- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശ് കുമാർ കോൺഗ്രസിലേക്കോ? അച്ഛനും മകനും തമ്മിലെ തർക്കം അതിരൂക്ഷമെന്ന് റിപ്പോർട്ട്; ഇടതു മുന്നണിയിലെ അവഗണനയിലും പത്തനാപുരം എംഎൽഎ അസ്വസ്ഥനെന്നും സൂചന
തിരുവനന്തപുരം: കെ.ബി. ഗണേശ്‌കുമാർ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. പിതാവും കേരള കോൺഗ്രസ്(ബി) ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ളയുമായുള്ള അഭിപ്രായഭിന്നതയും ഇടതുമുന്നണിയിൽ നിന്നുണ്ടാകുന്ന അവഗണനയേയും തുടർന്നാണ് ഇതെന്നാണ് സൂചന. മംഗളമാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഗണേശ്‌കുമാർ യു.ഡി.എഫിലേക്ക് പോകാൻ നീക്കം ആരംഭിച്ചത്. ഇനി അവിടെ ഒരു സ്വതന്ത്രനായോ കേരള കോൺഗ്രസ് തന്നെയോ കൊണ്ടുനടന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിനെത്തുടർന്നാണ് കോൺഗ്രസിൽ ചേരുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. കേരള കോൺഗ്രസ്(ബി)യുടെ പ്രതിനിധി എന്ന നിലയിൽ ഇടതുമുന്നണിയിൽ നിന്നും വിടുമ്പോൾ യു.ഡി.എഫിൽ സ്വതന്ത്രനായി മാത്രമേ നിൽക്കാനാകൂ. അതുകൊണ്ട് ഭാവിയിൽ ഒരു പ്രയോജനവുമില്ലെന്ന തിരിച്ചറിവിലാണ് ഗണേശ്‌കുമാർ. മാത്രമല്ല, യു.ഡി.എഫിൽ ഇപ്പോൾ ജേക്കബ് ഗ്രൂപ്പ് മാത്രമാണ് കേരള കോൺഗ്രസായുള്ളത്. അവരുമായി യോജിച്ചിട്ട് പ്രയോജനവുമില്ല. പിതാവ് നേതൃത്വം നൽകുന്ന പാർട്ടിയുമായി യോജിച്ച് പോകാനും കഴിയില്ല. ആ സാഹചര്യത്തിലാണ് കോൺഗ്രസിലേക്ക് ചേരുന്നതിനെക്കുറിച്ചുള്ള
തിരുവനന്തപുരം: കെ.ബി. ഗണേശ്‌കുമാർ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. പിതാവും കേരള കോൺഗ്രസ്(ബി) ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ളയുമായുള്ള അഭിപ്രായഭിന്നതയും ഇടതുമുന്നണിയിൽ നിന്നുണ്ടാകുന്ന അവഗണനയേയും തുടർന്നാണ് ഇതെന്നാണ് സൂചന. മംഗളമാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഗണേശ്‌കുമാർ യു.ഡി.എഫിലേക്ക് പോകാൻ നീക്കം ആരംഭിച്ചത്. ഇനി അവിടെ ഒരു സ്വതന്ത്രനായോ കേരള കോൺഗ്രസ് തന്നെയോ കൊണ്ടുനടന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിനെത്തുടർന്നാണ് കോൺഗ്രസിൽ ചേരുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.
