- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ പ്രക്ഷോഭം: സമരത്തിന് പിന്തുണയുമായി ദേശീയ-സംസ്ഥാന നേതാക്കൾ സമരഭൂമിയിലെത്തി
കോഴിക്കോട്: കോർപറേറ്റുകളുടെ വികസനത്തിനുവേണ്ടി കേരള ജനതക്കുമേൽ കെട്ടിയേൽ പ്പിച്ച ഭീകരതയാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെന്ന് വെൽഫെയർപാർട്ടി സംസ്ഥാന സമിതി അംഗം പി.സി ഭാസ്‌കരൻ പറഞ്ഞു. മുക്കം -എരഞ്ഞിമാവിൽനടക്കുന്ന ഗെയിൽ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരഭൂമിസന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെയും വരും തലമുറയെയുംസംരക്ഷിക്കുവാൻ വേണ്ടിയുള്ളതാണ് ഈ സമരം. സ്വന്തം പൗരന്മാരോട് യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ട് പോവാനാണ് ഭാവമെങ്കിൽനന്ദിഗ്രാമും സിംഗൂരും ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പാർട്ടി കോഴിക്കോട് ജില്ല സെക്രട്ടറി രാജു പുന്നക്കൽ, ജില്ല സമിതി അംഗം മാഹിൻനെരോത്ത്, മണ്ഡലം ട്രഷറർ ഹമീദ് കൊടിയത്തൂർ, റഫീഖ് കുറ്റോട്ട്, ബശീർപുതിയോട്ടിൽ, ബാവ പവർവേൾഡ്, എം.സി മുഹമ്മദ്, ജാഫർ എരഞ്ഞിമാവ്, പി. അബ്ദുസത്താർ സംസാരിച്ചു. ജനവാസ മേഖല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്നഗെയിൽ വിരുദ്ധ സമരം ശക്തി പ്രാപിച്ചതോടെ പിന്തുണയുമായി നിരവധി രാഷ്ട്രീയ-മതനേതാക്കൾ സമരപ്പന്തലിൽ എത്തിയത് സമര സ
കോഴിക്കോട്: കോർപറേറ്റുകളുടെ വികസനത്തിനുവേണ്ടി കേരള ജനതക്കുമേൽ കെട്ടിയേൽ പ്പിച്ച ഭീകരതയാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെന്ന് വെൽഫെയർപാർട്ടി സംസ്ഥാന സമിതി അംഗം പി.സി ഭാസ്‌കരൻ പറഞ്ഞു. മുക്കം -എരഞ്ഞിമാവിൽനടക്കുന്ന ഗെയിൽ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരഭൂമിസന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെയും വരും തലമുറയെയുംസംരക്ഷിക്കുവാൻ വേണ്ടിയുള്ളതാണ് ഈ സമരം.
സ്വന്തം പൗരന്മാരോട് യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ട് പോവാനാണ് ഭാവമെങ്കിൽനന്ദിഗ്രാമും സിംഗൂരും ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പാർട്ടി കോഴിക്കോട് ജില്ല സെക്രട്ടറി രാജു പുന്നക്കൽ, ജില്ല സമിതി അംഗം മാഹിൻനെരോത്ത്, മണ്ഡലം ട്രഷറർ ഹമീദ് കൊടിയത്തൂർ, റഫീഖ് കുറ്റോട്ട്, ബശീർപുതിയോട്ടിൽ, ബാവ പവർവേൾഡ്, എം.സി മുഹമ്മദ്, ജാഫർ എരഞ്ഞിമാവ്, പി. അബ്ദുസത്താർ സംസാരിച്ചു.
ജനവാസ മേഖല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്നഗെയിൽ വിരുദ്ധ സമരം ശക്തി പ്രാപിച്ചതോടെ പിന്തുണയുമായി നിരവധി രാഷ്ട്രീയ-മതനേതാക്കൾ സമരപ്പന്തലിൽ എത്തിയത് സമര സമിതിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.