മുക്കം: എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ പ്രക്ഷോഭ സമരത്തിന്റെ 21 ാം ദിവസംസമരസമിതി നേതാക്കളുടെ നേതൃത്വത്തിൽ കാരശ്ശേരി-കൊടിയത്തൂർ പഞ്ചായത്തിലെഗെയിൽ ബാധിത പ്രദേശങ്ങളിലൂടെ സമര-ബോധവൽകരണ കാൽനട യാത്ര സംഘടിപ്പിച്ചു.

ശനിയാഴ്ച രാവിലെ 7.30 ന് കാരശ്ശേരിയിൽ നിന്ന് തുടക്കം കുറിച്ച യാത്രവയലുകൾ, കുളങ്ങൾ, തണ്ണീർത്തടങ്ങൾ, കുന്നിൻപ്രദേശം, തോടുകൾ,പുഴകൾ താണ്ടി, ഗെയിൽ ഇരകൾക്ക് അധികൃതരിൽ നിന്നുണ്ടായ ദുരനുഭവങ്ങൾചോദിച്ചും കേട്ടറിഞ്ഞും 1.00 മണിക്ക് കാരശ്ശേരി-കൊടിയത്തൂർപഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് എരഞ്ഞിമാവ് സമര പന്തലിൽ സമാപിച്ചു.

ഗെയിൽ പദ്ധതി നടപ്പാക്കുമ്പോൾ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെടുന്നു എന്നത്കൊണ്ട് സംസ്ഥാനടിസ്ഥാനത്തിൽ തന്നെ കൂട്ടായ സമര മുന്നേറ്റം നടത്തണമെന്ന്ഇരകൾ ഒന്നിച്ചാവശ്യപ്പെട്ടു. സർക്കാർപറമ്പിൽ രണ്ടു വീടുകൾക്ക്ഇടയിൽ 5 മീറ്റർ മാത്രം വീതിയുള്ള സ്ഥലം വരെ പദ്ധതി നടപ്പിലാക്കാൻഗെയിൽ അതികൃതർ തിരഞ്ഞെടുത്തതായി നേരിട്ട് ബോധ്യപ്പെട്ടു. യാത്ര സമരസമിതിരക്ഷാധികാരി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഗഫൂർകുറുമാടൻ അധ്യക്ഷത വഹിച്ചു.

മജീദ് പുതുക്കുടി, കെ.സി അൻവർ ചെറുവാടി, ജി.അക്‌ബർ, ബഷീർ പുതിയോട്ടിൽ, കരീം പഴങ്കൽ, നജീബ് കാരങ്ങാടൻ, ടി.പിമുഹമ്മദ്, ചന്ദ്രൻ കല്ലുരുട്ടി, സുജ ടോം, എൻ.അബ്ദുറഹീം മാസ്റ്റർ,ജബ്ബാർ സഖാഫി, ബഷീർ ഹാജി, നൂറുദ്ദീൻ കക്കാട്, ശംസുദ്ധീൻ പാറപ്പുറത്ത്,കെ.കോയ, നിസാം വി.പി, റഷീഫ് കണിയാത്ത്, നൗഷാദ് കെ, സാലിം ജീറോഡ്,സി.അബ്ദുറഹിമാൻ മാസ്റ്റർ, മുഹമ്മദ് ദിശാൽ, ടി.പി ഷൗക്കത്തലി, കരീംകെ.പി, എം.മുഹമ്മദാലി മാസ്റ്റർ, ബാവ പവർവേൾഡ് എന്നിവർ യാത്രക്ക്‌നേതൃത്വം നൽകി.

