- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമരം ഏറ്റെടുക്കില്ലെന്ന പാർട്ടി നിലപാടും സുധീരന്റെ എതിർശബ്ദവും കോൺഗ്രസിനെ പ്രവർത്തകരെ വെട്ടിലാക്കി; പ്രതിപക്ഷത്തിരുന്നപ്പോൾ നടത്തിയ സമരങ്ങൾ തിരിച്ചടിയായ ആഘാതത്തിൽ സിപിഎമ്മും; മുസ്ലിം വിരുദ്ധതക്കൂടി ചാർത്തി കിട്ടിയതോടെ മേഖലയിൽ യോഗങ്ങൾ വിളിച്ച്ചേർത്ത് വിശദീകരണങ്ങൾ നൽകാൻ സി.പി.എം: ഗെയിൽ വിരുദ്ധ സമരത്തിൽ രണ്ടു കക്ഷികളും ഒരുപോരെ പ്രതിരോധത്തിൽ
കോഴിക്കോട്: ഗെയിൽ സമരം ശക്തമായി മുന്നോട്ട് പോകവെ കോൺഗ്രസ്, സി.പി.എം പ്രവർത്തകർ ഒരുപേലെ വെട്ടിലായിരിക്കുകയാണ്. സമരം ഏറ്റെടുക്കില്ലെന്ന കോൺഗ്രസ് നിലപാടും സുധീരന്റെ എതിർ ശബ്ദവും ആണ് സമരമുഖത്ത് ഉറച്ച് നിന്നിരുന്ന കോൺഗ്രസ് പ്രവർത്തകരെ പ്രതിരോധത്തിലാക്കിയത്. ഗെയിൽ പദ്ധതിക്കെതിരായ സമരത്തിന് തുടക്കം കുറിക്കുകയും അധികാരത്തിലെത്തിയപ്പോൾ പദ്ധതിക്കായി വാദിക്കുകയും ചെയ്ത സിപിഎമ്മും തൃശങ്കുവിലാണ്. മുസ്ലിം വിരുദ്ധതക്കൂടി ചാർത്തി കിട്ടിയതോടെ മേഖലയിൽ യോഗങ്ങൾ വിളിച്ച്ചേർത്ത് വിശദീകരണങ്ങൾ നൽകാനൊരുങ്ങുകയാണ് സി.പി.എം. ആദ്യത്തെ വിശദീകരണ യോഗം ഇന്ന് മുക്കത്ത് നടക്കും. ഇതിനിടയിലും സമരം മറ്റു ജില്ലകളിലേക്ക്ും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സമരസമിതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതൃത്വവും ഗെയിൽ വിരുദ്ധ സമരം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ്. ഇത് ചെന്നിത്തല അർത്ഥശങ്കക്കിടമില്ലാതെ വ്യക്തമാക്കുകയും ചെയ്തു. ഗെയിൽ പദ്ധതി്ക്കെതിരെ യുഡിഎഫ് സമരം നടത്തില്ലെന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാതെ പദ്ധതി നടപ്പിലാക
കോഴിക്കോട്: ഗെയിൽ സമരം ശക്തമായി മുന്നോട്ട് പോകവെ കോൺഗ്രസ്, സി.പി.എം പ്രവർത്തകർ ഒരുപേലെ വെട്ടിലായിരിക്കുകയാണ്. സമരം ഏറ്റെടുക്കില്ലെന്ന കോൺഗ്രസ് നിലപാടും സുധീരന്റെ എതിർ ശബ്ദവും ആണ് സമരമുഖത്ത് ഉറച്ച് നിന്നിരുന്ന കോൺഗ്രസ് പ്രവർത്തകരെ പ്രതിരോധത്തിലാക്കിയത്. ഗെയിൽ പദ്ധതിക്കെതിരായ സമരത്തിന് തുടക്കം കുറിക്കുകയും അധികാരത്തിലെത്തിയപ്പോൾ പദ്ധതിക്കായി വാദിക്കുകയും ചെയ്ത സിപിഎമ്മും തൃശങ്കുവിലാണ്. മുസ്ലിം വിരുദ്ധതക്കൂടി ചാർത്തി കിട്ടിയതോടെ മേഖലയിൽ യോഗങ്ങൾ വിളിച്ച്ചേർത്ത് വിശദീകരണങ്ങൾ നൽകാനൊരുങ്ങുകയാണ് സി.പി.എം. ആദ്യത്തെ വിശദീകരണ യോഗം ഇന്ന് മുക്കത്ത് നടക്കും. ഇതിനിടയിലും സമരം മറ്റു ജില്ലകളിലേക്ക്ും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സമരസമിതി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതൃത്വവും ഗെയിൽ വിരുദ്ധ സമരം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ്. ഇത് ചെന്നിത്തല അർത്ഥശങ്കക്കിടമില്ലാതെ വ്യക്തമാക്കുകയും ചെയ്തു. ഗെയിൽ പദ്ധതി്ക്കെതിരെ യുഡിഎഫ് സമരം നടത്തില്ലെന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാതെ പദ്ധതി നടപ്പിലാക്കണമെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ ജനങ്ങളോടു പ്രതിബദ്ധതയുള്ള ഒരു പാർട്ടിക്കും ഗെയിൽ വിരുദ്ധ സമരത്തിൽ നിന്ന് പിന്മാറാനാവില്ലെന്നായിരുന്നു മുൻ കെപിസി പ്രസിഡന്റിന്റെ നിലപാട്. നേത്ൃത്വത്തിലെ ഈ വിരുദ്ധ നിലപാടിൽ പ്രതിരോധത്തിലായത് കോൺഗ്രസ് പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ്.
