സിങ്കം സ്റ്റൈലിൽ മീശ പിരിച്ച് ഗണേശ് കുമാർ; ഇടിവണ്ടി തോറ്റ തടി കുറച്ച് ബിജിമോൾ: സഭയിലെത്തിയ എംഎൽഎമാരിൽ പലർക്കും വേഷപ്പകർച്ച
തിരുവനന്തപുരം: നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇന്ന് സംസ്ഥാന നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾ വിദ്യാലയത്തിൽ എത്തുന്ന പ്രതീതിയായിരുന്നു ശീതകാല സമ്മേളനത്തിനായി സമ്മേളിച്ച ആദ്യദിവസം നിയമസഭയിൽ അനുഭവപ്പെട്ടത്. ചില എംഎൽഎമാർ സഭയിൽ പുതിയ ലുക്കിൽ എത്തിയപ്പോൾ എല്ലാം പഴയതുപടിയ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇന്ന് സംസ്ഥാന നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾ വിദ്യാലയത്തിൽ എത്തുന്ന പ്രതീതിയായിരുന്നു ശീതകാല സമ്മേളനത്തിനായി സമ്മേളിച്ച ആദ്യദിവസം നിയമസഭയിൽ അനുഭവപ്പെട്ടത്.
ചില എംഎൽഎമാർ സഭയിൽ പുതിയ ലുക്കിൽ എത്തിയപ്പോൾ എല്ലാം പഴയതുപടിയെന്ന ഭാവത്തിലായിരുന്നും മറ്റൊരു കൂട്ടർ. ബാർ കോഴയും ടി ഒ സൂരജിന്റെ വീട്ടിലെ വിജിലൻസ് റെയ്ഡും അടക്കം നിരവധി വിഷയങ്ങൾ സഭാസമ്മേളനത്തെ പ്രക്ഷുബ്ധമാക്കാൻ ഇരിക്കുന്ന വേളയിൽ ഗണേശ് കുമാറായിരുന്നു ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്.
സിങ്കം സ്റ്റൈലിൽ മീശവച്ചുകൊണ്ടായിരുന്നു ഗണേശ്കുമാർ നിയമസഭയിൽ എത്തിയത്. ഇത് കണ്ടതോ എംഎൽഎമാരിൽ ചിലർക്ക് ചിരിപൊട്ടി, മറ്റുചില യുവ എംഎൽഎമാർ മീശയിൽ പടിച്ചു നോക്കി. സിനിമയിൽ അഭിനയത്തിൽ സജീവമായ എംഎൽഎ ലൊക്കേഷനിൽ നിന്നുമായിരുന്നു തിരുവനന്തപുരത്ത് സഭാ സമ്മേളനത്തിൽ എത്തിയത്. അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരെ തനിക്ക് അറിയാമെന്നും ഇവരുടെ പേര് വെളിപ്പെടുത്താൻ താൻ തയ്യാറാണെന്നുമാണ് നേരത്തെ ഗണേശ് കുമാർ പറഞ്ഞിരുന്നു. അതുകൊണ്ട് ത്ന്നെ സിങ്കത്തിന്റെ മീശവച്ച് എത്തിയത് പേര് വെളിപ്പെടുത്താനാണോ ഗണേശിന്റെ വരവ് എന്ന് പലരും സംശയം പ്രകടിപ്പിച്ചു. ഗണേശിന് പറയാനുള്ള കാര്യം വെളിപ്പെടുത്താൻ അവസരം ഒരുക്കണമെന്ന് പ്രതിപക്ഷം പറയുകയും ചെയ്തു.
അതിനിടെ സഭയിലെത്തിയ സിപിഐ എംഎൽഎ ബിജിമോളായിരുന്നു മറ്റൊരു ശ്രദ്ധാകേന്ദ്രം. തടിച്ച പ്രകൃതക്കാരിയായിരുന്ന ബിജിമോൾ അൽപ്പം സ്ലിമ്മായിട്ടാണ് സഭയിലെത്തിയത്. തടികുറയ്ക്കാനുള്ള ശ്രമത്തിലാണ് ബിജിമോൾ. പണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ ബിജിമോളുടെ കൈക്കരുത്തിന് മുന്നിൽ പൊലീസിന്റെ ഇടിവണ്ടി പോലും തോറ്റ കഥയായിരുന്നു പലരും ഇന്ന് സഭയിലെത്തിയ ബിജി മോളെ കണ്ടപ്പോൾ ഓർത്തത്.
വി എസ് അച്യുതാനനന്ദൻ പതിവുപോലെ ജുബ്ബാധാരിയായാണ് വി എസ് സഭയിലെത്തിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പതിവുശൈലിയിൽ തന്നെ സഭയിൽ എത്തി. എം വി ശ്രേയംസ് കുമാർ സഭയിൽ ഖദർ ഉപേക്ഷിച്ച് സാധാരണ ഷർട്ട് ധരിച്ചാണ് എത്തിയത്. ആരോപണ ചൂളയിൽ കഴിയുന്ന കെ എം മാണി എത്തിയത് ചോദ്യോത്തരവേള അവസാനിക്കാൻ ഏതാനും മിനിട്ടുകൾ അവശേഷിക്കുമ്പോഴാണ് മാണി എത്തിയത്. തൊട്ടപ്പുറത്തും ഇപ്പുറത്തുമിരിക്കുന്ന മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി. മോഹനൻ എന്നിവർ ഹസ്തദാനം ചെയ്താണ് മാണിയെ സ്വീകരിച്ചത്. കെ.പി. മോഹനൻ അൽപ്പനേരം മാണിയുമായി തമാശ പങ്കിടുകയും ചെയ്തു.
ഒരു കോടി രൂപ വാങ്ങിയ മാണിയെ പുറത്താക്കുക, മാണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക, മുഖ്യമന്ത്രിയുടേയും എക്സൈസ് മന്ത്രിയുടേയും പങ്ക് അന്വേഷിക്കുക തുടങ്ങി ആവശ്യങ്ങൾ എഴുതിയ പ്ളക്കാർഡുകളാണ് സഭയിൽ പ്രതിപക്ഷം പ്രദർശിപ്പിച്ചത്. രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചത്. എക്സൈസ് മന്ത്രി കെ. ബാബുവാണ് പ്രതിപക്ഷത്തെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.