ഗാൾവേ (അയർലണ്ട്): ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ പാതിനോമ്പ് ശുശ്രൂഷയും കാലം ചെയ്ത പരി പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നാത്തിയോസ് സാക്കാ പ്രഥമൻ ബാവായുടെ മൂന്നാമത് ഓർമ്മപെരുന്നാളും ഇന്ന് വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു.

അന്നേദിവസം വി.കുർബാനയ്ക്കു ഇടുക്കി,യുകെ ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ നി .വ .ദി സക്കറിയാസ് മോർ ഫിലക്‌സിനോസ് മെത്രാപ്പൊലീത്ത കാർമ്മികത്വം വഹിക്കുന്നതാണ്.

അമ്പതു നോമ്പ് പകുതി ഭാഗം പിന്നിടുന്നതിനോടനുബന്ധിച്ചാണ് പാതിനോമ്പ് ശുശ്രൂഷകൾ നടത്തപ്പെടുന്നത്.അന്നേദിവസം ഗോകുൽത്താ കുരിശു ദേവാലയമധ്യത്തിൽ നാട്ടുന്നതു ഒരു പ്രധാന ചടങ്ങാണ്.