ഘാന: ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ മുന്നണി പോരാളിയും സമാധാനത്തിന്റെ മാർഗത്തിലൂടെ
സാമൂഹിക തിന്മകൾക്കെതിരെ പോരാടാം എന്നും പഠിപ്പിച്ച മഹാത്മാവിന് അക്ഷരത്തിന്റെ മുറ്റത് വച്ച് ഏൽക്കേണ്ടി വന്നത് വൻ അപമാനം. ഘാന സർവകലാശാലയിലാണം സംഭവം. സർവകലാശാലയ്ക്ക് മുൻപിൽ സ്ഥാപിച്ച ഗാന്ധിപ്രതിമ 2016 ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് അനാവരണം ചെയ്തത്. എന്നാൽ അന്നു മുതൽ തന്നെ പ്രതിമ മാറ്റണം എന്ന് പറഞ്ഞ് അദ്ധ്യാപകരിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ചില വിദ്യാർത്ഥികൾക്കും ഇതേ നിലപാടാണ് ഉണ്ടായിരുന്നത്.

രണ്ടു വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ബുധനാഴ്‌ച്ചയോടെ പ്രതിമ നീക്കം ചെയ്യാൻ ഭരണകൂടത്തിന്റെ അനുമതി. ഗാന്ധിജിയുടെ എഴുത്തുകളിൽ തങ്ങളെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് അദ്ധ്യാപകർ പറയുന്ന ന്യായം. ഈ വർഷം ഒക്ടോബറിൽ മലാവി എന്ന സ്ഥലത്തും ഗാന്ധിജിയുടെ പ്രതിമ നിർമ്മിക്കുന്നതിനെതിരെ ആളുകൾ രംഗത്തെത്തിയിരുന്നു. മവായിരത്തിലധികം ആളുകൾ കൊടുത്ത നിവേദനത്തിന് പിന്നാലെ പ്രതിമയുടെ പണികൾ നിറുത്തി വച്ചിരുന്നു. തങ്ങൾ നിഷ്ഠൂരരായ ആളുകളാണ് എന്ന രീതിയിൽ ഗാന്ധിജിയുടെ എഴുത്തുകളിൽ പരാമർശം ഉണ്ടായിട്ടുണ്ടെന്നാണ് ഇവർ നിവേദനത്തിൽ പറഞ്ഞിരുന്നത്.