- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കൊല്ലത്തേക്ക് വാടക കൊടുത്ത പ്രവാസിയുടെ വീട് പൂട്ടി ജഗദീഷ് പത്തനാപുരത്ത് നിന്ന് സ്ഥലം വിട്ടു; മോഹൻലാലിനെതിരേയും പരാതി ഇല്ല; ഗണേശിന് മറുപടിയുമില്ല; തെരഞ്ഞെടുപ്പ് തോൽവി ജഗദീഷിനെ ആകപ്പാടെ മാറ്റി
പത്തനാപുരം: താരപോരാട്ടം കഴിഞ്ഞതോടെ തോൽവിയുടെ ഭാരവുമായി പത്തനാപുരത്തെ വിടുകയാണ് ജഗദീഷ്. ജയിച്ചു കയറിയ ഗണേശ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയില്ല. ആരോടും പരാതിയില്ലെന്ന് മാത്രമാണ് ജഗദീഷ് പറയുന്നത്. ഗണേശിനെ കടന്നാക്രമിച്ച് പ്രചരണം തുടങ്ങിയ ജഗദീഷ് തോൽവിയോടെ ആളാകെ മാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ച് പത്തനാപുരം മണ്ഡലത്തിൽ ജഗദീഷ് വാടകവീട് എടുത്തിരുന്നു. ജയിച്ചു കഴിഞ്ഞാൽ മണ്ഡലത്തിൽ സ്ഥിരതാമസമാക്കുന്നതിന് വേണ്ടി എടുത്ത വീട് പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഒരു വർഷത്തേക്കാണ് വീട് വാടയ്ക്ക് എടുത്തത്. പത്തനാപുരത്ത് ജയിച്ചാൽ സിനിമ കുറച്ച് മണ്ഡലത്തിൽ താമസമാക്കുമെന്ന് പ്രചരണ യോഗങ്ങളിൽ ജഗദീഷ് പ്രസംഗിച്ചിരുന്നു. താമസം മാറുന്നതിന്റെ ഭാഗമായി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുകയും ഭാര്യ ഡോ. രമ, മകൾ, കൊച്ചുമകൾ എന്നിവരെ ഇങ്ങോട്ടേയ്ക്ക് കൊണ്ടു വരികയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാവിലെ ആറ് മുതൽ സജീവമായിരുന്ന വീടാണ് ഇപ്പോൾ ആളൊഴിഞ്ഞ് കിടക്കുന്നത്. പരാജയപ്പെട്ട സാഹചര്യത്തിൽ
പത്തനാപുരം: താരപോരാട്ടം കഴിഞ്ഞതോടെ തോൽവിയുടെ ഭാരവുമായി പത്തനാപുരത്തെ വിടുകയാണ് ജഗദീഷ്. ജയിച്ചു കയറിയ ഗണേശ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയില്ല. ആരോടും പരാതിയില്ലെന്ന് മാത്രമാണ് ജഗദീഷ് പറയുന്നത്. ഗണേശിനെ കടന്നാക്രമിച്ച് പ്രചരണം തുടങ്ങിയ ജഗദീഷ് തോൽവിയോടെ ആളാകെ മാറി.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ച് പത്തനാപുരം മണ്ഡലത്തിൽ ജഗദീഷ് വാടകവീട് എടുത്തിരുന്നു. ജയിച്ചു കഴിഞ്ഞാൽ മണ്ഡലത്തിൽ സ്ഥിരതാമസമാക്കുന്നതിന് വേണ്ടി എടുത്ത വീട് പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഒരു വർഷത്തേക്കാണ് വീട് വാടയ്ക്ക് എടുത്തത്. പത്തനാപുരത്ത് ജയിച്ചാൽ സിനിമ കുറച്ച് മണ്ഡലത്തിൽ താമസമാക്കുമെന്ന് പ്രചരണ യോഗങ്ങളിൽ ജഗദീഷ് പ്രസംഗിച്ചിരുന്നു. താമസം മാറുന്നതിന്റെ ഭാഗമായി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുകയും ഭാര്യ ഡോ. രമ, മകൾ, കൊച്ചുമകൾ എന്നിവരെ ഇങ്ങോട്ടേയ്ക്ക് കൊണ്ടു വരികയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാവിലെ ആറ് മുതൽ സജീവമായിരുന്ന വീടാണ് ഇപ്പോൾ ആളൊഴിഞ്ഞ് കിടക്കുന്നത്. പരാജയപ്പെട്ട സാഹചര്യത്തിൽ ഈ ആഴ്ച തന്നെ ജഗദീഷ് വീടൊഴിയും. പത്തനാപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ഭീമൻ രഘുവും വിളക്കുടി പഞ്ചായത്തിലെ ഇളമ്പലിൽ വാടക വീട് എടുത്തിരുന്നു. അദ്ദേഹവും ഉടൻ വീടൊഴിയുമെന്നാണ് സൂചന.
