അറ്റ്‌ലാന്റ: മുപ്പത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന അറ്റ്‌ലാന്റയിലെ ആദ്യത്തെ മലയാളി കൂട്ടായ്മ ആയ ഗ്രേറ്റർ അറ്റ്‌ലാന്റ മലയാളി അസോസിയേഷൻ (ഗാമ)ക്ക് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി പ്രകാശ് ജോസഫ് (പ്രസിഡന്റ്), സ്വപ്ന വാച്ച (വൈസ് പ്രസിഡന്റ്), കണ്ണൻ ഉദയരാജൻ (സെക്രട്ടറി), ദീപക് അലക്‌സാണ്ടർ (ജോ. സെക്രട്ടറി), ബിനു കാസിം (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി സുനിൽ പുനത്തിൽ (സാസ്‌കാരികം/ചാരിറ്റി), നിഷാദ് പണ്ടാരതോടി (സർവീസ്), സമീര യൂസഫ് (ഫുഡ്), അശ്വതി ദേവ് (വനിതാ വിഭാഗം), അരവിന്ദ് രാജശേഖരൻ (ഇൻഫർമേഷൻ), വി എസ്. സനൽ കുമാർ (മാർക്കറ്റിങ്), ജൈബു ജോർജ് (യൂത്ത് ഫോറം), രതീഷ് കുനിചെറെ എന്നിവരെയും തെരഞ്ഞെടുത്തു.

അസോസിയേഷന്റെ ചാരിറ്റി ഇവന്റ് ഫെബ്രുവരി ഏഴിനും സാംസ്‌കാരിക പരിപാടി മാർച്ച് അഞ്ചിനും നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സേതു നായർ