മുക്കം: നിർദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈൻ ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കുകയും, ഇരകളുടെ ആശങ്കയകറ്റി മാന്യമായ നഷ്ട പരിഹാരം ഉറപ്പ് വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ 80 ദിവസമായി നടക്കുന്ന എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ സമരത്തിന്റെ തുടർച്ചയെന്നോളം പദ്ധതി പ്രദേശമായ നെല്ലിക്കാപറമ്പിൽ നിന്നും കാലത്തു 10 മണിക്ക് നിർമ്മാണ പ്രവർത്തി നടക്കുന്ന കാരകുറ്റി റോഡിലേക്ക് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഇരകളും മാർച്ചിൽ പങ്കെടുത്തു.

സർവസന്നാഹങ്ങളുമായെത്തിയ പൊലീസ് നിർമ്മാണ സ്ഥലത്തു വെച്ചു മാർച്ച് തടഞ്ഞു. ജനകീയ പ്രക്ഷോഭം ഭയന്ന് ജെ.സി.ബി, ഹിറ്റാച്ചി ഉൾപ്പെടെയുള്ള നിർമ്മാണ ഉപകരണങ്ങൾ സൈറ്റിൽ നിന്നും മാറ്റുകയും നിർമ്മാണ പ്രവർത്തി നിർത്തിവെക്കുകയും ചെയ്തു. സമരഭൂമിയിൽ നടന്ന പ്രതിഷേധ പൊതുസമ്മേളനം എം.ഐ ഷാനവാസ് എംപി ഉൽഘടനം ചെയ്തു. ജനകീയ സമരത്തെ അടിച്ചൊതുക്കാനാണ് ഭാവമെങ്കിൽ പാർലിമെന്റ് വരെ സ്തംഭിപ്പിക്കുന്നതിലേക്കു കാര്യങ്ങൾ എത്തിക്കും. ഗെയിലിനു കാവൽ നിൽക്കുന്ന പൊലീസുകാരുടെ നാലിൽ ഒന്നെങ്കിലും ഉണ്ടെങ്കിൽ ഓഖി ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എരഞ്ഞിമാവ് സമര സമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് മലപ്പുറം ജില്ലകളിൽ പ്രാദേശിക തലത്തിൽ ഇതിനകം ഉയർന്ന് വന്ന സമരപന്തലുകൾക്കു കീഴിൽ ഒരുമിച്ച് കൂടിയ ഗെയിൽ ഇരകളും, ജനപ്രതിനിധികളും, രാഷ്ട്രിയ നേതൃത്വവും സാംസ്‌കാരിക പ്രവർത്തകരും, പൊതുജനങ്ങളും മാർച്ചിൽ അണിനിരന്നു. കെ.എം ഷാജി എംഎ‍ൽഎ മുഖ്യ പ്രഭാഷണം നടത്തി. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഗെയിൽ വിഷയം ചർച്ചക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മറ്റു രാജ്യങ്ങളിൽ ഒരു വികസനപദ്ധതി നടപ്പിലാക്കുമ്പോൾ അതിന്റെ ഇരകൾക്കു വി.വി.ഐ.പി പരിഗണയാണ് നൽകുന്നത് എന്നാൽ ഇവിടെ കേരളത്തിൽ അവരെ ആട്ടിയോടിച്ചു അഭയാർത്ഥികളാക്കുന്നതിനെ ന്യായീകരിക്കാനാവില്ല. എ.പി അനിൽകുമാർ എംഎ‍ൽഎ, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിൻകുട്ടി, ഡിസിസി പ്രസിഡന്റ അഡ്വ: ടി സിദ്ധീഖ്, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ജെ.ഡി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ, ആം ആദ്മി സംസ്ഥാന പ്രസിഡന്റ് സി.ആർ നീലകണ്ഠൻ, സമരസമിതി സംസ്ഥാന കൺവീനർ സി.പി.ചെറിയമുഹമ്മദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, അസ്ലം ചെറുവാടി, എം ടി അഷ്റഫ്, ടി.പി മുഹമ്മദ്, സി കെ കാസിം, കെ ടി അഷ്റഫ്, കെ.പി നൗഷാദലി, ലക്ഷ്മി പറമ്പൻ, പി.കെ കമ്മ്ദ് കുട്ടി ഹാജി, കെ.വി അബ്ദുറഹ്മാൻ, സി.ജെ ആന്റണി എന്നിവർ പ്രസംഗിച്ചു.

കെ.സി അൻവർ, കെ.ടി മൻസൂർ, ജബ്ബാർ സഖാഫി, കരീം പഴങ്കൽ, ബഷീർ പുതിയോട്ടിൽ, അലവിക്കുട്ടി കാവനൂർ, റൈഹാന ബേബി, നജീബ് കാരങ്ങാടൻ, സലാം തേക്കുംകുറ്റി, കോയ കാരശ്ശേരി, വിനോദ് മേക്കോത്ത്, യൂ.പി മരക്കാർ, സാലിം ജീറോഡ്, മുനീർ ഗോതമ്പറോഡ്, പി കെ ബാവ, സത്താർ, ബാവ പവർവേൾഡ്, ജാഫർ ഇ. മുജീബ് ഇ.പി എന്നിവർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.