ജഗദീഷ് നീചമായും മ്ലേച്ഛമായും സംസ്‌കാരശൂന്യമായുമാണ് തനിക്കെതിരെ പ്രചരണം നടത്തിയതെന്ന് ഗണേശ് പറഞ്ഞിരുന്നു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്‌നിപരീക്ഷകളെയും അതിജീവിച്ച് തിരിച്ചുവരാൻ അവസരമൊരുക്കിയത് ജനങ്ങളാണ്. അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ നിയമസഭയിൽ പ്രസംഗിച്ചതു കൊണ്ടാണ് തനിക്ക് യു.ഡി.എഫ് വിടേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് തവണയും തനിക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തരായ, അന്തസുള്ള നേതാക്കന്മാരായിരുന്നു. എന്നാൽ ഇത്തവണ നീചനായ ഒരാളോട് മത്സരിക്കേണ്ടിവന്ന ഗതികേട് മറ്റാർക്കും ഉണ്ടാകരുതെന്നും ഗണേശ് ആരോപിച്ചു. അതുകൊണ്ട് തന്നെ പത്തനാപുപരത്ത് നിന്ന് വിടുമ്പോൾ ഗണേശിനെതിരെ ജഗദീഷ് എങ്ങനെ പ്രതികരിക്കുമെന്നത് ശ്രദ്ധയോടെ തന്നെ വീക്ഷിക്കപ്പെട്ടു. എന്നാൽ കരുതലോടെയായിരുന്നു പ്രതികരണങ്ങൾ.
ഗണേശ് കുമാറിന് വേണ്ടി പ്രചരണം നടത്തിയ മോഹൻലാലിനെതിരെ താരസംഘടനയായ അമ്മയിൽ പരാതി ഉന്നയിക്കില്ലെന്നും ജഗദീഷ് അറിയിച്ചു. അമ്മയുമായി സഹകരിച്ചു പോകുമെന്നും ജഗദീഷ് അറിയിച്ചു. അതേമസയം മോഹൻലാൽ പ്രചരണം നടത്തിയതിൽ പ്രതിഷേധിച്ച് അമ്മയിൽ നിന്ന് രാജിവച്ച സലീം കുമാറിന്റെ രാജി പിൻവലിപ്പിക്കുമെന്നും ജഗദീഷ് പറഞ്ഞു. ദേശീയ അവാർഡ് കിട്ടിയ സലീം കുമാറിനെ പോലെയുള്ളവർ അമ്മയിൽ ആവശ്യമാണ്്. അതിനാൽ അദ്ദേഹത്തിന്റെ രാജി പിൻവലിപ്പിക്കും. ഇക്കാര്യം താൻ സലീം കുമാറിനോട് ആവശ്യപ്പെടുമെന്നും ജഗദീഷ് പറഞ്ഞു. താരങ്ങൾ തമ്മിൽ മത്സരിക്കുന്ന പത്തനാപുരത്ത് മറ്റ് താരങ്ങൾ പ്രചരണത്തിന് പോകില്ലെന്ന ധാരണ മോഹൻലാൽ തെറ്റിച്ചുവെന്ന് ആരോപിച്ചാണ് സലീം കുമാർ രാജിവച്ചത്. അതേമസയം അത്തരത്തിൽ ഒരു തീരുമാനവും സംഘടന എടുത്തിരുന്നില്ലെന്ന് അമ്മ ഭാരവാഹിയായ ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.
