=കേരളശ്ശേരി : കേരളശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിലെ എസ്‌പി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ് അറബിക് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവന ദിനമായി ആചരിച്ചു.

പ്രധാന അദ്ധ്യാപിക ആർ.രാധിക ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് മാസ്റ്റർ വി. എം. നൗഷാദ് അധ്യക്ഷത വഹിച്ചു. എസ്‌പി.സി. മാസ്റ്റർ ദേവദാസ്, ഗൈഡ് ക്യാപ്റ്റൻ തുളസി കേരളശ്ശേരി, കൃഷ്ണൻ കുട്ടി മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അരവിന്ദക്ഷൻ മാസ്റ്റർ, ഹരി പ്രസാദ് എന്നിവർ സംസാരിച്ചു. ആയിഷാബി, അബ്ദുൽ ബാസിത്, ശഫാഫ്, അഭിജിത്ത്, എന്നിവർ നേതൃത്വം നൽകി