ഗാൽവേ: ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിക്ക് (ജിഐസിസി) 2016 ലെ പ്രവർത്തനത്തിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈ വർഷം ആദ്യം കൂടിയ യോഗത്തിൽ നിന്നും 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ഈ കമ്മിറ്റിയിൽ നിന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡന്റ് അഡ്വ. ജോർജ്ജ് മാത്യു, വൈസ് പ്രസിഡന്റ് ജോൺ മംഗലം, സെക്രട്ടറി ടോം ജോസ്, ജോയിന്റ് സെക്രട്ടറി അരുൺ ജോസഫ്, ട്രഷറർ നോബി ജോർജ്ജ്.

ജോമിത് സെബാസ്റ്റ്യൻ, ജോസ് സെബാസ്റ്റ്യൻ, നിരീഷ് വിൽസൺ, ഹരീഷ് വിൽസൺ, ഫിലിപ്പ് പാറയ്ക്കൽ, ജോസ്‌കുട്ടി സഖറിയ, ജിമ്മി കെ മാത്യു, മാത്യൂസ് കരിമ്പനൂർ, റോബിൻ കെ ജോസ്, ജോസഫ് തോമസ് എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങൾ.

സംഘടനയ്ക്ക് പുതിയ നിയമാവലിയും സംഘടനാ പ്രവർത്തനങ്ങളുടെ ഭംഗിയായ നടത്തിപ്പിന് കമ്മിറ്റിയംഗങ്ങൾക്കുള്ള വിവിധ ചുമതലകളും തീരുമാനിച്ചു. തുടർന്നും ഏവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.

സംഘടനാ ഭാരവാഹികളെ ബന്ധപ്പെടുന്നതിനുള്ള നമ്പർ - 089 487 1183. മറ്റു വിവരങ്ങൾക്ക് സംഘടനയുടെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക.