ഗോൾവേ: സെന്റ്. തോമസ് സീറോ-മലബാർ കത്തോലിക് ചർച്ചിന്റെ ഈ വർഷത്തെ ബൈബിൾ കലോത്സവവും ഇടവക ദിനവും വർണാഭമായി ആഘോഷിക്കുവാൻ തീരുമാനിച്ചതായി ഇടവക ഭാരവാഹികൾ അറിയിച്ചിരിക്കുന്നു. ജൂലൈ 29നു ശനിയാഴ്ച 2 മണിക്ക് വിശുദ്ധ കുർബാനയ്ക്കു ശേഷം ജൂനിയർ ഇൻഫന്റ് മുതൽ യൂണിവേഴ്‌സിറ്റി തലം വരെയുള്ള കുട്ടികൾക്കായി സെന്റ്. മേരീസ് കോളേജിൽ വച്ച് വിവിധ മത്സരങ്ങൾ നടത്തപെടുന്നതും വിജയികൾക്ക് പാരിഷ്-ഡേ യിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്. മത്സരങ്ങളിലേക്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു.

ഇടവകദിനം: ഓഗസ്‌റ് 12നു ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 നു പ്രസന്റേഷൻ റോഡിലുള്ള സെന്റ്. ജോസഫ് പ്രസന്റേഷൻ ചർച്ചിൽ വച്ച് ചാപ്ലയിൻ  ഫാ. ജെയ്‌സൺ കുത്തനാപ്പിള്ളിൽ അച്ഛന്റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടു കൂടി ഇടവകാദിനാഘോഷ ത്തിനു തുടക്കമാകും.

തുടർന്ന് പ്രസന്റേഷൻ പ്രൈമറി സ്‌കൂളിൽ വച്ച് കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നതാണ്. പരിപാടികൾക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഗോൾവേ യിലെ സീറോ- മലബാർ കൂട്ടായ്മയുടെ പതിനൊന്നാം വാർഷികത്തിന്റെയും കൂടിയായ ഈ ആഘോഷങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0877765728 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.