- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗെയിൽ സമരക്കാരുടെ ഒരു ആവശ്യവും അംഗീകരിച്ചില്ല, അലൈന്മെന്റ് മാറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മന്ത്രി എ.സി മൊയ്തീൻ, സമരക്കാർക്കെതിരായ കേസും പിൻവലിക്കില്ല, യു.ഡി.എഫ് പ്രതിനിധികൾപോലും എടുത്തത് പദ്ധതിക്ക് തങ്ങൾ എതിരല്ലെന്ന നിലപാട്, പുറത്തിറങ്ങിയശേഷം പ്രതിഷേധിച്ച് യു.ഡി.എഫ് എംപിമാർ, 10 സെന്റുവരെ മാത്രം ഭൂമിയുള്ളവർക്കായി പ്രഖ്യാപിച്ച പാക്കേജാണ് ആകെയുള്ള ഗുണം, ഗെയിൽ സമര ചർച്ചയിൽ സംഭവിച്ചത് ഇതെല്ലാം
കോഴിക്കോട്: മുക്കത്തെയും എരഞ്ഞിമാവിലെയും പൊലീസ് നടപടി വൻ വിവാദമായതോടെ ഗെയിൽ വാതക പെപ്പ്‌ലൈനിനെതിരായ സമരം സംസ്ഥാന ശ്രദ്ധയാകർഷിക്കുന്നത്. ഇതേതുടർന്നാണ് ഇന്നലെ വ്യവസായമന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തിൽ ഗെയിൽ സമരക്കാരുമായി കോഴിക്കോട് കലക്ടറേറ്റിൽ ചർച്ച നടന്നത്. എന്നാൽ ചർച്ചയിൽ സമരക്കാരുടെ ഒരു പ്രധാന ആവശ്യവും അംഗീകരിച്ചിട്ടില്ല. അലൈന്മെന്റ് മാറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മന്ത്രി എ.സി മൊയ്തീൻ, സമരക്കാർക്കെതിരായ കേസും പിൻവലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പദ്ധതിക്കൾ തങ്ങൾ എതിരല്ലെന്ന നിലപാടാണ് യു.ഡി.എഫ് പ്രതിനിധികൾപോലും എടുത്തത്. എന്നാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും മതിയ നഷ്ടപരിഹാരം നൽകുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ പുറത്തിറങ്ങിയതോടെ നിലപാട് മാറ്റിയ യു.ഡി.എഫ് എംപിമാരായ എം.ഐ ഷാനവാസും എം.കെ രാഘവനും സർക്കാർ പിടിവാശി തുടരുകയാണെന്നാണ് വ്യക്തമാക്കിയത്. നേരത്തെ സി.പി.എം തീവ്രവാദ ബന്ധം ആരോപിച്ച വെൽഫയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമില്ലാ
കോഴിക്കോട്: മുക്കത്തെയും എരഞ്ഞിമാവിലെയും പൊലീസ് നടപടി വൻ വിവാദമായതോടെ ഗെയിൽ വാതക പെപ്പ്‌ലൈനിനെതിരായ സമരം സംസ്ഥാന ശ്രദ്ധയാകർഷിക്കുന്നത്. ഇതേതുടർന്നാണ് ഇന്നലെ വ്യവസായമന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തിൽ ഗെയിൽ സമരക്കാരുമായി കോഴിക്കോട് കലക്ടറേറ്റിൽ ചർച്ച നടന്നത്.
എന്നാൽ ചർച്ചയിൽ സമരക്കാരുടെ ഒരു പ്രധാന ആവശ്യവും അംഗീകരിച്ചിട്ടില്ല. അലൈന്മെന്റ് മാറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മന്ത്രി എ.സി മൊയ്തീൻ, സമരക്കാർക്കെതിരായ കേസും പിൻവലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പദ്ധതിക്കൾ തങ്ങൾ എതിരല്ലെന്ന നിലപാടാണ് യു.ഡി.എഫ് പ്രതിനിധികൾപോലും എടുത്തത്.