ഇതിനിടെ സമരത്തിന് പിന്തുണയുമായി സംസ്ഥാനതലത്തിൽ തന്നെ വിവിധ രാഷ്ട്രീയ-മത സംഘടനാ നേതാക്കളും ജനപ്രതിനിധികളും സമരപ്പന്തലിലെത്തിയത് സമരക്കാർക്കും ഇരകൾക്കും കൂടുൽ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഇന്നലെ പാണക്കാട്മുനവ്വറലി ശിഹാബ് തങ്ങൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമസ്തയുടെയുംഅരീക്കോട് പരിസ്ഥിതി സംഘടനയുടെയും മുക്കം വാർട്സാപ് കൂട്ടായ്മയുടെയും ഐക്യദാർഢ്യറാലികളും നടന്നു.

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര
സമരഭൂമി സന്ദർശിച്ചു

കോഴിക്കോട്: കോർപ്പറേറ്റുകൾക്കു വേണ്ടി സർക്കാർ ജനങ്ങൾക്കു മേൽഅടിച്ചേൽപിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി അതിശക്തമായ ജനകീയസമരക്കൾക്കു മുന്നിൽ അടിയറവ് പറയേണ്ടി വരുമെന്ന് വെൽഫെയർ പാർട്ടിസംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര. ജനകീയ സമരങ്ങളെ തീവ്രവാദ മുദ്രകുത്തി തകർക്കാമെന്ന ഭരണകക്ഷി മോഹം വിലപോവില്ല. ജനവാസ മേഖലയിലൂടെ വാതകപൈപ്പ് ലൈൻ പാടില്ലെന്ന നിയമം ലംഘിച്ച് ബലപ്രയോഗത്തിലൂടെ പദ്ധതിനടപ്പിലാക്കാനുള്ള നീക്കം ജനകീയ സമരത്തോടൊപ്പം നിന്ന് ചെറുത്ത് തോൽപിക്കും.

എരഞ്ഞിമാവിൽ നടക്കുന്ന ഗെയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഡ്യംപ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനംഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അവർ.വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി,ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി നെജ്ദ റൈഹാൻ മുഖ്യ പ്രഭാഷണം
നിർവഹിച്ചു.

ജില്ല സെക്രട്ടറി രാജു പുന്നക്കൽ, കെ.സി അൻവർ ചെറുവാടി, അലവിക്കുട്ടികാവനൂർ, ഗഫൂർ കുറുമാടൻ, ജി. അക്‌ബർ, ബശീർ പുതിയോട്ടിൽ, മജീദ്പുതുക്കുടി, ശംസുദ്ദീൻ ചെറുവാടി സംസാരിച്ചു. നൗഷാദ് എരഞ്ഞിമാവ് ആലപിച്ചഗെയിൽ വിരുദ്ധ സമരഗാനം ശ്രീജ നെയ്യാറ്റിൻകര പ്രകാശനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ റഫീഖ്കുറ്റ്യോട്ട് സ്വാഗതവും ബാവ പവർവേൾഡ് നന്ദിയും പറഞ്ഞു.

എരഞ്ഞിമാവിൽ നിന്ന് സമരഭൂമിയിലേക്ക് നടന്ന പ്രക്ഷോഭ റാലിക്ക് ലിയാഖത്തലി,ഹമീദ് കൊടിയത്തൂർ, ശേഖരൻ മുക്കം, പൊന്നമ്മ ജോൺസൺ, സഫീറ കുറ്റ്യോട്ട്,അബ്ദു മാസ്റ്റർ, ശഫീഖ് പള്ളിത്തൊടിക, സാലിം ജീറോഡ് എന്നിവർ നേതൃത്വംനൽകി. നൂറു കണക്കിന് സ്ത്രീകളും കുട്ടികളും ഗെയിൽ ഇരകളും പ്രക്ഷോഭറാലിയിൽ അണിനിരന്നു.

ഗെയിൽ വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഢ്യവുമായി ചെങ്കൊടിയേന്തി മലപ്പുറം ജില്ലയിൽ നിന്നും നൂറോളം വരുന്ന സിപിഐ.എം, ഡിവൈഎഫ്ഐ പ്രവർത്തകരെത്തിയത് ആവേശകരമായി.