ഗാൾവേ (അയർലണ്ട്):ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ നി .വ .ദി സക്കറിയാസ് മോർ ഫിലക്‌സസീനോസ് തിരുമേനിയുടെ നേതൃത്വത്തിലും എന്നിസിലുള്ള സെന്റ് ഫ്‌ളാന്നെൻസ് കോളേജിൽ വെച്ച് മാർച്ച് 26 ,27 ,28 (തിങ്കൾ ,ചൊവ്വ ,ബുധൻ )തീയതികളിൽ നടത്തപ്പെടുന്ന നോമ്പുകാല ധ്യാനത്തിൽ പങ്കെടുക്കുന്നതിന് അഭിവന്ദ്യ തിരുമേനി മാർച്ച് 19 നു തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് എത്തിച്ചേർന്നു.

ഡബ്ലിന് വിമാനത്താവളത്തിൽ എത്തിച്ചേർന്ന അഭിവന്ദ്യ തിരുമേനിയെ വന്ദ്യ വൈദീകരും ഭദ്രാസന ഭാരവാഹികളും അയർലണ്ടിലെ വിവിധ പള്ളികളിൽനിന്നുള്ള വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.തുടർന്ന് ഡബ്ലിനിൽ വിശ്രമിച്ച അഭിവന്ദ്യ തിരുമേനി തുടർന്നുള്ള ദിവസങ്ങളിൽ അയർലണ്ടിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കുന്നതായിരിക്കും .മാർച്ച് 25 ഞായറാഴ്ച വൈകുന്നേരം ധ്യാനകേന്ദ്രമായ സെന്റ് ഫ്‌ളാന്നെൻസ് കോളേജിൽ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനി തിങ്കളാഴ്ചമുതൽ തൂത്തുട്ടി ധ്യാനകേന്ദ്രത്തിൽനിന്നുള്ള ധ്യാന ഗുരുക്കന്മാരായ വന്ദ്യ.കുരിയൻ പുതിയപുരയിടം കശീശ്ശാ വന്ദ്യ ജോമോൻ പറയൻകുഴി കശീശ്ശാ എന്നിവരോടൊപ്പം ധ്യാനത്തിന് നേതൃത്വം നൽകുന്നതായിരിക്കും.

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുവേണ്ടി നടത്തപ്പെടുന്ന പ്രത്യേകധ്യാനം ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.കൂടാതെ വേദപുസ്തകാധിഷ്ഠിത ക്ളാസ്സുകൾ ,കൗൺസിലിങ് ,വി .കുമ്പസാരം ,വി .കുർബാന എന്നിവ ധ്യാനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു .മാർച്ച് 28 നു ബുധനാഴ്ച വൈകിട്ട് പെസഹകുർബാനയോടെ ധ്യാനം സമാപിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്
വിനോദ് ജോർജ് (ട്രസ്റ്റി ) 0879742875
ബിജു തോമസ് (സെക്രട്ടറി )0879441587