എന്നാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും മതിയ നഷ്ടപരിഹാരം നൽകുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ പുറത്തിറങ്ങിയതോടെ നിലപാട് മാറ്റിയ യു.ഡി.എഫ് എംപിമാരായ എം.ഐ ഷാനവാസും എം.കെ രാഘവനും സർക്കാർ പിടിവാശി തുടരുകയാണെന്നാണ് വ്യക്തമാക്കിയത്. നേരത്തെ സി.പി.എം തീവ്രവാദ ബന്ധം ആരോപിച്ച വെൽഫയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമില്ലായിരുന്നു.
തങ്ങളൂടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നും സമരം തുടരുന്നത് ഉൾപ്പെടെ ഭാവി പരിപാടികൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമരസമിതി നേതാക്കളായ ജി. അബ്ദുൽ അക്‌ബറും അബ്ദുൽ കരീമും സി.പി. ചെറിയമുഹമ്മദും പറഞ്ഞു. ജനവാസമേഖല ഒഴിവാക്കാൻ അലൈന്മെന്റിൽ മാറ്റം വരുത്തണം എന്നതിൽ സമരസമിതി ഉറച്ചുനിൽക്കുകയാണ്. പ്രതിഷേധക്കാരെ പൊലീസ് വേട്ടയാടുന്നതിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. സമരസമിതി ചൊവ്വാഴ്ച യോഗം ചേർന്ന് നിലപാട് വ്യക്തമാക്കുമെന്നും ഇവർ പ്രതികരിച്ചു.
ജനവാസ മേഖല ഒഴിവാക്കാൻ അലൈന്മെന്റിൽ മാറ്റം വരുത്തണം, ഭൂമിക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി തുക നഷ്ടപരിഹാരം നൽകണം എന്നതടക്കമുള്ള ഇരകളുടെ ആവശ്യങ്ങൾ ഗെയിൽ ചർച്ചയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് എംപിമാരായ എം.ഐ. ഷാനവാസും എം.കെ. രാഘവനും പറഞ്ഞു. ഇക്കാര്യത്തിലുള്ള തങ്ങളുടെ എതിർപ്പ് യോഗത്തിൽ അറിയിച്ചിട്ടുണ്ട്. 10 സെന്റുവരെ മാത്രം ഭൂമിയുള്ളവർക്കായി പ്രഖ്യാപിച്ച പാക്കേജാണ് േയാഗത്തിന്റെ പോസിറ്റിവ് വശം. യോഗതീരുമാനങ്ങൾ ഇരകൾ അംഗീകരിക്കുമെങ്കിൽ തങ്ങളും അംഗീകരിക്കും.ഫഎംപിമാർ പറഞ്ഞു.
ഗെയിൽ ഉദ്യോഗസ്ഥൻ ഏകപക്ഷീയമായാണ് പെരുമാറുന്നത്. അദ്ദേഹത്തോട് പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകുമെന്നുവരെ പറയേണ്ടിവന്നു. സമരം നടത്തുന്നത് ജനകീയ സമിതിയാണ്. അതിനാൽ അവരാണ് സമരം മുന്നോട്ടുകൊണ്ടുപോകണോ അവസാനിപ്പിക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത്. യു.ഡി.എഫ് പിന്തുണക്കുകയാണ് ചെയ്യുന്നത്. വ്യവസായമന്ത്രി എ.സി. മൊയ്തീൻ പറയുന്നത് ഫെയർ വാല്യുവിന്റെ അഞ്ചിരട്ടി നൽകുമെന്നാണ്. ഫെയർ വാല്യു തങ്ങൾ അംഗീകരിക്കുന്നില്ല. മാർക്കറ്റ് വിലയുടെ നാലിരട്ടിയാണ് ആവശ്യപ്പെടുന്നത്. രണ്ടു ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള സ്ഥലത്തിന് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ഫ രാഘവനും, ഷാനവാസും ആവശ്യപ്പെട്ടു.
