- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിലെ റസിഡൻഷ്യൽ ധ്യാനം സമാപിച്ചു
ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി യുകെ ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്‌സീനോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലും അയർലണ്ടിലെ എനിസ്സിൽ വച്ച് റസിഡൻഷ്യൽ ധ്യാനം സമാപിച്ചു. 13ന് രാവിലെ 9 മണിക്ക് എനിസ്സിലുള്ള സെന്റ് ഫ്ളാന്നൻസ് കോളേ
ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി യുകെ ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്‌സീനോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലും അയർലണ്ടിലെ എനിസ്സിൽ വച്ച് റസിഡൻഷ്യൽ ധ്യാനം സമാപിച്ചു. 13ന് രാവിലെ 9 മണിക്ക് എനിസ്സിലുള്ള സെന്റ് ഫ്ളാന്നൻസ് കോളേജിൽ രജിസ്‌ട്രേഷനെത്തുടർന്ന് 10 മണിക്ക് ധ്യാനം ആരംഭിച്ചു. ധ്യാനത്തിൽ കടന്നുവന്ന അയർലണ്ടിലുള്ള എല്ലാ വിശ്വാസികളെയും ഇടവക വികാരി ഫാ. ബിജു പണിക്കൻകുടി സ്വാഗതം ചെയ്തു.
തുടർന്ന് സഖറിയാസ് മോർ പീലക്‌സീനോസ് ധ്യാനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫാ. കുര്യാക്കോസ് കൊള്ളന്നൂർ ധ്യാനം എന്തിന് ആർക്കുവേണ്ടി എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. അതിനുശേഷം തിരുമേനി ദൈവവിളിയെക്കുറിച്ച് ക്ലാസ്സ് എടുത്തു. വൈകുന്നേരം ഫാ. ഡോ. പ്രിൻസ് മണ്ണത്തൂർ സഹനത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും പ്രഭാഷണം നടത്തി. കുട്ടികൾക്കുവേണ്ടി ഫാ. ജോർജ്ജ് അഗസ്റ്റിന്റെ നേതൃത്വത്തിലും വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലും പ്രത്യേക ധ്യാനം നടത്തപ്പെടുന്നു. വെള്ളിയാഴ്ച ആരംഭിച്ച ധ്യാനം, കൗൺസിലിങ്, കുമ്പസാരം, വിശുദ്ധ കുർബാന എന്നിവയോടുകൂടി ഞായറാഴ്ച വൈകിട്ട് സമാപിച്ചു. അയർലണ്ടിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള വിശ്വാസികൾ ധ്യാനത്തിൽ പങ്കെടുത്തതായി ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടിൽ അറിയിച്ചു.