- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫ്ളോറിഡ ഗാന്ധി സ്‌ക്വയറിൽ ഇന്ത്യൻ കമ്യൂണിറ്റി ഗാന്ധിയൻ സമാധാന ദിനം ആചരിക്കുന്നു
മയാമി: ഫ്ളോറിഡ ഗാന്ധി സ്‌ക്വയറിൽ ഇന്ത്യൻ കമ്യൂണിറ്റി ഒത്തുചേർന്ന് മഹാത്മജിയുടെ ജന്മദിനം 'ഗാന്ധിയൻ സമാധാനദിനമായി' ആചരിക്കുന്നു. ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടാംതീയതിയെ അനുസ്മരിച്ചുകൊണ്ട് സെപ്റ്റംബർ 30-നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡേവി സിറ്റിയിലുള്ള ഗാന്ധി പാർക്കിൽ (14900 സ്റ്റെർലിങ് റോഡ്, ഡേവി 33331) ഡേവി മേയർ ജൂഡി പോളിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മഹാത്മജിയുടെ ഗ്രാന്റ് സൺ രാജ്‌മോഹൻ ഗാന്ധി മുഖ്യ പ്രഭാഷണം നടത്തും. കോൺസൽ ജനറൽ ഓഫ് ഇന്ത്യ - അറ്റ്ലാന്റാ ഡോ. സ്വാതി കുൽക്കർണി ഗാന്ധി പീസ് ഡേ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ അമേരിക്കൻ രാഷ്ട്രീയ നേതൃത്വ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും വിവിധ സിറ്റി അധികാരികളും പങ്കെടുക്കും. സമ്മേളനത്തിനുശേഷം ഡേവിയിലുള്ള പാലസ് ഇന്ത്യൻ റസ്റ്റോറന്റിൽ രാജ്‌മോഹൻ ഗാന്ധിയോടും അതിഥികളോടും ചേർന്നു ലഞ്ച് കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗാന്ധി പീസ് ഡേ സമ്മേളനദിനത്തിന്റെ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ജോ
മയാമി: ഫ്ളോറിഡ ഗാന്ധി സ്‌ക്വയറിൽ ഇന്ത്യൻ കമ്യൂണിറ്റി ഒത്തുചേർന്ന് മഹാത്മജിയുടെ ജന്മദിനം 'ഗാന്ധിയൻ സമാധാനദിനമായി' ആചരിക്കുന്നു.
ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടാംതീയതിയെ അനുസ്മരിച്ചുകൊണ്ട് സെപ്റ്റംബർ 30-നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡേവി സിറ്റിയിലുള്ള ഗാന്ധി പാർക്കിൽ (14900 സ്റ്റെർലിങ് റോഡ്, ഡേവി 33331) ഡേവി മേയർ ജൂഡി പോളിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മഹാത്മജിയുടെ ഗ്രാന്റ് സൺ രാജ്‌മോഹൻ ഗാന്ധി മുഖ്യ പ്രഭാഷണം നടത്തും.
കോൺസൽ ജനറൽ ഓഫ് ഇന്ത്യ - അറ്റ്ലാന്റാ ഡോ. സ്വാതി കുൽക്കർണി ഗാന്ധി പീസ് ഡേ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ അമേരിക്കൻ രാഷ്ട്രീയ നേതൃത്വ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും വിവിധ സിറ്റി അധികാരികളും പങ്കെടുക്കും.
സമ്മേളനത്തിനുശേഷം ഡേവിയിലുള്ള പാലസ് ഇന്ത്യൻ റസ്റ്റോറന്റിൽ രാജ്‌മോഹൻ ഗാന്ധിയോടും അതിഥികളോടും ചേർന്നു ലഞ്ച് കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഗാന്ധി പീസ് ഡേ സമ്മേളനദിനത്തിന്റെ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ജോയി കുറ്റിയാനി അറിയിച്ചതാണിത്.