ജുബൈൽ: മതേതരത്വ ഇന്ത്യയുടെ വീണ്ടെടുപ്പിനായി ഉണർന്നു  പ്രവർത്തിക്കണമെന്ന് എൻ എസ് യു  ദേശിയ പ്രസിഡണ്ട്  റോജി  ജോൺ ആഹ്വാനം ചെയ്തു. ഓ ഐ സി സി ജുബൈൽ  സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മജി അനുസ്മരണത്തിൽ  ടെലിഫോണിൽ കൂടി പ്രവർത്തകരെ  അഭിവാദ്യം ചെയ്യുക ആയിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ഉൾപ്പടെ ഉള്ള എല്ലാ  മേഖലകളിലും കാവിവൽകരണത്തിന്റെ ശ്രമങ്ങളാണ്  നടക്കുന്നത്.

അതിനെതിരെ ജനാധിപത്യ, മതേതരത്വ  വിശ്വാസികൾ പ്രതികരിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ ആത്മാവായ ഗാന്ധിയൻ  ആദർശങ്ങൾ ഉൾകൊണ്ടു കൊണ്ടുള്ള പ്രവർത്തനം കൊണ്ടു മാത്രമേ ഇന്ത്യയിൽ മതേതരത്വ സംസ്‌കാരം തിരികെ കൊണ്ടു  വരാൻ സാധിക്കുക ഉള്ളു എന്നും അദ്ദേഹം കൂട്ടി ചേർത്തു.

സമ്മേളനം ഓ ഐ സി സി ദമ്മാം റീജണൽ ജനറൽ സെക്രട്ടറി ഷിഹാബ്  കായംകുളം ഉത്ഘാടനം ചെയ്തു. ഷാജിദ് കാകൂർ, റഫീഖ് പൊന്മള, നജീബ്  നസീർ, അംജത്  അടൂർ, കിച്ചു  കായംകുളം, അൻസിൽ സലീം, എൻ . ശിവദാസൻ എന്നിവർ ആശംസകൾ  അർപ്പിച്ചു. മനോജ്  നാരായണൻ, ലിഫ്  ചങ്ങനാശ്ശേരി, റെജി ജോർജ്, വർഗീസ് യോഹന്നാൻ, നൗഫൽ പിലാചെരി, ഷാൻ കടക്കൽ, അഹ്മദ്  കബീർ, ഉസ്മാൻ ഹംസ എന്നിവർ നേതൃത്വം നല്കി. ഗ്ലോബൽ  മെമ്പറും ഓ ഐ സി സി  ജുബൈൽ  സെൻട്രൽ  കമ്മിറ്റി  പ്രസിഡന്റുമായ ചന്ദ്രൻ കല്ലട അധ്യക്ഷൻ ആയിരുന്നു. ബി എം ഫാസിൽ  സ്വാഗതവും സുരേഷ് കണ്ണൂർ നന്ദിയും പറഞ്ഞു.