ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്ന അവസരത്തിൽ യുവാക്കൾക്കിടയിൽ ഹരമാവുകയാണ് gamesfame.com. എന്ന വെബ്‌സൈറ്റ്. ഒരു ക്ലിക്കിലൂടെ ലോകകപ്പ് വിജയികളെ പ്രവചിക്കാനും പ്രവചനം ശരിയായാൽ വെർച്വൽ മെഡലുകൾ നല്കുകയും ഒപ്പം അനേകം സമ്മാനങ്ങൾ നല്കുകയും ചെയുന്നു gamesfame.com.

സ്പോർട്സ് പ്രേമികളായ രണ്ടു യുവ എഞ്ചിനിയർമാരാണ് gamesfame.com രൂപീകരിച്ചിരിക്കുന്നത്. ലോകകപ്പ് വിജയികളെ പ്രവചിക്കുന്നതിലൂടെ സുവർണ സമ്മാനവും വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റിന്റെ പ്രവർത്തനം ഓരോ ദിവസവും സജീവമാകുകയാണ്.

കിക്കറ്റ് ആവേശത്തില് പങ്കുകൊള്ളുന്നതിനൊപ്പം കൂടുതൽ പേരെ ആകർഷിക്കുകയാണ് സൈറ്റിന്റെ ഉദ്ദേശമെന്ന് ഴമാലളെമാല.രീാ പിന്നണി പ്രവർത്തകർ പറയുന്നു. വിജയിക്കുന്ന ടീം, മാർജിന്, മാൻ ഓഫ് ദ മാച്ച് എന്നിവയാണ് പ്രവചിക്കേണ്ടത്, മൂന്നു പ്രവചനവും ശരിയായാൽ സ്വർണമെഡലും രണ്ടെണ്ണം ശരിയായാൽ വള്ളിയും ഒരെണ്ണം ശരിയായാൽ വങ്കലവും എന്ന രീതിയിലാണ് മെഡൽ ഫോർമാറ്റ്. കൂടുതൽ മെഡൽ നേടി പോയിന്റ് നിലയിൽ മുന്നിൽ വന്നാൽ ഇന്ത്യൻ ടീം ജേർസി, ടീ ഷർട്ട്, ബാഗ് എന്നിവ അടക്കം ധാരാളം ആകർഷകമായ സമ്മാനങ്ങളും നല്കും.

ലോകകപ്പ് ക്രിക്കറ്റ് ആരംഭിച്ച ദിവസം പ്രവർത്തനം സജീവമാക്കിയ സൈറ്റിൽ നിത്യേന ആയിരത്തിലേറെപ്പേർ സന്ദർശകരായി എത്തുന്നുണ്ട്. ഇന്ത്യക്ക് പുറമേ ഗൾഫ് രാജ്യങ്ങൾ പാക്കിസ്ഥാൻ, ഓസ്‌ട്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധിപ്പേര് സൈറ്റിൽ പ്രവേശിച്ച് പ്രവചനം നടത്തുന്നുണ്ടെന്ന് വിഷ്ണു പറയുന്നു. ശശി തരൂർ എംപി. പ്രമുഖ ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിഷ്യൻ മോഹൻ ദാസ് മേനോൻ എന്നിവർ സൈറ്റിനെക്കുറിച്ച് ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ സന്ദർശകരുടെ എണ്ണവും കുൂടി. കളി തുടങ്ങുന്നതിന് മുമ്പ് ഗൂഗിൾ, ഫേസ്‌ബുക്ക്, ട്വിറ്റര് വഴി ആർക്കും പ്രവചനത്തിൽ പങ്കെടുക്കാം.

ഈ ആഴ്ച ആരംഭിക്കുന്ന ഫോർമുല വൺകാറോട്ട മത്സരം, ഐ.പി.എൽ പ്രീമിയർ ലീഗ് ഫുട്‌ബോള്, ഇന്ത്യന് സൂപ്പർ ലീഗ് തുടങ്ങിയ മത്സരങ്ങൾക്കെല്ലാം പ്രവചനം നടത്തുന്നതിന് സൈറ്റിലൂടെ അവസരം നല്കാൻ ഒരുങ്ങുകയാണ് gamesfame.com ടീം. ഫോർമുല വണ് മത്സരത്തിൽ എല്ലാ ദിവസവും സമ്മാനം നല്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് അണിയറപ്രവർത്തകർ.

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി എഞ്ചീനിയറിങ്ങ് കോളജിലെ സഹപാഠികളായിരുന്ന കോട്ടയം സ്വദേശി വിഷ്ണു രാധാകൃഷ്ണനും പാലാ സ്വദേശി അജയ് ജോസഫും ആണ് സൈറ്റ് ആരംഭിച്ചിരിക്കുന്നത്. gamesfame.com ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയാക്കി വളർത്തി ലോകത്താകമാനം സ്പോർട്സ് പ്രേമികൾക്ക് ദിവസവും കളി കാണുന്നതിനൊപ്പം സമ്മാനങ്ങൾ നേടാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും ഓപ്പറേഷൻ ആൻഡ് ടെക്‌നോളജി വിഭാഗം നയിക്കുന്ന വിഷ്ണു പറയുന്നു. ഇതിന്റെ ആൻഡ്രോയിഡ് ഐ ഒ എസ് ആപ്ലിക്കേഷനും ഉടൻ ഇറക്കും എന്ന് വിഷ്ണു പറയുന്നു. ഒരു അമേരിക്കാൻ ക്രിക്കറ്റ് വെബ്‌സൈറ്റ് അടക്കം ഇപ്പോൾ തന്നെ ധാരാളം കമ്പനികളാണ് സമ്മാനങ്ങൾ സ്‌പോൺസർ ചെയുന്നത്. പരസ്യങ്ങൾ നല്കാനും ഒരുപാട് അന്വേഷണങ്ങൾ വരുന്നു എന്ന് മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗം നയിക്കുന്ന അജയ് പറയുന്നു. ഭാവിയിൽ സ്പോർട്സ് പ്രേമികളായ യുവാകൾക്ക് തൊഴിലവസരം നല്കാനും ഇവർക്ക് പദ്ധതിയുണ്ട്

ഭാവിയിൽ ഇലക്ഷൻ പ്രവചന മത്സരങ്ങളും gamesfame.comൽ കൊണ്ട് വരാൻ പ്ലാൻ ഉണ്ട് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. പ്രവചിക്കൂ സമ്മാനം നേടൂ, We changethe way you follow sports"എന്നാണ് gamesfame.com മുദ്രാവാക്യം.