ഗോൾവേയിൽ ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷിച്ചു. ഡിസംബർ 31 ശനിയാഴ്ച ന്യൂക്യാസിലിലുള്ള പ്രസേന്റ്റേഷൻ പ്രൈമറി സ്‌കൂളിൽവച്ചായിരുന്നു ആഘോഷപരിപാടികൾ. പൊതുയോഗത്തിൽ GICC പ്രസിഡണ്ട് ജോർജ് മാത്യു അധ്യക്ഷതവഹിക്കുകയും വിശിഷ്ടതിഥി ഫ:.യേശുദാസ് ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.

ഗോൾവയിലെ കലാപ്രതിഭകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ഡബ്ലിൻ സോൾ ബെറ്റ്‌സിന്റെ ഗാനമേളയും കണ്ണിനും കാതിനും കുളിർമയേകി. തുടർന്ന് റോയൽ കേറ്റർസ് ഒരുക്കിയ വിഭവസമുദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു. ആഘോഷത്തിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി GICC ഭാരവാഹികൾ അറിയിച്ചു.