അതുകൊണ്ട് തന്നെ ഈ വിഷയത്തിലും കരുതലോടെയാണ് ജഗദീഷ് പ്രതികരിച്ചത്. ഏതു വിഷയത്തിലും സ്വന്തം നിലപാടുള്ളയാളാണു സലിംകുമാർ. സ്‌നേഹത്തോടെ അദ്ദേഹത്തോടു സംസാരിച്ചാൽ തീരുമാനം പിൻവലിക്കുമെന്നാണു പ്രതീക്ഷ. രാഷ്ട്രീയവും സിനിമയും രണ്ടായി കാണണം. മോഹൻലാൽ പത്തനാപുരത്തു വന്ന വിഷയം 'അമ്മ'യിൽ ഉന്നയിക്കാൻ ഉദ്ദേശിക്കുന്നില്ല. കുടുംബമഹത്വവും സാംസ്‌കാരിക ഉന്നതിയും കാത്തുസൂക്ഷിക്കുന്ന മഹാനായ ആൾക്കെതിരെ മൽസരിക്കാൻ അവസരം ലഭിച്ചതാണു തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നു ഗണേശ്‌കുമാറിന്റെ വിമർശനത്തിനു ജഗദീഷ് മറുപടി നൽകി. അതിനപ്പുറം ഒന്നും പറഞ്ഞതുമില്ല.
തീർത്തും അപ്രതീക്ഷിതമായാണ് ഗണേശിനെതിരെ ജഗദീഷിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ ബിജെപി ഭീമൻ രഘുവിനെ രംഗത്തിറക്കി ശരിക്കും താരപോരാട്ടമാക്കി. ഇതിനിടെ ഗണേശിന് വോട്ട് ചോദിച്ച് മോഹൻലാൽ പത്തനാപുരത്ത് എത്തി. ഗണേശിനെ ജയിപ്പിക്കണമെന്ന് നിവിൻ പോളി ഫേസ്‌ബുക്കിലും ആവശ്യപ്പെട്ടു. സലിം കുമാറിന്റെ അമ്മയിൽ നിന്നുള്ള പ്രതിഷേധ രാജിയും ചർച്ചയായി. തെരഞ്ഞെടുപ്പിൽ ജഗദീഷ് സ്ഥാനാർത്ഥിയായതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. സോളാർ കേസ് ഉൾപ്പെടെയുള്ളവ ഉയർത്തി ഗണേശിന്റെ സ്വാഭാവത്തെ കുറ്റപ്പെടുത്തി ജഗദീഷ് രംഗത്ത് എത്തിയതാണ് ഇതിന് തുടക്കമിട്ടത്. ഇതോടെ മറുപടിയുമായി ഗണേശുമെത്തി.
സ്വന്തം അച്ഛൻ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യ നടൻ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ച് വൈകാതെ നിങ്ങളുടെ സമീപത്തെത്തുമ്പോൾ സൂക്ഷിക്കണമെന്നുമായിരുന്നു ഗണേശിന്റെ പ്രസംഗം. കൊട്ടാരക്കര തലച്ചിറയിൽ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണത്തിൽ സംസാരിക്കവെയായിരുന്നു ഗണേശ്കുമാറിന്റെ വിവാദ പരാമർശം. പത്തനാപുരത്ത് തന്റെ എതിർ സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെടുന്ന ജഗദീഷിനെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്നും നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവർ പ്രവർത്തിക്കാൻ പാടില്ലെന്നും ജഗദീഷ് തിരിച്ചടി നൽകി. ഈ വിവാദത്തിൽ സിനിമാക്കാർ ആരും പക്ഷം പിടിച്ചില്ല. ഇതിനിടെയാണ് ഏവരേയും ഞെട്ടിപ്പ് ഗണേശിന് വോട്ട് പിടിക്കാൻ മോഹൻലാൽ പത്തനാപുരത്ത് എത്തിയത്. ലാലിന്റേയും പ്രിയദർശന്റേയും വരവ് തനിക്ക് വേദനയുണ്ടാക്കിയെന്ന് ജഗദീഷും പറഞ്ഞു.
ഇതിനിടെ മോഹൻലാലിനെതിരെ വിമർശനം ഉന്നയിച്ച് സലിംകുമാർ അമ്മയിൽ നിന്ന് രാജിവച്ചു. എന്നാൽ ഇതൊന്നും പത്തനാപുരത്ത് ഗണേശിന്റെ വിജയത്തെ ബാധിച്ചതുമില്ല. വലിയ ഭൂരിപക്ഷത്തിൽ ഗണേശ് ഇടത് പക്ഷത്തിനായി പത്തനാപുരത്തെ കാത്തു.