- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശൻ മാനവ-മൈത്രി സംഗമം 13ന്
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 13ന് ഗാന്ധി ദർശൻ മാനവ-മൈത്രി സംഗമം സംഘടിപ്പിക്കുന്നു. വൈകിട്ടു 7 മണിക്ക് ബഹ്റൈൻ കെ .സി .എ ഹാളിൽ നടക്കുന്ന പരിപാടി ലോകസഭാ എം .പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറിയും പത്തനംതിട്ട ഡി .സി .സി ജനറൽ സെക്രട്ടറിയും ആയ സാമുവൽ കിഴക്കുംപുറം ആശംസ നേർന്നു സംസാരിക്കും. പരിപാടിയുടെ മുന്നോടി ആയി അന്നേദിവസം വൈകിട്ട് ആറുമണി മുതൽ ദേശഭക്തി ഗാനങ്ങളുടെ മത്സരം ഉണ്ടായിരിക്കും. ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ഗാന്ധി ദർശനങ്ങളിൽ ഊന്നിയുള്ള ചിത്രരചന, പെയിന്റിങ്, മത്സരങ്ങളുടെ സമ്മാനദാനം അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ വിജയത്തിനായി ബാബുകുഞ്ഞിരാമൻ ചെയർമാനായും, ജേക്കബ് തേക്കുതോട് ജനറൽ കൺവീനറായും, അഡ്വ.ലതീഷ് ഭരതൻ, പി .എസ്. രാജ്ലാൽ തമ്പാൻ എന്നിവർ വൈസ് ചെയർമാന്മാരായും തോമസ് സൈമൺ ട്രഷറയായും, കൃഷ്ണകുമാർ, പോൾ സെബാസ്റ്റ്യൻ, വിനോദ് ഡാനിയേൽ, സനൽകുമാർ, തോമസ് ഫിലിപ്, ജോർജ് മാത്യു, സിൻസൺ ചാക്കോ എന്നിവരെ സ
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 13ന് ഗാന്ധി ദർശൻ മാനവ-മൈത്രി സംഗമം സംഘടിപ്പിക്കുന്നു. വൈകിട്ടു 7 മണിക്ക് ബഹ്റൈൻ കെ .സി .എ ഹാളിൽ നടക്കുന്ന പരിപാടി ലോകസഭാ എം .പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും.
കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറിയും പത്തനംതിട്ട ഡി .സി .സി ജനറൽ സെക്രട്ടറിയും ആയ സാമുവൽ കിഴക്കുംപുറം ആശംസ നേർന്നു സംസാരിക്കും. പരിപാടിയുടെ മുന്നോടി ആയി അന്നേദിവസം വൈകിട്ട് ആറുമണി മുതൽ ദേശഭക്തി ഗാനങ്ങളുടെ മത്സരം ഉണ്ടായിരിക്കും. ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ഗാന്ധി ദർശനങ്ങളിൽ ഊന്നിയുള്ള ചിത്രരചന, പെയിന്റിങ്, മത്സരങ്ങളുടെ സമ്മാനദാനം അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയുടെ വിജയത്തിനായി ബാബുകുഞ്ഞിരാമൻ ചെയർമാനായും, ജേക്കബ് തേക്കുതോട് ജനറൽ കൺവീനറായും, അഡ്വ.ലതീഷ് ഭരതൻ, പി .എസ്. രാജ്ലാൽ തമ്പാൻ എന്നിവർ വൈസ് ചെയർമാന്മാരായും തോമസ് സൈമൺ ട്രഷറയായും, കൃഷ്ണകുമാർ, പോൾ സെബാസ്റ്റ്യൻ, വിനോദ് ഡാനിയേൽ, സനൽകുമാർ, തോമസ് ഫിലിപ്, ജോർജ് മാത്യു, സിൻസൺ ചാക്കോ എന്നിവരെ സബ് കമ്മിറ്റി കൺവീനർമാരായും, ലിജു പാപ്പച്ചൻ, അജി ജോർജ്, അഷ്റഫ് എന്നിവർ ജോയിന്റ് കൺവീനർമാരായുമുള്ള കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് അനിൽ തിരുവല്ല ജനറൽ സെക്രട്ടറി എബി തോമസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാബു കുഞ്ഞുരാമൻ, ജനറൽ കൺവീനർ ജേക്കബ് തേക്കുതോട്, വൈസ് ചെയർമാന്മാരായ അഡ്വ.ലതീഷ് ഭരതൻ, പോൾ സെബാസ്റ്റ്യൻ, കൃഷ്ണകുമാർ, പി. എസ്. രാജ്ലാൽ തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.