- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭൂമി ഏറ്റെടുത്തത് ഉമ്മൻ ചാണ്ടി സർക്കാർ; പദ്ധതി നടപ്പായില്ലെങ്കിൽ സംസ്ഥാനവികസനത്തെ ബാധിക്കുമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടി; സമരത്തെ ഉരുക്ക് മുഷ്ടികൊണ്ട് നേരിട്ടത് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണും; ഗെയിൽ സമരത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ആക്ഷേപം; സുധീരന്റെ ശ്രമം കലക്കവെള്ളത്തിൽ മീൻ പിടിക്കാനോ?
കോഴിക്കോട്: ഗെയ്ൽ പദ്ധതി നടപ്പായില്ലെങ്കിൽ സംസ്ഥാനവികസനത്തെ ബാധിക്കുമെന്നാണ് മുമ്പ് വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞത്. നികുതിയിനത്തിൽ ലഭിക്കാവുന്ന 1000 കോടി രൂപ നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്തു ജിജി തോംസൺ ചീഫ് സെക്രട്ടറിയായിരിക്കേ ഗെയ്ൽ വിരുദ്ധ സമരക്കാർക്കെതിരേ കർശനനടപടിയാണു കൈക്കൊണ്ടത്. പക്ഷേ ഇന്ന് ഇതെല്ലാം യുഡിഎഫ് മറന്നു. കൊച്ചി-മംഗലാപുരം ഗെയ്ൽ വാതക പൈപ്പ്ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത യു.ഡി.എഫ്. പ്രതിപക്ഷത്തായതോടെ രാഷ്ട്രീയ മുതലെടുപ്പിനായി പ്രതിഷേധക്കാർക്കൊപ്പം ചേരുന്നു. ഇടത് സർക്കാരിനെതിരെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ശ്രമം. മുൻസർക്കാരിന്റെ കാലത്ത്, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും വ്യവസായമന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയും മുൻകൈയെടുത്താണു ഗെയ്ൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചത്. പൈപ്പ് ലൈൻ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയതും അക്കാലത്താണ്. രണ്ടാംഘട്ടത്തിൽ 505 കിലോമീറ്റർ പൈപ
കോഴിക്കോട്: ഗെയ്ൽ പദ്ധതി നടപ്പായില്ലെങ്കിൽ സംസ്ഥാനവികസനത്തെ ബാധിക്കുമെന്നാണ് മുമ്പ് വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞത്. നികുതിയിനത്തിൽ ലഭിക്കാവുന്ന 1000 കോടി രൂപ നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ്. സർക്കാരിന്റെ കാലത്തു ജിജി തോംസൺ ചീഫ് സെക്രട്ടറിയായിരിക്കേ ഗെയ്ൽ വിരുദ്ധ സമരക്കാർക്കെതിരേ കർശനനടപടിയാണു കൈക്കൊണ്ടത്. പക്ഷേ ഇന്ന് ഇതെല്ലാം യുഡിഎഫ് മറന്നു. കൊച്ചി-മംഗലാപുരം ഗെയ്ൽ വാതക പൈപ്പ്ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത യു.ഡി.എഫ്. പ്രതിപക്ഷത്തായതോടെ രാഷ്ട്രീയ മുതലെടുപ്പിനായി പ്രതിഷേധക്കാർക്കൊപ്പം ചേരുന്നു.
ഇടത് സർക്കാരിനെതിരെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ശ്രമം. മുൻസർക്കാരിന്റെ കാലത്ത്, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും വ്യവസായമന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയും മുൻകൈയെടുത്താണു ഗെയ്ൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചത്. പൈപ്പ് ലൈൻ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയതും അക്കാലത്താണ്. രണ്ടാംഘട്ടത്തിൽ 505 കിലോമീറ്റർ പൈപ്പ് ലൈനാണു സ്ഥാപിക്കേണ്ടത്. അതിനുള്ള ഗസറ്റ് വിജ്ഞാപനവും യു.ഡി.എഫ്. സർക്കാർ പുറപ്പെടുവിച്ചിരുന്നു.
എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഹസർ നടപടികളും പൂർത്തീകരിച്ചു. നഷ്ടപരിഹാരത്തിനായുള്ള ഭൂമി അളവെടുപ്പ്, ആകെ 505 കിലോമീറ്ററിൽ 367 കിലോമീറ്റർ (72%) പൂർത്തിയാക്കിയതും യു.ഡി.എഫ്. സർക്കാരാണ്. കോഴിക്കോട്ടും മലപ്പുറത്തും മാത്രമാണു ഭൂമി ഏറ്റെടുക്കാൻ കഴിയാതിരുന്നത്. നിർമ്മാണം തടസപ്പെടുത്തുന്നവർക്കെതിരേ, ഒരുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന നടപടികൾ സ്വീകരിക്കാൻ യു.ഡി.എഫ്. സർക്കാർ നിർദേശിച്ചിരുന്നു.
പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ യു.ഡി.എഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായിരുന്നു. എന്നാൽ, യു.ഡി.എഫ്. എന്നും സമരക്കാർക്കൊപ്പമാണെന്നാണ് ഇന്നലെ മുതിർന്ന കോൺഗ്രസ് നേതാവ് വി എം. സുധീരൻ അവകാശപ്പെട്ടത്. ഗെയ്ൽ പദ്ധതികൊണ്ട് എന്തു നേട്ടമാണു സംസ്ഥാനത്തിനുണ്ടായതെന്നു സർക്കാർ വ്യക്തമാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. അങ്ങനെ സമരം യുഡിഎഫ് ഏറ്റെടുത്തു. ഇനി ഈ നിലപാട് മാറ്റത്തിലെ ചതി സി.പി.എം ചർച്ചയാക്കും. കേരളം മുഴുവൻ ഈ വിഷയം എത്തിക്കാനാണ് നീക്കം.
ഗെയിൽ വിഷയത്തിൽ സമരം നടത്തിയത് സിപിഎമ്മായിരുന്നു. എന്നാൽ അധികാരത്തിലെത്തിയപ്പോൾ അവർ സമരത്തെ മറന്നു. എതിർപ്പുയർത്തുന്നവർ വികസന വിരോധികളുമായി. മുക്കത്ത് ഇത് ചർച്ചയാക്കുകയാണ് കോൺഗ്രസും സുധീരനും. ഇതിനിടെയാണ് ഗെയിൽ പദ്ധതിയുടെ തുടക്കം യുഡിഎഫാണെന്ന വാദം ഇടതുപക്ഷവും ചർച്ചയാക്കുന്നത്. പ്രതിഷേധിക്കാൻ മുക്കത്ത് കുഞ്ഞാലിക്കുട്ടിയും സുധീരനൊപ്പം എത്തി. സമരം യുഡിഎഫ് ഏറ്റെടുക്കുകയാണെന്നും പ്രഖ്യാപിച്ചു. ഇത് കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമെന്നാണ് സി.പി.എം വിശദീകരിക്കുന്നത്.