- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാ നീചനും മ്ലേച്ചനുമായ ഒരാളോട് മത്സരിക്കേണ്ടി വന്നതിന്റെ വേദന ബാക്കിയെന്ന് ഗണേശ് കുമാർ; വൻഭൂരിപക്ഷത്തിൽ ജയിച്ചിട്ടും താര പോരാട്ടം അവസാനിക്കുന്നില്ല
കൊട്ടാരക്കര: താരപോരാട്ടം നടന്ന പത്തനാപുരത്തെ വിവാദങ്ങൾക്ക് അവസാനമില്ല. മോഹൻലാലും പ്രിയദർശനും വോട്ട് തേടി എത്തിയതുൾപ്പെടെയുള്‌ല വിവാദങ്ങൾ ഇനിയും തുടരും. ഇതിന്റെ സൂചയനാണ് പത്തനാപുരത്ത് വൻഭൂരിപക്ഷത്തിൽ ജയിച്ച ഗണേശ് കുമാർ നൽകുന്നത്. എതിർ സ്ഥാനാർത്ഥിയായിരുന്ന നടൻ ജഗദീഷിനെതിരെ വിമർശനവുമായി ഗണേശ് കുമാർ എത്തിയത് ഇതിന്റെ തുടക്കമണ്. സാധാരണ തെരഞ്ഞെടുപ്പ് ഗോദയിലെ അഭിപ്രായ പ്രകടനങ്ങൾ ഫലപ്രഖ്യാപനത്തോടെ തീരും. എന്നാൽ പത്തനാപുരത്തെ വിവാദം തുടരുമെന്നാണ് ഗണേശിന്റെ വാക്കുകൾ നൽകുന്ന വിലയിരുത്തൽ. ഗുരുതരമായ ആരോപണങ്ങളാണ് ജഗദീഷിനെതിരെ ഗണേശ് ഉയർത്തുന്നത്. ജഗദീഷ് നീചമായും മ്ലേച്ഛമായും സംസ്‌കാരശൂന്യമായുമാണ് തനിക്കെതിരെ പ്രചരണം നടത്തിയതെന്ന് ഗണേശ് പറഞ്ഞു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്‌നിപരീക്ഷകളെയും അതിജീവിച്ച് തിരിച്ചുവരാൻ അവസരമൊരുക്കിയത് ജനങ്ങളാണ്. അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ നിയമസഭയിൽ പ്രസംഗിച്ചതു കൊണ്ടാണ് തനിക്ക് യു.ഡി.എഫ് വിടേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് തവണയും തനിക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിന്
കൊട്ടാരക്കര: താരപോരാട്ടം നടന്ന പത്തനാപുരത്തെ വിവാദങ്ങൾക്ക് അവസാനമില്ല. മോഹൻലാലും പ്രിയദർശനും വോട്ട് തേടി എത്തിയതുൾപ്പെടെയുള്‌ല വിവാദങ്ങൾ ഇനിയും തുടരും. ഇതിന്റെ സൂചയനാണ് പത്തനാപുരത്ത് വൻഭൂരിപക്ഷത്തിൽ ജയിച്ച ഗണേശ് കുമാർ നൽകുന്നത്. എതിർ സ്ഥാനാർത്ഥിയായിരുന്ന നടൻ ജഗദീഷിനെതിരെ വിമർശനവുമായി ഗണേശ് കുമാർ എത്തിയത് ഇതിന്റെ തുടക്കമണ്. സാധാരണ തെരഞ്ഞെടുപ്പ് ഗോദയിലെ അഭിപ്രായ പ്രകടനങ്ങൾ ഫലപ്രഖ്യാപനത്തോടെ തീരും. എന്നാൽ പത്തനാപുരത്തെ വിവാദം തുടരുമെന്നാണ് ഗണേശിന്റെ വാക്കുകൾ നൽകുന്ന വിലയിരുത്തൽ.
ഗുരുതരമായ ആരോപണങ്ങളാണ് ജഗദീഷിനെതിരെ ഗണേശ് ഉയർത്തുന്നത്. ജഗദീഷ് നീചമായും മ്ലേച്ഛമായും സംസ്‌കാരശൂന്യമായുമാണ് തനിക്കെതിരെ പ്രചരണം നടത്തിയതെന്ന് ഗണേശ് പറഞ്ഞു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്‌നിപരീക്ഷകളെയും അതിജീവിച്ച് തിരിച്ചുവരാൻ അവസരമൊരുക്കിയത് ജനങ്ങളാണ്. അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ നിയമസഭയിൽ പ്രസംഗിച്ചതു കൊണ്ടാണ് തനിക്ക് യു.ഡി.എഫ് വിടേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് തവണയും തനിക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തരായ, അന്തസുള്ള നേതാക്കന്മാരായിരുന്നു. എന്നാൽ ഇത്തവണ നീചനായ ഒരാളോട് മത്സരിക്കേണ്ടിവന്ന ഗതികേട് മറ്റാർക്കും ഉണ്ടാകരുതെന്നും ഗണേശ് പറഞ്ഞു.
