ഗോൾവേ: ഗോൽവെ ഇന്ത്യൻ കൾചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ അയർലണ്ടിലെ ഇന്ത്യൻ കൗമാരക്കാർക്കായി വ്യക്തി വികസന സെമിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 ശനിയാഴ്ച 10 മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്. ഈ മേഖലയിൽ ഇരുപതിലധികം വർഷത്തെ പരിചയമുള്ള അലൻ ഡോണഗ് എന്ന ഐറിഷ് വിദഗ്ധൻ ആണ് ക്യാമ്പ് നയിക്കുന്നത്.

12 മുതൽ 18 വയസു വരെ പ്രായമുള്ളവർക്കാണ് ക്യാമ്പ്. കൗമാരത്തിൽ നമ്മുടെ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ എങ്ങിനെ നേരിടാമെന്നത് പ്രധാന വിഷയമായി വളരെ രസകരമായ രീതിയിൽ കുട്ടികൾക്ക് ഒട്ടും തന്നെ സമ്മർദ്ദമില്ലാതെ അവതരിപ്പിക്കപ്പെടും. കൂടുതൽ ആത്മവിശ്വാസത്തോടെ എങ്ങിനെ ആശയ സംവേദനം നടത്താമെന്നും, ലക്ഷ്യത്തിൽ എത്താനുമുള്ള ടിപ്പുകളെ കുറിച്ചും ക്ളാസ്സുകൾ എടുക്കപെടും. സെമിനാറിൽ പങ്കെടു ക്കുന്നതിനു താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 0877765728 (ജോസഫ് തോമസ്) 0879443373 ( ജോമിത് സെബാസ്റ്റ്യൻ)