്കേണ്ടിയിരുന്നുള്ളൂ. എന്നാൽ അതേ സമയം ഐപാഡ് പോലുള്ളവയെ ഇത്തരം പരിശോധനകളിൽ നിന്നുമൊഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ അമേരിക്കൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയായ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷൻ (ടിഎസ്എ) കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഇതനുസരിച്ച് മൊബൈൽ ഫോണിനേക്കാൾ വലിയ എല്ലാ ഇലക്ട്രോണിക് ഡിവൈസുകളെയും എക്സ്-റേ സ്‌ക്രീനിംഗിന് വിധേയമാക്കണമെന്നാണ് പുതിയ നിയമം.
ഏവിയേഷൻ സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടിയാണീ നിർണായകമായ നീക്കം നടത്തിയിരിക്കുന്നത്. യുഎസിൽ ഈ വിധത്തിൽ നടപ്പിലാക്കിയിരിക്കുന്ന പുതിയ ചട്ടമാണ് ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കും വ്യാപിക്കാൻ പോകുന്നത്. പുതിയ നിയമം അനുസരിച്ച് മൊബൈൽ ഫോണിനേക്കാൾ വലിയ ഡിവൈസുകൾ ബാഗുകളിൽ നിന്നുമെടുത്ത് അതിന്റെ കവറുകളെല്ലാമെടുത്ത് മാറ്റി ഒരു ബിന്നിൽ വയ്ക്കുകയും തുടർന്ന് വർഷങ്ങളായി ലാപ്ടോപ്പുകൾ സ്‌ക്രീൻ ചെയ്യുന്നത് പോലുള്ള പ്രക്രിയക്ക് ഇത്തരം ഡിവൈസുകളെ വിധേയമാക്കുകയും ചെയ്യണമെന്നാണ് ടിഎസ്എയുടെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നത്.
പുതിയ പരിഷ്‌കാരത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ സുരക്ഷാ പരിശോധനാ വേളയിൽ തങ്ങളുടെ ഇത്തരം ഡിവൈസുകൾ ബാഗുകളിൽ നിന്നെടുത്ത് തയ്യാറായി നിൽക്കണമെന്നും അതിലൂടെ സെക്യൂരിറ്റി ചെക്കിൻ ക്യൂവിൽ നിൽക്കുന്ന സമയം ലാഭിക്കാമെന്നും ടിഎസ്എ നിർദേശിച്ചിരുന്നു. ലോസ് ഏയ്ജൽസ് ഇന്റർനാഷണൽ , അടക്കമുള്ള 10 വിമാനത്താവളങ്ങളിലായിരുന്നു പുതിയ പദ്ധതി തുടക്കത്തിൽ നടപ്പിലാക്കിയിരുന്നത്. തുടർന്ന് ഇത് യുഎസിലെ എല്ലാ എയർപോർട്ടുകളിലേക്കും വ്യാപിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മറ്റ് രാജ്യങ്ങളും ഈ അതീവ സുരക്ഷാ മാനദണ്ഡം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.