കുട്ടികളടക്കമുള്ളവരെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന ബ്ലൂവെയ്ൽ ഗെയ്മിനെക്കുറിച്ചുള്ള ആശങ്കകളിലാണ് ഇന്ത്യയിപ്പോൾ, മുംബൈയിലൊരു കൗമാരക്കാരൻ ജീവനൊടുക്കിയത് ഈ മരണഗെയ്മിന് അടിപ്പെട്ടാണെന്ന് സൂചന ശക്തമാണ്. കേരളത്തിലും ബ്ലൂ വെയ്ൽ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അപകടകാരിയായ ഗെയ്മിനെക്കുറിച്ചുള്ള ആശങ്കകൾ പടരുന്നതിനിടെ, മറ്റൊരു അപകടകാരിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ചൈനയിൽനിന്ന് വന്നുതുടങ്ങി.

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു ബോഡി ചാലഞ്ചാണ് ഈ ഗെയിം. നഗ്നരായ പെൺകുട്ടികൾ അവരുടെ സ്തനങ്ങൾ ലവ് ചിഹ്നത്തിലേക്ക് ഞെരുക്കി ചിത്രമെടുത്ത് സോഷ്യൽ മീഡിയിയിലിടുന്നതാണ് ഈ ചാലഞ്ച് ട്വിറ്ററിന് സമാനമായ വെയ്‌ബോയിൽ ഇതുവരെ ഇരുപതുലക്ഷത്തോളം ചിത്രങ്ങൾ ഈ രീതിയിൽ വന്നിട്ടുണ്ടെന്ന് കണക്കാക്കുന്നു.

ഒരാഴ്ചമുമ്പാണ് ഈ ചാലഞ്ച് ഓൺലൈനിൽ ്പ്രത്യക്ഷപ്പെട്ടത് ഹാർട്ട് ഷേപ്പ്ഡ് ബ്രെസ്റ്റ് ചാലഞ്ചെന്നാണ് ഇതിന്റെ പേര്. വലിയ സ്തനങ്ങളുള്ളവർക്കുമാത്രമാണ് ഈ ചാലഞ്ചിൽ പങ്കെടുക്കാനാവുകയെന്ന് ചിലർ അവകാശപ്പെടുന്നു. ചെറിയ സ്തനങ്ങൾ ഹൃദയത്തിന്റെ ആകൃതിയിലേക്ക് ഞെരുക്കാനാവില്ലെന്നാണ് അവരുടെ വാദം.

ഇതോടെയാണ് പലരും വെല്ലുവിളി ഏറ്റെടുത്തതും ചിത്രം പതർത്തി വെയ്‌ബോയിൽ പോസ്റ്റ് ചെയ്തതും. പെൺകുട്ടികൾക്കിടെ ചാലഞ്ചിന് വലിയ പ്രചാരം കിട്ടുന്നതിനിടെ, ചില പുരുഷന്മാരും ഇത്തരം ചിത്രങ്ങൾ പകർത്തി പോസ്റ്റ് ചെയ്യുന്നുമുണ്ട്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ പകർത്തി ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന ചാലഞ്ചുകൾ നേരത്തെയും ചൈനയിൽ പ്രചാരത്തിലുണ്ട്. വിരലുകളുടെ വഴക്കം പ്രദർശിപ്പിക്കുന്ന മറ്റൊരു ചാലഞ്ച് ഈ മാസമാദ്യം ചൈനയിൽ പ്രചാരത്തിലുണ്ടായിരുന്നു. ഫിംഗർ നോട്ട് എന്നായിരുന്നു ചാലഞ്ചിന്റെ പേര്.

2015-ൽ ബെല്ലി ബട്ടൺ ചാലഞ്ച് എന്ന പേരിലുള്ള മറ്റൊരു ഗെയിമിൽ 13 കോടിയോളം പേരാണ് പങ്കെടുത്തത്. ശരീരത്തിന്റെ പിന്നിലൂടെ കൈവളച്ച് പൊക്കിളിൽ തൊടുകയെന്നതായിരുന്നു ഈ മത്സരം. അമിത വണ്ണത്തിന് എതിരെയുള്ള പ്രചാരണംകൂടിയായിരുന്നു ഈ ചാലഞ്ച്.