മുക്കം: നിയമങ്ങളെ കാറ്റിൽ പറത്തുന്ന നിർദ്ദിഷ്ട കൊച്ചി-മംഗളൂരു ഗെയിൽവാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരെ മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായഎരഞ്ഞിമാവിൽ ഗെയിലിന്റെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കുടിൽ കെട്ടിഅനിശ്ചിതകാല പ്രക്ഷോഭസമരം ആരംഭിച്ചു.

ഗെയിൽ വിക്ടിംസ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് എരഞ്ഞിമാവ് ഗെയിൽപദ്ധതി പ്രദേശത്ത് അനിശ്ചിതകാല ജനകീയ സമരം ആരംഭിച്ചത്. ജനങ്ങളുടെ ആശങ്കദൂരീകരിക്കാതെ ജനവാസ മേഖലയലൂടെ കടന്നുപോകുന്ന പദ്ധതി അനുവദിക്കില്ലെന്ന്‌നേതാക്കൾ പറഞ്ഞു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്നവിശ്വനാഥ് സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഗെയിൽ വിക്ടിംസ്‌ഫോറം ജില്ലാ കൺവീനർ കെ.സി അൻവർ, അലവിക്കുട്ടി കാവനൂർ, ജി.അക്‌ബർ,വാസുദേവൻ നമ്പൂതിരി, ജാഫർ പന്നിക്കോട്, നജീബ് കീഴ്പറമ്പ് എന്നിവർസംസാരിച്ചു. നുറുകണക്കിനാളുകൾ അണിനിരന്ന് എരഞ്ഞിമാവിൽ നിന്നാരംഭിച്ചപ്രകടനം പന്നിക്കോട് സമാപിച്ചു.

പ്രകടനത്തിന്ന് അബ്ദുൽ ജബാർ സഖാഫി, മുഹമ്മദ് ടി.പി, കരീം പന്നിക്കോട്,
ശിഹാബ് മാട്ടുമുറി, റഫീഖ് കുറ്റിയോട്ട്, ജൈസൻ പന്നിക്കോട് , സാലിം ജീറോഡ്,ബാവ പവർവേൾഡ്, ശാമിൽ എന്നിവർ നേതൃത്വം നൽകി.കഴിഞ്ഞ ദിവസം ഗെയിൽ അധികൃതർ സർവെ നടപടികളുമായി എരഞ്ഞിമാവ് ഭാഗത്ത്എത്തിയപ്പോൾ ഭൂമി നഷ്ടപ്പെടുന്ന ഒരാൾ പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണിരുന്നു.യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് തങ്ങളുടെ ഭൂമി കൈയേറി പ്രവർത്തിആരംഭിച്ചതെന്ന് സമരക്കാർ പറയുന്നു.

ഹിറ്റാച്ചിയുപയോഗിച്ച് ഇരുപത്മീറ്ററിലധികം വീതിയിൽ മുഴുവൻ മരങ്ങൾ മുറിച്ചുമാറ്റിയും മണ്ണുമാന്തിനിരപ്പാക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്. നെഞ്ച് പിളർക്കും കാഴ്ചയാണിത്.പ്രതിഷേധത്തെ തുടർന്ന് താൽകാലികമായി പണി നിർത്തിവെച്ചിട്ടുണ്ട്.