ഗാന്ധി നഗറിലെ ഉണ്ണിയാർച്ചയിലൂടെ വീണ്ടും ഒരു മുത്തശ്ശി ഗദയിലൂടെ ശ്രദ്ധനേടിയ രാജിനി ചാണ്ടി വീണ്ടും വെള്ളിത്തിരയിലെത്തും. ജയേഷ് മൈനാഗപ്പിള്ളിയാണ് സംവിധായകൻ. സാജു കൊടിയന്റേതാണ് തിരക്കഥ.

പാർവതി നമ്പ്യർ, ഇന്നസെന്റ്, രഞ്ജി പണിക്കർ, കോട്ടയം നസീർ, കൊച്ചു പ്രേമൻ, നോബി, രോഹിത് മേനോൻ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം തമിഴ് താരം തവക്കള മലയാളത്തിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണിത്.

മീഡിയ സിറ്റി ഫിലിംസ് & മലബാർ ഫിലിം കമ്പനിയുടെ ബാനറിൽ നജീബ് ഹസ്സനും ഹാരിസ് ബെഡിയും ചേർന്നാണ് ഗാന്ധി നഗറിലെ ഉണ്ണിയാർച്ച നിർമ്മിക്കുന്നത്. ഛായാഗ്രഹണം വിപിൻ മോഹൻ, സംഗീതം അരുൺ രാജ്, ഗാനരചന ഹരിനാരായണൻ, എഡിറ്റിങ് ദിലീപ് ഡെന്നീസ്.