- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പശ്ചാത്തലത്തിൽ തെലങ്കാനയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് നിയന്ത്രണം; ഗണേശ ചതുർത്ഥിക്ക് പൊതു ആഘോഷത്തിന് അനുമതി നൽകില്ല; എതിർപ്പുമായി ബിജെപി എംഎൽഎ
ഹൈദരാബാദ്: കോവിഡിന്റെ പശ്ചാത്തലത്തിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ തെലങ്കാന സർക്കാർ നടപടിക്കെതിരേ ബിജെപി. തെലുലങ്കാനയിലെ ബിജെപി എംഎൽഎയും ഗണേശ ചതുർത്ഥി ആഘോഷ കമ്മറ്റികളും. ഗണേശ ചതുർത്ഥിക്ക് പൊതു ആഘോഷത്തിന് അനുമതി നൽകില്ലെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ വിവിധ ആഘോഷ കമ്മറ്റികൾ രംഗത്ത് വന്നു.
കോവിഡ് കണക്കിലെടുത്ത് പൊതുഇടത്തിൽ ഗണേശ മണ്ഡപങ്ങൾ സ്ഥാപിക്കരുതെന്നും ആഘോഷങ്ങൾ വീടുകളിൽ ഒതുക്കണമെന്നും മന്ത്രി തലസാനി ശ്രീനിവാസ യാദവ് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വിഗ്രഹങ്ങൾ സ്ഥാപിക്കാനോ പൊതു ചടങ്ങുകൾ നടത്താനോ അനുവദിക്കില്ലെന്നും പൂജകൾ വീടുകളിൽ നടത്തണമെന്നും ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാറും പറഞ്ഞിരുന്നു.
ഇതേ തുടർന്ന് ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടിക്കെതിരേ ഹൈദരാബാദിൽ നിന്നുള്ള ബിജെപി നിയമസഭാംഗം ടി.രാജാസിങ് രംഗത്തെത്തി. 'കോവിഡ് അടുത്ത വർഷം വരെ തുടരുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതുവരെ പ്രാർത്ഥനയും ആഘോഷവും വേണ്ടെന്നാണോ സർക്കാർ പറയുന്നത്.' - അദ്ദേഹം ചോദിച്ചു.
ഗണേശ മണ്ഡപങ്ങൾക്കും വിഗ്രഹങ്ങളുടെ എണ്ണത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നത് വിഗ്രഹ നിർമ്മാതാക്കളെയും കലാകാരന്മാരെയും മോശമായി ബാധിക്കുമെന്നും രാജാസിങ് പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച അദ്ദേഹം എന്തുകൊണ്ടാണ് ഈദ് ആഘോഷങ്ങൾക്ക് സർക്കാർ വലിയ തോതിൽ അനുമതി നൽകിയെന്നും ചോദിച്ചു.
മറുനാടന് ഡെസ്ക്