- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോപ്പ് പൊടി വായിലിട്ട് ചവച്ച് തുപ്പി ഓൺലൈനിൽ ഹീറോ ആകുന്ന രോഗം ലോകം മുഴുവൻ യുവാക്കൾക്കിടയിൽ പടർന്ന് പിടിക്കുന്നു; പത്തോളം പേർ കൊല്ലപ്പെട്ടു
ഓൺലൈനിലൂടെ അതിവേഗം പടർന്ന് പിടിക്കുന്ന ചില ഭ്രാന്തുകളുണ്ട്. ബ്ലൂവേൽ ഗെയിം അത്തരത്തിലൊന്നായിരുന്നു. അനേകം കൗമാരക്കാരുടെ ജീവനെടുത്ത ബ്ലൂവേൽ ഗെയിം മിക്കവാറും സർക്കാരുകൾ നിരോധിച്ചതോടെ ഏറെക്കുറെ അപ്രക്യക്ഷമായി. ഇപ്പോഴിതാ പുതിയൊരു ഭ്രാന്താണ് കുട്ടികളെയും കൗമാരക്കാരെയും തേടി ഓൺലൈനിലൂടെ പ്രചരിക്കുന്നത്. കേട്ടാൽ അറപ്പ് തോന്നുന്ന, അത്യന്തം അപകടകാരിയായ ഈ കളി ഇതിനകം പത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്തു. സോപ്പുപൊടി വായിലിട്ട് ചവച്ച് തുപ്പുകയും ചിലപ്പോൾ ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്ന 'ടൈഡ് പോട്ട് ചാലഞ്ച്' ആണ് പുതിയ ദുരന്തം. നിറമുള്ള സോപ്പുപൊടി വായിലിട്ട് പതപ്പിച്ചശേഷം അത് വീഡിയോയിൽ പകർത്തുകയും മ്റ്റുള്ളവരെ മത്സരത്തിന് വെല്ലുവിളിക്കുകയും ചെയ്യുകയാണ് ഇതിന്റെ രീതി. എന്നാൽ, അത്യന്തം അപകടം പിടിച്ച കളിയാണിതെന്ന് ആരോഗ്യരംഗത്തുള്ളവർ വ്യക്തമാക്കുന്നു. സോപ്പുപൊടിയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ തന്നെയാണ് കളിയെ മരണകാരണമാക്കുന്നതും. എഥനോൾ, പോളിമറുകൾ, ഹൈഡ്രജൻ പെറോക്‌സൈഡ് തുടങ്ങിയ അപകടകാരികളായ ഘടകങ്ങൾ സോപ്പുപൊടിയിലു
ഓൺലൈനിലൂടെ അതിവേഗം പടർന്ന് പിടിക്കുന്ന ചില ഭ്രാന്തുകളുണ്ട്. ബ്ലൂവേൽ ഗെയിം അത്തരത്തിലൊന്നായിരുന്നു. അനേകം കൗമാരക്കാരുടെ ജീവനെടുത്ത ബ്ലൂവേൽ ഗെയിം മിക്കവാറും സർക്കാരുകൾ നിരോധിച്ചതോടെ ഏറെക്കുറെ അപ്രക്യക്ഷമായി. ഇപ്പോഴിതാ പുതിയൊരു ഭ്രാന്താണ് കുട്ടികളെയും കൗമാരക്കാരെയും തേടി ഓൺലൈനിലൂടെ പ്രചരിക്കുന്നത്. കേട്ടാൽ അറപ്പ് തോന്നുന്ന, അത്യന്തം അപകടകാരിയായ ഈ കളി ഇതിനകം പത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്തു.
സോപ്പുപൊടി വായിലിട്ട് ചവച്ച് തുപ്പുകയും ചിലപ്പോൾ ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്ന 'ടൈഡ് പോട്ട് ചാലഞ്ച്' ആണ് പുതിയ ദുരന്തം. നിറമുള്ള സോപ്പുപൊടി വായിലിട്ട് പതപ്പിച്ചശേഷം അത് വീഡിയോയിൽ പകർത്തുകയും മ്റ്റുള്ളവരെ മത്സരത്തിന് വെല്ലുവിളിക്കുകയും ചെയ്യുകയാണ് ഇതിന്റെ രീതി. എന്നാൽ, അത്യന്തം അപകടം പിടിച്ച കളിയാണിതെന്ന് ആരോഗ്യരംഗത്തുള്ളവർ വ്യക്തമാക്കുന്നു.
സോപ്പുപൊടിയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ തന്നെയാണ് കളിയെ മരണകാരണമാക്കുന്നതും. എഥനോൾ, പോളിമറുകൾ, ഹൈഡ്രജൻ പെറോക്‌സൈഡ് തുടങ്ങിയ അപകടകാരികളായ ഘടകങ്ങൾ സോപ്പുപൊടിയിലുണ്ട്. ഇത് വയറ്റിലെത്തിയാൽ വയറിളക്കവും ഛർദിയുമുറപ്പാണ്. അത് ചിലപ്പോൾ നിർജലീകരണത്തിനും മരണത്തിനും കാരണമായേക്കാമെന്നും വിദഗ്ദ്ധർ പറയുന്നു.