മുക്കം:നിർദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈൻ പദ്ധതി ജനവാസ മേഖലയിൽ നിന്നുംമാറ്റണമെന്ന് വി.ടി ബലറാം എം.എൽ. എ ആവശ്യപ്പെട്ടു. മലപ്പുറം - കോഴിക്കോട്ജില്ലാ അതിർത്തിയായഎരഞ്ഞിമാവിൽ നടക്കുന്ന ഗെയ്ൽ വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് സമരഭൂമി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗെയിൽവിഷയം നേരത്തെ തന്നെ കേരളനിയമസഭയിൽ ഞാൻ ഉന്നയിച്ചിരുന്നു.അടുത്ത സഭയിൽ വീണ്ടുംചർച്ചക്ക് കൊണ്ടുവരും എന്ന് ബൽറാം എംഎ‍ൽഎ കൂട്ടിച്ചേർത്തു.യു ഡി എഫ് ചെയർമാൻപുതുക്കുടി മജീദ് അധ്യക്ഷത വഹിച്ചു. സി.പി ചെറിയ മുഹമ്മദ്,കോഴിക്കോട്
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ് എം ടി അഷ്റഫ്, സംയുക്ത സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ, ജിം അക്‌ബർ,എം.കെ കുഞ്ഞുമുഹമ്മദ്,റൈഹാന ബേബി, കെ.വി അബ്ദുറഹിമാൻ, കെ.പിഅബ്ദുറഹിമാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.ടി മൻസൂർ,കെ.നജീബ്,കെ.അബൂബക്കർ മാസ്റ്റർ,അലവിക്കുട്ടി കാവനൂർ,പ്രൊഫ.കെ.എ നാസർ,ഒ.എംഅബൂബക്കർ സിദ്ധീഖ്,നിസാം കാരശ്ശേരി ,അഡ്വ.സി.ടി അഹമ്മദ്കുട്ടി,ടി.പിമുഹമ്മദ്,ജബ്ബാർ സഖാഫി,എൻ.കെ അശ്‌റഫ്,സാലിം ജിറോഡ്, സലാം തേക്കുംകുറ്റി, ബാവപവർ വേൾഡ്, കെ.കോയ,യൂനുസ് പുത്തലത്ത് ,കരീം പഴങ്കൽ, ജാഫർ എരഞ്ഞിമാവ് , നൗഷാദ്എരഞ്ഞിമാവ് പ്രസംഗിച്ചു.