പദ്ധതിക്കെതിരായ സമരത്തിൽ ഇരകളോടൊപ്പം മുൻപന്തിയിൽത്തന്നെ കോൺഗ്രസ് പ്രാദേശിക നേതാക്കളും പ്രവർത്തകരും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന പ്രതീതിവരെ ഉണ്ടായി. ഇപ്പോൾ ഇരകളോടും സമരക്കാരോടും എന്തുപറയുമെന്നറിയാതെ കുഴങ്ങുകയാണ് പ്രവർത്തകർ. സമരക്കാരോട് അനുഭാവം കാണിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നേതാക്കൾ ശക്തമായി ഇപ്പോൾ സമരത്തിലിടപെടുന്നില്ല.
നേരത്തെ സമരം ഏറ്റെടുക്കുമെന്ന സൂചന പ്രതിപക്ഷ നേതാവ് ചെന്നിത്തല നൽകിയിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി തുടങ്ങിയ പദ്ധതിക്കെതിരെ കോൺഗ്രസ് തന്നെ സമരം നടത്തുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുയർന്നു. ഇതോടെയാണ് സമരം ഏറ്റെടുക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞത്. അതേ സമയം ലീഗ് പ്രവർത്തകർ ഇപ്പോഴും സമരത്തിൽ സജീവമായി ഇടപെടുന്നുണ്ട്. ഗെയിൽ സമരം നൽകിയ ക്ഷീണം തീർക്കാൻ സി.പി.എം വിശദീകരണ യോഗങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്.
സമരത്തിനെതിരായ നിലപാടും തീവ്രവാദി പ്രയോഗവുമെല്ലാം സിപിഎമ്മിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളെത്തന്നെ ഇറക്കി വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അണികളെ ബോധ്യപ്പെടുത്താൻ വിശദീകരണവുമായി ഇറങ്ങിയിരിക്കുന്നത്. ആദ്യ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുക്കത്ത് നടക്കും. എളമരം കരീം ആണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വിവിധ പഞ്ചായത്തുകളിൽ വരും ദിവസങ്ങളിൽ കാൽനട ജാഥകളും സംഘടിപ്പിക്കുന്നുണ്ട്.
ഗെയിൽ പദ്ധതിക്കനുകൂലമായ നിലപാട് മുക്കത്ത് സിപിഎമ്മിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിമർശനങ്ങളോട് പ്രതിരോധിക്കാൻ പോലും ആവാതെ കുഴങ്ങുകയാ പാർട്ടി പ്രവർത്തകർ. സമരം നടത്തുന്നത് തീവ്രവാദികളാണെന്ന പ്രസ്താവന പാർട്ടിയുടെ നില കൂടുതൽ പരുങ്ങലിലാക്കി. മാത്രമല്ല മുക്കം നഗരസഭയും കൊടിയത്തൂർ പഞ്ചായത്തും സി.പി.എം ഭരിക്കുന്നത് വെൽഫെയർ പാർട്ടിയുടെ പിന്തുണയാലാണ്. വെൽഫെയർ പാർട്ടി ഉൾപ്പടെയുള്ളവരാണ് ഗെയിൽ വിരുദ്ധ സമരം നടത്തുന്നത്. ഇവരുൾപ്പെടുന്ന സമരക്കാരെയാണ് സി.പി.എം തീവ്രവാദ പിന്തുണയുള്ളവർ എന്ന് വിശേഷിപ്പിച്ചതും. ഇതിലൊന്നും വിശദീകരണം നൽകാനാവാതെ പാർട്ടി പ്രവർത്തകർ കുഴങ്ങിയതോടെയാണ് അവരുടെ ആത്മ വിശ്വാസം തിരിച്ചു പിടിക്കാൻ സി.പി.എം വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
അതേ സമയം ഇതിനൊന്നും ശ്രദ്ധക്കൊടുക്കാതെ സമരവുമായി മുന്നോട്ട് പോവുകയാണ് സമരക്കാർ. സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ഇതിന്റെ ഭാഗമായി കോഴിക്കോട് വിപുലമായ യോഗം വിളിച്ചു ചേർക്കും. ഇന്ന് യുഡിഎഫ് സംസ്ഥാന നേതാക്കളുമായി സമരസമിതി ചർച്ച നത്തുന്നുണ്ടെന്നും അതിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും സമരസമിതി കൺവീനർ സിപി ചെറിയ മുഹമ്മദ് മറുനാടൻ മലയാളിയോട് പറഞ്ഞു.