- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പിൽ മത്സരിച്ചത് തനിക്കു പറ്റിയ ഒരു അബദ്ധം; രാഷ്ട്രീയപ്രവർത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണം; ഒരു പാർട്ട് ടൈമായി മാത്രം രാഷ്ട്രീയത്തെ കാണാനാകില്ല; ഗണേശ് കുമാറിനോട് പത്താനാപുരത്ത് പരാജയപ്പെട്ടതിനെക്കുറച്ച് മനസ്സ് തുറന്ന ജഗദീഷ്
മുംബൈ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്താനാപുരത്ത് ഗണേശ് കുമാറിനെതിരെ മത്സരിച്ചതിനെ ആദ്യമായി കുറിച്ച് മനസ്സ് തുറന്ന് നടൻ ജഗദീഷ്. മുംബൈ ഷണ്മുഖാനന്ദ ഹാളിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ഇലക്ഷൻ കാലത്തെക്കുറിച്ചും ജഗദീഷ് മനസ്സു തുറന്നത്. രാഷ്ട്രീയപ്രവർത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് പിന്നീടാണ് ഞാൻ തിരിച്ചരിഞ്ഞത്. രാഷ്ട്രീയപ്രവർത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്നും 24 ജനസേവകനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ട് ടൈമായി മാത്രം രാഷ്ട്രീയത്തെ കാണാനാകില്ലെന്നും അതുകൊണ്ട് തന്നെ തനിക്കു പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും ജഗദീഷ് വെളിപ്പെടുത്തിയത്. ജഗദീഷിന്റെ മൽസരവും ഇലക്ഷനുമെല്ലാം വളരെ അധികം ചർച്ച ചെയ്തതായിരുന്നു. രാഷ്ട്രീയത്തിൽ സജീവമായി നിൽക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ജഗദീഷ് മുമ്പ് പറഞ്ഞിരുന്നത്. ഇല്കഷൻ സമയത്ത് ഗണേശ് കുമാറിനെതിരെ മൽസരിച്ചത് വളരെ അധികം വിമർശനങ്ങൾക്ക് ഇട വരുത്തിയിരുന്നു, ഗണേശ് കുമാറിന്റെ ഇലക്ഷൻ പ്രചരണത്തിന് മോഹൻ
മുംബൈ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്താനാപുരത്ത് ഗണേശ് കുമാറിനെതിരെ മത്സരിച്ചതിനെ ആദ്യമായി കുറിച്ച് മനസ്സ് തുറന്ന് നടൻ ജഗദീഷ്. മുംബൈ ഷണ്മുഖാനന്ദ ഹാളിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും ഇലക്ഷൻ കാലത്തെക്കുറിച്ചും ജഗദീഷ് മനസ്സു തുറന്നത്.
രാഷ്ട്രീയപ്രവർത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് പിന്നീടാണ് ഞാൻ തിരിച്ചരിഞ്ഞത്. രാഷ്ട്രീയപ്രവർത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്നും 24 ജനസേവകനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ട് ടൈമായി മാത്രം രാഷ്ട്രീയത്തെ കാണാനാകില്ലെന്നും അതുകൊണ്ട് തന്നെ തനിക്കു പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും ജഗദീഷ് വെളിപ്പെടുത്തിയത്.
ജഗദീഷിന്റെ മൽസരവും ഇലക്ഷനുമെല്ലാം വളരെ അധികം ചർച്ച ചെയ്തതായിരുന്നു. രാഷ്ട്രീയത്തിൽ സജീവമായി നിൽക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ജഗദീഷ് മുമ്പ് പറഞ്ഞിരുന്നത്. ഇല്കഷൻ സമയത്ത് ഗണേശ് കുമാറിനെതിരെ മൽസരിച്ചത് വളരെ അധികം വിമർശനങ്ങൾക്ക് ഇട വരുത്തിയിരുന്നു, ഗണേശ് കുമാറിന്റെ ഇലക്ഷൻ പ്രചരണത്തിന് മോഹൻ ലാൽ എത്തിയതിനെക്കുറച്ച് വലിയ വിവദങ്ങളും സൃഷ്ടിച്ചിരുന്നു.
പത്തനാപുരം മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി കെ.ബി ഗണേശ് കുമാറിനു വേണ്ടി മോഹൻലാൽ പ്രചാരണത്തിനിറങ്ങിയത് താര സംഘടനയായ അമ്മയിൽ പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. ഒരു താരത്തിന് വേണ്ടി മാത്രം മോഹൻലാൽ പ്രചാരണത്തിന് പോയതിൽ പ്രതിഷേധിച്ച് അമ്മ അംഗത്വം സലിംകുമാർ രാജിവെക്കുകയും ചെയ്തിരുന്നു.താരങ്ങൾ പരസ്പരം മത്സരിക്കുന്നയിടങ്ങളിൽ പക്ഷം പിടിക്കരുതെന്ന നിർദ്ദേശം അമ്മ നൽകിയിരുന്നു. ചലച്ചിത്ര താരങ്ങൾ ഈ നിർദ്ദേശം ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് സലിം കുമാർ രാജിവെച്ചത്. നടന്മാരായ കെ.ബി ഗണേശ് കുമാർ (എൽ.ഡി.എഫ്), ജഗദീഷ് (യു.ഡി.എഫ്), ഭീമൻ രഘു (ബിജെപി) എന്നിവരായിരുന്നു പത്തനാപുരത്തെ സ്ഥാനാർത്ഥികൾ.



