- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുമ്പ് ബോംബെയിൽ ഉണ്ടായിരുന്ന പോലെ സിനിമയും ഗുണ്ടകളും മയക്കുമരുന്നുകാരും ഒക്കെ തമ്മിലെ ഗാഡമായ ബന്ധം കൊച്ചിയിൽ ഉണ്ട്; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും; ഗണേശ് കുമാർ പറയുന്നത്
തിരുവനന്തപുരം: സിനിമാ മേഖലയിൽ ഗുണ്ടകൾ സജീവമാണെന്ന് തുറന്ന് പറഞ്ഞ് കെബി ഗണേശ് കുമാർ. സിനിമാ മേഖലയിൽ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ടെന്ന് ചലച്ചിത്ര താരം കൂടിയായ കെ.ബി. ഗണേശ് കുമാർ എംഎൽഎ പറയുന്നു. ഇതിനെതിരെ സർക്കാർ ഇടപെടൽ ഉറപ്പാക്കുമെന്നാണ് എംഎൽഎ പറയുന്നത്. മലയാളി നടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ സംഭവം ദേശീയശ്രദ്ധ നേടിയ പശ്ചാത്തലത്തിൽ ഇടപെടലുകൾ അനിവാര്യമാണെന്നാണ് എംഎൽഎയുടെ പക്ഷം. കൊച്ചി ആസ്ഥാനമായുള്ള ചലച്ചിത്ര പ്രവർത്തകർക്കിടയിലെ ചില അനാശാസ്യ പ്രവണതകളെക്കുറിച്ചും മുൻ മന്ത്രി കൂടിയായ എംഎൽഎ എടുത്തുപറഞ്ഞു. കൊച്ചിയിൽ ഒരുപാട് നല്ല ആളുകളുമുണ്ടെന്നത് മറക്കുന്നില്ല. ഒരു അധോലോകത്തിന്റെ സ്വഭാവമാണ് കൊച്ചിയിലെ ചലച്ചിത്ര ലോകത്തിനുള്ളത്. മുൻപ് മുംബൈയിൽ ഇത്തരം അധോലോകം ഉണ്ടായിരുന്നു. കൊച്ചിയിൽനിന്നും ഇറങ്ങുന്ന സിനിമകൾ ശ്രദ്ധിച്ചാൽത്തന്നെ ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ചില സിനിമകൾപോലും ഇത്തരം നിലവാരം കുറഞ്ഞവരുടേതാണ്. ഇത് കാണുമ്പോൾതന്നെ മന
തിരുവനന്തപുരം: സിനിമാ മേഖലയിൽ ഗുണ്ടകൾ സജീവമാണെന്ന് തുറന്ന് പറഞ്ഞ് കെബി ഗണേശ് കുമാർ. സിനിമാ മേഖലയിൽ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ടെന്ന് ചലച്ചിത്ര താരം കൂടിയായ കെ.ബി. ഗണേശ് കുമാർ എംഎൽഎ പറയുന്നു. ഇതിനെതിരെ സർക്കാർ ഇടപെടൽ ഉറപ്പാക്കുമെന്നാണ് എംഎൽഎ പറയുന്നത്. മലയാളി നടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ സംഭവം ദേശീയശ്രദ്ധ നേടിയ പശ്ചാത്തലത്തിൽ ഇടപെടലുകൾ അനിവാര്യമാണെന്നാണ് എംഎൽഎയുടെ പക്ഷം.
കൊച്ചി ആസ്ഥാനമായുള്ള ചലച്ചിത്ര പ്രവർത്തകർക്കിടയിലെ ചില അനാശാസ്യ പ്രവണതകളെക്കുറിച്ചും മുൻ മന്ത്രി കൂടിയായ എംഎൽഎ എടുത്തുപറഞ്ഞു. കൊച്ചിയിൽ ഒരുപാട് നല്ല ആളുകളുമുണ്ടെന്നത് മറക്കുന്നില്ല. ഒരു അധോലോകത്തിന്റെ സ്വഭാവമാണ് കൊച്ചിയിലെ ചലച്ചിത്ര ലോകത്തിനുള്ളത്. മുൻപ് മുംബൈയിൽ ഇത്തരം അധോലോകം ഉണ്ടായിരുന്നു. കൊച്ചിയിൽനിന്നും ഇറങ്ങുന്ന സിനിമകൾ ശ്രദ്ധിച്ചാൽത്തന്നെ ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ചില സിനിമകൾപോലും ഇത്തരം നിലവാരം കുറഞ്ഞവരുടേതാണ്. ഇത് കാണുമ്പോൾതന്നെ മനസിലാകും. താൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സിനിമാ പ്രവർത്തകർക്ക് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടു വിളിച്ചാൽ മതിയെന്നും ഗണേശ്‌കുമാർ എംഎൽഎ വ്യക്തമാക്കി. എല്ലാ അർത്ഥത്തിലും സിനിമയിലെ അനാവശ്യ പ്രവണതകൾക്കെതിരെ ആഞ്ഞടിക്കുകയാണ് ഗണേശ് കുമാർ.
സിനിമയിൽ ശക്തരാകാൻ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ട്. ഇവർക്ക് വസ്തു ഇടപാടുകാരുമായും ബന്ധമുണ്ടെന്നും ഗണേശ്‌കുമാർ എംഎൽഎ വെളിപ്പെടുത്തി. ആക്രമിക്കപ്പെട്ട യുവനടിയെ നേരിട്ട് കണ്ടിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ചു. എല്ലാവരും മനസിലാക്കുന്നതിലും കഷ്ടമാണ് നടിയുടെ കാര്യം. അത്രയ്ക്ക് മോശമായ അനുഭവമാണ് അവർക്കുണ്ടായത്.
ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഇനിയുണ്ടാകാൻ പാടില്ല. പുറത്തുപറയാനാകാത്ത പല കാര്യങ്ങളും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപും സ്ത്രീകൾക്ക് ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ നേരിട്ടു ധരിപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.
സിനിമാ മേഖലയ്ക്ക് ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു. ഈ മേഖലയിൽവന്ന മാറ്റങ്ങൾ കൃത്യമായി മനസിലാക്കാൻ എനിക്കാകും. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനേക്കാളും അനുഭവസമ്പത്ത് എനിക്ക് സിനിമയിലുണ്ട്. സിനിമയെടുക്കുന്ന കാര്യത്തിൽ പണ്ടുണ്ടായിരുന്ന നല്ല അന്തരീക്ഷമൊക്കെ പോയി. ഒരുപാട് മോശം പ്രവണതകൾ സിനിമയിലേക്കു കടന്നുവന്നു.
സാമൂഹിക വിരുദ്ധമായ ഒരുപാട് തലങ്ങൾ സിനിമയിലേക്കു കടന്നുവന്നു. സിനിമയിൽ ശക്തരാകാൻ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് മാഫിയയും ശക്തമാണ്. ഇക്കാര്യം മാദ്ധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്യുന്നതാണെന്നും ഗണേശ്‌കുമാർ ചൂണ്ടിക്കാട്ടി.