ഷാർജ : മഹാത്മാഗാന്ധിയുടെ 150 മത് ജന്മവാര്ഷികത്തോടനുബന്ധിച്ചു കെപിസിസി യുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കരസാഹിതിയുടെ ആഭിമുഖ്യത്തിൽ ഒരു വര്ഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘടാനം ഒക്ടോബർ മൂന്ന് (ബുധൻ) വൈകിട്ട് എട്ടു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടക്കും. '

ഗാന്ധിജിയുടെ ലോകം' എന്ന സെമിനാറിൽ മാധ്യമ പ്രവർത്തകർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ സംസാരിക്കുമെന്ന് സംസ്‌കരസാഹിതി സംസ്ഥാന ജനറൽ കൺവീനർ എൻ.വി.പ്രദീപ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 056 6157174 എന്ന നമ്പറിൽ ബന്ധപ്പെടുക.