- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2000 രൂപയുടെ നോട്ടിൽ ഗാന്ധിജി വേണ്ട, മോദി മതി; കത്തയച്ച് കോൺഗ്രസ് എംഎൽഎ; അഴിമതിക്കായി ഉപയോഗിക്കുന്ന നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം വേണ്ടെന്ന് വിശദീകരണം
ജയ്പുർ: രാജ്യത്തെ 500 രൂപയുടേയും 2000 രൂപയുടേയും കറൻസിയിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം പിൻവലിക്കണമെന്ന് ആവശ്യം. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ഭരത് സിങ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
500, 2000 രൂപയുടെ നോട്ടുകൾ അഴിമതിക്കായി ഉപയോഗിക്കുന്നവയാണെന്നും അതിനാൽ ഗാന്ധിജിയുടെ ചിത്രം പിൻവലിക്കണം എന്നുമാണ് ആവശ്യം.
ഗാനധിജി പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്. രാജ്യത്തെ പാവപ്പെട്ടവർ അധികം ഉപയോഗിക്കുന്ന 5, 10, 50, 100,200 എന്നീ കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ പടം നിലനിർത്തുകയും 500, 2000 നോട്ടുകളിൽ ഗാന്ധിജിയുടെ പടത്തിന് പകരം മോദിയുടെ പടം വെക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
500, 2000 രൂപ നോട്ടുകൾ അഴിമതിക്കും കൈക്കൂലിക്കും ഉപയോഗിക്കുന്നു. ഇതേ കറൻസികൾ മദ്യശാലകളിലും ഉപയോഗിക്കുന്നു. അത് ഗാന്ധിജിയോട് കാണിക്കുന്ന ആദരവില്ലായ്മയാണെന്നും ഭരത് സിങ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