കേരള കോൺഗ്രസ്(ബി)യുടെ പ്രതിനിധി എന്ന നിലയിൽ ഇടതുമുന്നണിയിൽ നിന്നും വിടുമ്പോൾ യു.ഡി.എഫിൽ സ്വതന്ത്രനായി മാത്രമേ നിൽക്കാനാകൂ. അതുകൊണ്ട് ഭാവിയിൽ ഒരു പ്രയോജനവുമില്ലെന്ന തിരിച്ചറിവിലാണ് ഗണേശ്‌കുമാർ. മാത്രമല്ല, യു.ഡി.എഫിൽ ഇപ്പോൾ ജേക്കബ് ഗ്രൂപ്പ് മാത്രമാണ് കേരള കോൺഗ്രസായുള്ളത്. അവരുമായി യോജിച്ചിട്ട് പ്രയോജനവുമില്ല. പിതാവ് നേതൃത്വം നൽകുന്ന പാർട്ടിയുമായി യോജിച്ച് പോകാനും കഴിയില്ല. ആ സാഹചര്യത്തിലാണ് കോൺഗ്രസിലേക്ക് ചേരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിന് ഇന്ന് കൊല്ലം ജില്ലയിൽ ശക്തനായ ഒരു നേതാവില്ലാത്ത സ്ഥിതിയാണ്. പ്രധാനപ്പെട്ട നേതാക്കൾ എല്ലാം തന്നെ പ്രായാധിക്യം കൊണ്ട് അപ്രസക്തരായി. നിലവിലുള്ള നേതാക്കൾക്കാണെങ്കിൽ ജില്ലയിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിയുന്നില്ല. ആകെ ശക്തനെന്ന് പറയാവുന്നതുകൊടിക്കുന്നിൽ സുരേഷ് മാത്രമാണ്. എന്നാൽ അപ്പോഴും ഭൂരിപക്ഷസമുദായത്തിൽപ്പെട്ട ഒരു നേതാവിന്റെ അഭാവം ജില്ലയിൽ കോൺഗ്രസിനുണ്ട്. അത് ഗണേശിനെക്കൊണ്ട് മറികടക്കാൻ കഴിയുമെന്ന ചിന്തയിലാണ് അവർ. ഈ സാഹചര്യത്തിൽ ഗണേശ്‌കുമാർ കോൺഗ്രസിൽ എത്തുകയാണെങ്കിൽ ജില്ലയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഗണേശ്‌കുമാറിന് വിജയിച്ചുവരാനും കഴിയും. ഒപ്പം കോൺഗ്രസിന് ശക്തമായ ഒരു മുഖവും ജില്ലയിൽ ലഭിക്കും. ഇതാണ് അവരുടെ മുന്നിലുള്ള ചിന്ത.
ഗണേശ്‌കുമാറും ഇതിനോട് ഏകദേശം അനുകൂലമാണെന്നാണ് വിവരം. സ്വതന്ത്രനായി മുന്നണി മാറി യു.ഡി.എഫിൽ എത്തിയാൽ വേണ്ട പരിഗണന ലഭിക്കില്ല. അതേസമയം കോൺഗ്രസിന്റെ ഭാഗമായാൽ ജില്ലയിൽ നേതൃദാരിദ്ര്യം നേരിടുന്ന പാർട്ടിയിൽ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ എത്തിച്ചേരാൻ കഴിയും. മാത്രമല്ല, ജില്ലയിൽ നിന്നും ജയിച്ചുവരികയും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്താൽ മന്ത്രിസ്ഥാനത്തിനും പരിഗണനയുണ്ടാകും. ഇതൊക്കെ പരിഗണിക്കുമ്പോൾ കോൺഗ്രസിൽ ചേരുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ആർ ബാലകൃഷ്ണപിള്ളയുമായി ഇനി യോജിച്ച് പോകാൻ കഴിയില്ലെന്ന നിലപാടിൽ തന്നെയാണ് ഗണേശും അദ്ദേഹത്തെ അനുകൂലിക്കുന്നവരും.
ഗണേശ്‌കുമാറിനെ ഒരുപക്ഷേ പരിഗണിച്ചേക്കാമായിരുന്ന മന്ത്രിസ്ഥാനം സ്വന്തം അധികാരമോഹം കൊണ്ട് ബാലകൃഷ്ണപിള്ള നശിപ്പിച്ചുവെന്നാണ് അവരുടെ പരാതി. എന്നിട്ട് ഗണേശ്‌കുമാർ ആവശ്യപ്പെട്ട ഒരു വ്യക്തിയെപ്പോലും സ്റ്റാഫിൽ ഉൾക്കൊള്ളിക്കാനും അദ്ദേഹം തയാറായില്ല. ഈ സാഹചര്യത്തിൽ പിള്ളയുമായി ഇനി ഒത്തുപോകാൻ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഗണേശ് കോൺഗ്രസുമായി ചർച്ച നടത്തുന്നത്. ഗണേശ് ഒപ്പം വരുന്നതിൽ കോൺഗ്രസിനും തടസമില്ല.