- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരവാന്റെ മുന്നിൽ കറുത്ത കർട്ടൻ കൊണ്ട് വരാന്ത പോലെ സൃഷ്ടിച്ച് മനുഷ്യൻ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെ ഇരിക്കുന്ന പ്രഭാസ്; അവിടെയാണ് ഇന്ത്യയിലെ മഹാനടൻ മോഹൻലാൽ ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്; ഗണേശിന്റെ വാക്കുകൾ വൈറലാകുമ്പോൾ
തിരുവനന്തപുരം: തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് ആൾക്കാരെ കാണാൻ പോലും കൂട്ടാക്കാത്ത തരം ജാഡയുള്ള വ്യക്തിയെന്ന് നടനും എംഎൽഎയുമായ കെ.ബി.ഗണേശ്‌കുമാർ. പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കലാസംവിധായകൻ സാബു സിറിളിന് ഒപ്പം പോയപ്പോൾ അകലെ നിന്ന് പോലും ആരും തന്നെ കാണരുത് എന്ന മനോഭാവത്തിലാണ് പ്രഭാസ് പെരുമാറിയതെന്നും ഗണേശ്. ഹൈദരാബാദ് ഫിലിം സിറ്റിയിൽ മരയ്ക്കാറുടെ ഷൂട്ടിങ് അനുഭവം പങ്കിടുകായായിരുന്നു ഗണേശ്.
സിനിമയിൽ ഹിന്ദിയിലേയും തമിഴിലേയുമൊക്കെ നടന്മാരുണ്ടല്ലോ സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവർ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്. ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിങ് സെറ്റിന്റെ പുറത്ത് പ്ലാസ്റ്റിക്ക് കസേരയിലാണ് ഇരുന്നത്.ഇത് കാണുന്ന അന്യഭാഷ നടന്മാർക്ക് വലിയ അത്ഭുതമാണ്. അദ്ദേഹത്തിന്റെ കാരവാൻ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ്. ഇന്നസെന്റ് ചേട്ടനടക്കമുള്ള ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്ന് അദ്ദേഹം തമാശ പറഞ്ഞിരുന്നത്. അതിൽ വളരെ നന്നായി സഹകരിച്ച ആളാണ് സുനിൽ ഷെട്ടി.ഇതേസമയത്ത് തൊട്ടടുത്ത ഒരു ഫ്ളോറിൽ പ്രഭാസിന്റെ ഷൂട്ടിങ് നടക്കുകയാണ്.
പ്രഭാസ് എന്ന നടനെ കാണാൻ എന്റെ മകനടക്കമുള്ളവർ സെറ്റിലുണ്ട്. അവൻ സാബു സിറിളിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന് പ്രഭാസിനെ പരിചയമുണ്ട്. പക്ഷേ സാബു ശ്രമിച്ചിട്ട് പോലും അയാൾ കാണാൻ തയ്യാറാകുന്നില്ല. പ്രഭാസ് കാരവാന്റെ മുന്നിൽ കറുത്ത കർട്ടൻ കൊണ്ട് വരാന്ത പോലെ സൃഷ്ടിച്ചിരിക്കുകയാണ്.മനുഷ്യൻ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിങ് ഫ്ളോറിലേക്ക് പോകുന്നത്. അവിടെയാണ് ഇന്ത്യയിലെ മഹാനടൻ മോഹൻലാൽ ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്. അതാണ് മോഹൻലാൽ എന്നും ഗണേശ്.
മറുനാടന് മലയാളി ബ്യൂറോ