- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൾവേ പള്ളിയിൽ പ്രധാന പെരുന്നാൾ 24നും 25 നും
ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ കാവൽ പിതാവായ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ 24, 25 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റ്, 5.30 ന് സന്ധ്യാ നമസ്‌ക്കാരം, 6.15 മുതൽ സൺഡേ സ്‌ക്കൂൾ കുട്ടികളുടെ കലാമത്സരങ്ങൾ നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9.30 ന് പ്രഭാത നമസ്‌ക്കാരം തുടർന്ന് വിശുദ്
ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ കാവൽ പിതാവായ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ 24, 25 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റ്, 5.30 ന് സന്ധ്യാ നമസ്‌ക്കാരം, 6.15 മുതൽ സൺഡേ സ്‌ക്കൂൾ കുട്ടികളുടെ കലാമത്സരങ്ങൾ നടത്തപ്പെടുന്നു.
ശനിയാഴ്ച രാവിലെ 9.30 ന് പ്രഭാത നമസ്‌ക്കാരം തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടത്തപ്പെടുന്നു. മൂന്നിന്മേൽ കുർബ്ബാനാനന്തരം ധൂപ പ്രാർത്ഥന, കേരളീയ ശൈലിയിലുള്ള പ്രദക്ഷിണം എന്നിവ നടത്തപ്പെടുന്നു. പ്രദക്ഷിണം പള്ളിയിൽ തിരികെയെത്തുമ്പോൾ കൈമുത്ത്, ആശീർവാദം, ലേലം, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾക്ക് കൊടിയിറങ്ങുന്നു. പെരുന്നാൾ ചടങ്ങുകൾ ക്ലാരിൻ ബ്രിഡ്ജ് പള്ളി പാരിഷ്ഹാളിൽ നടക്കുമെന്ന് ട്രസ്റ്റി വിനോദ് അറിയിച്ചു.
പെരുന്നാൾ ചടങ്ങുകളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. സിജു പാറേക്കാട്ടിൽ, ട്രസ്റ്റി വിനോദ് ജോർജ്ജ് എന്നിവർ അറിയിച്ചു.