ആകെയുള്ള ഭൂമിയും വീടും നഷ്ടമാവുന്നവരെ പുനരധിവസിപ്പിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ യോഗത്തിൽ വ്യക്തമാക്കി. അഞ്ചോ പത്തോ സെന്റ് മാത്രം ഭൂമിയുള്ളവർക്ക് പൈപ്പ്‌ലൈൻ കടന്നുപോയാൽ പിന്നെ വീടുണ്ടാക്കാൻ കഴിയില്ല. അത്തരക്കാർക്കായാണ് പുനരധിവാസ പാക്കേജ്. അതേസമയം, മറ്റിടങ്ങളിൽ കൂടുതൽ ഭൂമിയുള്ളവർക്ക് പാക്കേജിന്റെ ആനുകൂല്യം ലഭിക്കില്ല. ഗെയിലിന്റെ നേതൃത്വത്തിലാണ് പാക്കേജ് തയാറാക്കുക. ഇങ്ങനെ നഷ്ടം സംഭവിക്കുന്നവരെ കണ്ടെത്താൻ ജില്ല കലക്ടർ യു.വി. ജോസ് ചൊവ്വാഴ്ച കാരശ്ശേരി ഉൾപ്പെടെ സ്ഥലങ്ങൾ സന്ദർശിക്കും ഫമന്ത്രി പറഞ്ഞു.
സമരത്തിൽ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടായോ എന്നകാര്യം ഇപ്പോൾ പറയാനാവില്ല. ഇത് പൊലീസും ജില്ല ഭരണകൂടവും പരിശോധിക്കും. അതേസമയം, വികസന പദ്ധതികളുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും സമവായത്തിലെത്തിയാലും ചില സംഘടനകൾ അനാവശ്യ ഭീതി പരത്തുന്ന അവസ്ഥയുണ്ട്. ഇത് എല്ലാവരും തിരിച്ചറിയണം ഫമന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിലെ മറ്റു തീരുമാനങ്ങൾ ഇങ്ങനെയാണ്:
- അലൈന്മെന്റിൽ മാറ്റം വരുത്തില്ല. ബദൽ മാർഗങ്ങൾ പ്രായോഗികമല്ല.
- ഗെയിലിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ ഹെൽപ് ഡെസ്‌ക്കുകൾ ആരംഭിക്കും.
- വീടിന്റെ അഞ്ചു മീറ്റർ അടുത്തുകൂടി പൈപ്പ്‌ലൈൻ കടന്നുപോയാലും വീടുകൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കും.
- ഭൂമിയുടെ ഫെയർ വാല്യുവിന്റെ അഞ്ചിരട്ടി തുകയാണ് നിലവിലെ നഷ്ടപരിഹാരം. ഇത് വർധിപ്പിക്കണമെന്ന ആവശ്യം ഗൗരവപൂർവം പരിഗണിക്കും. തുക കൂട്ടണമെന്ന് ഗെയിലിനോട് ആവശ്യപ്പെടും.
- പ്രവൃത്തി തുടങ്ങിയ സ്ഥലങ്ങളുടെ രേഖ കൈമാറിയാൽ ഒരാഴ്ചക്കകവും നോട്ടിഫൈ ചെയ്ത ഭൂമിയുടെ രേഖ കൈമാറിയാൽ മൂന്നാഴ്ചക്കകവും നഷ്ടപരിഹാരം നൽകും.
- സമരവുമായി ബന്ധപ്പെട്ട് പൊലീസ് പരിധി വിട്ടു, പൊലീസിനെ ആക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നതടക്കമുള്ള ആക്ഷേപവും മറ്റു നിയമ നടപടികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി തീരുമാനമെടുക്കും.
- പൊലീസ് വീടുകളിൽ കയറിയിറങ്ങുന്നു എന്ന പരാതിയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
- നെൽവയലുകൾക്കും മറ്റും നഷ്ടപരിഹാരം കുറവാണെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടപ്പാക്കിയ മാതൃകയിൽ പാക്കേജ് നടപ്പാക്കാൻ ജില്ല കലക്ടറെ ചുമതലപ്പെടുത്തി.
- ഗെയിൽ നോട്ടീസ് നൽകുന്നില്ല എന്ന് പറയുന്നതിൽ വസ്തുതയില്ല. സർവേ നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ നോട്ടീസാണ് നൽകിയത്.
- പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ എല്ലാ സംശയങ്ങളും പരിഹരിക്കും.
ചർച്ച വിജയമായാണ് സർക്കാർ കാണുന്നത്. ചർച്ചയിൽ പങ്കെടുത്തവരെല്ലാം പദ്ധതി യാഥാർഥ്യമാകണം എന്നാഗ്രഹിക്കുന്നവരാണ്. - പൈപ്പ്‌ലൈനിന്റെ സുരക്ഷ ഉറപ്പാക്കാൻ നാല് ഏജൻസികൾ പരിശോധിക്കും.