- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധി വന്ദനം ഒക്ടോബർ രണ്ടിന്; പി ടി തോമസ് മുഖ്യാതിഥി
മനാമ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ട്‌ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ 'ഗാന്ധി വന്ദനം 'എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. വൈകിട്ട് 6.30 ന് കെ സി എ യിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . ഗാന്ധി വന്ദനം പരിപാടിയിൽ മുൻ ലോക്‌സഭ അംഗം പി ടി തോമസ് മുഖ്യതിഥി ആയിരിക്കും .പ്രമുഖ ഗാന്ധിയനും ,ഗാന്ധി യുവമണ്ഡലത്തിന്റേ

മനാമ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ട്‌ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ 'ഗാന്ധി വന്ദനം 'എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. വൈകിട്ട് 6.30 ന് കെ സി എ യിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . ഗാന്ധി വന്ദനം പരിപാടിയിൽ മുൻ ലോക്‌സഭ അംഗം പി ടി തോമസ് മുഖ്യതിഥി ആയിരിക്കും .പ്രമുഖ ഗാന്ധിയനും ,ഗാന്ധി യുവമണ്ഡലത്തിന്റേയും കേരള സർവ്വൊദയ മണ്ഡലത്തിന്റേയും മുൻ പ്രസിഡന്റുമായ പ്രമുഖ വാഗ്മി കെ പി എ റഹീം മുഖ്യപ്രഭാഷണം നടത്തും.
ഗാന്ധിയൻ ആദർശങ്ങൾ ബഹ്‌റിനിലെ പ്രവാസികളുടെ ഇടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് ഈ സംഘാടന രൂപം കൊണ്ടത്. ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി ഏറെ വർദ്ധിച്ച് വരുന്ന കാല ഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്ന് പോകുന്നത് എന്നും നമ്മൾ അടിസ്ഥാനതത്വങ്ങളായി സ്വീകരിച്ച പല മൂല്യങ്ങളും ഇന്ന് കടുത്ത വെല്ലുവിളി നേരിടുകയാണ് എന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു .
ഒക്ട്‌ടൊബർ രണ്ടിന് നടക്കുന്ന ഗാന്ധി വന്ദനം പരിപാടിയുടെ ഭാഗമായി ഗാന്ധിജിയെ വിദ്യാർത്ഥികൾക്കിടയിൽ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി സെപ്റ്റംബർ 18 ന് പെൻസിൽ ഡ്രോയിങ്, പെയിന്റ്‌റിങ് എന്നീ മത്സരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വിജയികൾക്കുള്ള സമ്മാന വിതരണം ഗാന്ധി വന്ദനം പരിപാടിയിൽ വച്ച് നിർവ്വഹിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു .

