നാഗ്പൂർ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഫട്‌നാവിസ് ഭഗവതിനെ കണ്ടതിന് പിന്നാലെയാണ് ഗഡ്കരിയുടെയും സന്ദർശനം.

എന്നാൽ മോഹൻ ഭഗവതുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ല എന്ന് ഗഡ്കരി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ ദീപാവലിക്കും ഭഗവതിനെ കാണാറുണ്ടെന്നും അതുപോലെയാണ് ഇക്കുറിയും വന്നതെന്നും ഗഡ്കരി പറഞ്ഞു.