- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ മദ്യശാലയിൽ കൂളിങ് ഗ്ലാസ് ധരിച്ച മഹാത്മ ഗാന്ധിയുടെ ചിത്രം; ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം സ്ഥാപിച്ചിരിക്കുന്നത് ഇന്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള പബ്ബിൽ: പ്രതിഷേധവുമായി ദുബായിലെ ഇന്ത്യക്കാർ
ദുബായ്: ദുബായിലെ മദ്യശാലയിൽ ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം സ്താപിച്ചത് വിവാദമാകുന്നു. കൂളിങ് ഗ്ലാസ് ധരിച്ച് തികച്ചും മോഡേണായി നിൽക്കുന്ന ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള പബ്ബിലാണ് സ്ഥാപിച്ചിരിക്കുന്നത്. രാഷ്ട്ര പിതാവിനെ മോശമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പബ്ബിലെ സന്ദർശകർ ചിത്രം എടുത്ത് സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഇതോടെ ദുബായിലെ ഇന്ത്യക്കാർ പ്രതിഷേധവുമായി എത്തി. ഇതോടെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടു. ചിത്രം അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ടതായി കോൺസുലേറ്റ് ജനറൽ വിപുൽ അറിയിച്ചു. അതേസമയം ഗാന്ധിജിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഒരു കലാരൂപം എന്ന നിലയ്ക്ക് മാത്രമാണ് ചിത്രം സ്ഥാപിച്ചതെന്നുമാണ് മാനേജ്മെന്റിന്റെ വാദം. ഇന്ത്യയുടെ പാരമ്പര്യത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാനേജ്മെന്റ് കൂട്ടിച്ചേർത്തു.
ദുബായ്: ദുബായിലെ മദ്യശാലയിൽ ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം സ്താപിച്ചത് വിവാദമാകുന്നു. കൂളിങ് ഗ്ലാസ് ധരിച്ച് തികച്ചും മോഡേണായി നിൽക്കുന്ന ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള പബ്ബിലാണ് സ്ഥാപിച്ചിരിക്കുന്നത്. രാഷ്ട്ര പിതാവിനെ മോശമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പബ്ബിലെ സന്ദർശകർ ചിത്രം എടുത്ത് സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഇതോടെ ദുബായിലെ ഇന്ത്യക്കാർ പ്രതിഷേധവുമായി എത്തി. ഇതോടെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടു. ചിത്രം അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ടതായി കോൺസുലേറ്റ് ജനറൽ വിപുൽ അറിയിച്ചു.
അതേസമയം ഗാന്ധിജിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഒരു കലാരൂപം എന്ന നിലയ്ക്ക് മാത്രമാണ് ചിത്രം സ്ഥാപിച്ചതെന്നുമാണ് മാനേജ്മെന്റിന്റെ വാദം. ഇന്ത്യയുടെ പാരമ്പര്യത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാനേജ്മെന്റ് കൂട്ടിച്ചേർത്തു.