- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളി വികാരിക്ക് സ്വീകരണം നൽകി
ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ വികാരിയായി ഭ്രദാസന മെത്രാപ്പൊലീത്ത യൂഹനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ കൽപ്പനയനുസരിച്ച് ചുമതലയേറ്റ ഫാ. ജോബിമോൻ സ്‌ക്കറിയായ്ക്ക് ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ദനഹാ പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 5-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനയ്ക്
ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ വികാരിയായി ഭ്രദാസന മെത്രാപ്പൊലീത്ത യൂഹനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ കൽപ്പനയനുസരിച്ച് ചുമതലയേറ്റ ഫാ. ജോബിമോൻ സ്‌ക്കറിയായ്ക്ക് ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ദനഹാ പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 5-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനയ്ക്ക് പള്ളിയിൽ എത്തിച്ചേർന്ന ഫാ. ജോബിമോൻ സ്‌ക്കറിയയെ മുൻ വികാരി ഫാ. ബിജു പാറേക്കാട്ടിലിൽ കത്തിച്ച മെഴുകുതിരി നൽകി ഇടവക ഭരണസമിതിയുടേയും ഇടവകാംഗങ്ങളുടേയും സാന്നിദ്ധ്യത്തിൽ സ്വീകരിച്ചു.
തുടർന്ന് പുതിയ വികാരിയച്ചന്റെ കാർമ്മികത്വത്തിൽ ധൂപപ്രാർത്ഥന നടത്തി. അതേത്തുടർന്ന് സന്ധ്യാനമസ്‌ക്കാരവും വിശുദ്ധ കുർബ്ബാനയും നടത്തപ്പെട്ടു. വിശുദ്ധ കുർബ്ബാന മദ്ധ്യേ പ്രസംഗിച്ച മുൻ വികാരി ഫാ. ബിജു, ഇടവകയുടെ സ്ഥാപക വികാരിയായ ജോബി അച്ചൻ അയർലണ്ടിലെ മിക്കവാറും ദേവാലയങ്ങളുടെ സ്ഥാപനത്തിന് നേതൃത്വം കൊടുക്കുകയും അദ്ധ്വാനിക്കുകയും ചെയ്ത സഭയിലെ അപൂർവ്വ വൈദിക ശ്രേഷ്ഠരിൽ അഗ്രഗണ്യനാണെന്ന് ഓർമ്മിപ്പിച്ചു.
ദൈവശാസ്ത്ര ഗവേഷകനായ ജോബിയച്ചന്റെ ശുശ്രൂഷകൾ ഗാൾവേ പള്ളിക്ക് പുതിയ ആത്മീയ നിറവ് നൽകട്ടെയെന്ന് മുൻ വികാരി ആശംസിച്ചു. സ്ഥാപനകാലം മുതൽ ഇടവക കാണിച്ചിട്ടുള്ള എല്ലാ സ്‌നേഹാദരങ്ങൾക്കും ഫാ. ജോബി മോർ സ്‌ക്കറിയ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഡിസംബർ 30 ന് കാലം ചെയ്ത മലബാർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹനോൻ മോർ പീലക്‌സീനോസ് തിരുമേനിയുടെ ഓർമ്മയ്ക്കായി ധൂപപ്രാർത്ഥനയും നടത്തപ്പെട്ടു.