തീർത്തും അപ്രതീക്ഷിതമായാണ് ഗണേശിനെതിരെ ജഗദീഷിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ ബിജെപി ഭീമൻ രഘുവിനെ രംഗത്തിറക്കി ശരിക്കും താരപോരാട്ടമാക്കി. ഇതിനിടെ ഗണേശിന് വോട്ട് ചോദിച്ച് മോഹൻലാൽ പത്തനാപുരത്ത് എത്തി. ഗണേശിനെ ജയിപ്പിക്കണമെന്ന് നിവിൻ പോളി ഫേസ്‌ബുക്കിലും ആവശ്യപ്പെട്ടു. സലിം കുമാറിന്റെ അമ്മയിൽ നിന്നുള്ള പ്രതിഷേധ രാജിയും ചർച്ചയായി. ഈ വിഷയം ഇനിയും സിനിമാ ലോകത്ത് കത്തിപടരുമെന്ന സൂചനയാണ് ഗണേശ് നൽകുന്നത്. അമ്മയുടെ യോഗത്തിൽ ഗണേശ് ഈ വിഷയം ചർച്ചയാക്കും. പത്തനാപുരത്ത് തനിക്കെതിരെ മത്സരിക്കുന്നത് ജഗദീഷിന് ഒഴിവാക്കാമായിരുന്നു. ഇതാണ് സിനിമാ ലോകത്ത് തന്നെ പുതിയ ചർച്ചകൾക്ക് സാധ്യയുണ്ടാക്കിയതെന്നാണ് ഗണേശ് പക്ഷം പറയുന്നത്.
തെരഞ്ഞെടുപ്പിൽ ജഗദീഷ് സ്ഥാനാർത്ഥിയായതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. സോളാർ കേസ് ഉൾപ്പെടെയുള്ളവ ഉയർത്തി ഗണേശിന്റെ സ്വാഭാവത്തെ കുറ്റപ്പെടുത്തി ജഗദീഷ് രംഗത്ത് എത്തിയതാണ് ഇതിന് തുടക്കമിട്ടത്. ഇതോടെ മറുപടിയുമായി ഗണേശുമെത്തി. സ്വന്തം അച്ഛൻ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യ നടൻ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ച് വൈകാതെ നിങ്ങളുടെ സമീപത്തെത്തുമ്പോൾ സൂക്ഷിക്കണമെന്നുമായിരുന്നു ഗണേശിന്റെ പ്രസംഗം. കൊട്ടാരക്കര തലച്ചിറയിൽ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണത്തിൽ സംസാരിക്കവെയായിരുന്നു ഗണേശ്‌കുമാറിന്റെ വിവാദ പരാമർശം. പത്തനാപുരത്ത് തന്റെ എതിർ സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെടുന്ന ജഗദീഷിനെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്നും നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവർ പ്രവർത്തിക്കാൻ പാടില്ലെന്നും ജഗദീഷ് തിരിച്ചടി നൽകി. ഈ വിവാദത്തിൽ സിനിമാക്കാർ ആരും പക്ഷം പിടിച്ചില്ല. ഇതിനിടെയാണ് ഏവരേയും ഞെട്ടിപ്പ് ഗണേശിന് വോട്ട് പിടിക്കാൻ മോഹൻലാൽ പത്തനാപുരത്ത് എത്തിയത്. ലാലിന്റേയും പ്രിയദർശന്റേയും വരവ് തനിക്ക് വേദനയുണ്ടാക്കിയെന്ന് ജഗദീഷും പറഞ്ഞു. ഇതിനിടെ മോഹൻലാലിനെതിരെ വിമർശനം ഉന്നയിച്ച് സലിംകുമാർ അമ്മയിൽ നിന്ന് രാജിവച്ചു. എന്നാൽ ഇതൊന്നും പത്തനാപുരത്ത് ജഗദീഷിനെ ബാധിച്ചതുമില്ല. ഈ വിവാദം ഫലം പ്രഖ്യാപനത്തിന് ശേഷം സിനിമാ വേദികളിൽ പൊതു ചർച്ചയാകുമെന്ന് ഉറപ്പാണ്.
ഗണേശിനെതിരെ ജഗദീഷ് മത്സരിച്ചതിന്റെ ധാർമികതയാകും ഒരുപക്ഷം ഉയർത്തുക. അതിന്റെ ആവശ്യം ജഗദീഷിനില്ലായിരുന്നു. കോൺഗ്രസിനോട് ചോദിച്ചെങ്കിൽ ഏത് സീറ്റ് വേണമെങ്കിലും ജഗദീഷിന് നൽകുമായിരുന്നു. അതിന് പകരം സിനിമാക്കാരെ ആശയക്കുഴപ്പത്തിലാക്കാൻ പത്തനാപുരം ജഗദീഷ് ചോദിച്ചുവാങ്ങിയെന്നാണ് വിമർശനം. മൂന്ന് സിനിമാക്കർ മത്സരിക്കുന്നിടത്ത് വോട്ട് ചോദിച്ച് മോഹൻലാൽ എത്തിയതിലെ ധാർമികതയാണ് ജഗദീഷും ചർച്ചകളിൽ നിറയ്ക്കുന്നത്.