ഗാൾവേ: ഗാൾവേ സെന്റ് തോമസ് കാത്തലിക് ദേവാലയത്തിലെ ഇടവകാ ദിനം 14 ഞായറാഴ്ച ആഘോഷിക്കും.ഉച്ചകഴിഞ്ഞു 2 :30 ന് സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. പ്രദക്ഷിണത്തെ തുടർന്ന് ഇടവക ദിനാചരണ തിരുനാൾ ചടങ്ങുകൾക്ക് ചാപ്ല്യൻ ഫാ.ജയ്സൺ കുത്തനാപിള്ളി നേതൃത്വം നൽകും.ആഘോഷ പരിപാടികളെത്തുടർന്ന് നേർച്ച വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ കുർബാനയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.