- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസ് ഒത്തുതീർപ്പാകുന്നു; മധ്യസ്ഥനാകുന്നതു കൊട്ടാരക്കര എംഎൽഎ ഗണേശ് കുമാർ; പരാതിക്കാരായ രാകുൽ കൃഷ്ണയുമായി ഗണേശ്‌കുമാർ കൊട്ടാരക്കരയിൽ കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാതെ ഗണേശ്‌കുമാർ
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസിൽ ഗണേശ് കുമാർ എംഎൽഎ മധ്യസ്ഥനാകുന്നുവെന്ന് സൂചന. കേസിലെ പരാതിക്കാരായ ജാസ് ടൂറിസം കമ്പനിയുടെ പാർടനറായ രാകുൽ കൃഷ്ണയുമായി ഗണേശ്‌കുമാർ ഇന്ന് കൂടിക്കാഴ്ച നടത്തി. പ്രശ്നം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സിപിഎം നേതൃത്വം ഗണേശ് കുമാർ എംഎൽഎയെ ഇടപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരക്കരയിലെ ഹൈ ലാൻഡ് ഹോട്ടലിൽ വച്ചാണ് പരാതിക്കാരനായ രാകുൽ കൃഷ്ണയുമായി ഗണേശ് കുമാർ കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയിൽ പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായാണ് സൂചന. രാജേന്ദ്രൻ പിള്ളയും ചർച്ചയിൽ പങ്കെടുത്തിരുന്നു. എൻഎസ്എസിന്റെ കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്നു രാകുൽ കൃഷ്ണയുടെ ഭാര്യാപിതാവ്. ഇതുവഴി ഗണേശ് കുമാറും ബാലകൃഷ്ണ പിള്ളയുമായുള്ള ബന്ധമാണ് കൂടിക്കാഴ്‌ച്ചക്ക് വഴിതെളിച്ചത്. പരാതിക്കാരനായ രാകുൽ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രൻ പിള്ളയുമായി കെ.ബി. ഗണേശ് കുമ
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസിൽ ഗണേശ് കുമാർ എംഎൽഎ മധ്യസ്ഥനാകുന്നുവെന്ന് സൂചന. കേസിലെ പരാതിക്കാരായ ജാസ് ടൂറിസം കമ്പനിയുടെ പാർടനറായ രാകുൽ കൃഷ്ണയുമായി ഗണേശ്‌കുമാർ ഇന്ന് കൂടിക്കാഴ്ച നടത്തി. പ്രശ്നം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സിപിഎം നേതൃത്വം ഗണേശ് കുമാർ എംഎൽഎയെ ഇടപ്പെടുത്തിയിരിക്കുന്നത്.
കൊട്ടാരക്കരയിലെ ഹൈ ലാൻഡ് ഹോട്ടലിൽ വച്ചാണ് പരാതിക്കാരനായ രാകുൽ കൃഷ്ണയുമായി ഗണേശ് കുമാർ കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയിൽ പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായാണ് സൂചന. രാജേന്ദ്രൻ പിള്ളയും ചർച്ചയിൽ പങ്കെടുത്തിരുന്നു. എൻഎസ്എസിന്റെ കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്നു രാകുൽ കൃഷ്ണയുടെ ഭാര്യാപിതാവ്. ഇതുവഴി ഗണേശ് കുമാറും ബാലകൃഷ്ണ പിള്ളയുമായുള്ള ബന്ധമാണ് കൂടിക്കാഴ്‌ച്ചക്ക് വഴിതെളിച്ചത്.
പരാതിക്കാരനായ രാകുൽ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രൻ പിള്ളയുമായി കെ.ബി. ഗണേശ് കുമാർ എംഎൽഎക്കും അദ്ദേഹത്തിന്റെ പിതാവ് കെ.ബാലകൃഷ്ണ പിള്ളക്കുമുള്ള സൗഹൃദം മുതലെടുത്താണ് ഇടനിലക്കാരനായി ഗണേശ് കുമാറിനെ ഇറക്കിയിരിക്കുന്നത്.
എന്നാൽ, രാകുലുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത ഗണേശ് കുമാർ എംഎൽഎ നിഷേധിക്കുകയായിരുന്നു.
ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിച്ചതായിട്ടാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ പരാതി. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കോടിയേരിയുടെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ പറയുന്നത്.
മകന്റെ നടപടിയെക്കുറിച്ച് കോടിയേരിയുമായി ചില ദൂതന്മാർ ചർച്ച നടത്തിയിരുന്നു. പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതാണ് കേസിലേക്ക് നയിച്ചത്. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ പരാതി.