- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയാകാനാവില്ലെന്ന് ഉറപ്പായതോടെ ശശീന്ദ്രനും അയഞ്ഞു; ഭാര്യയുടെ മരണവും അനാരോഗ്യവും മൂലം മകനുമായി ശണ്ഠ വേണ്ടെന്ന് ഉറച്ച് പിള്ളയും; എൻസിപിയിൽ ചേർന്ന് മന്ത്രിയാകാനുള്ള കരുനീക്കം സജീവമാക്കി ഗണേശ് കുമാർ;
കൊല്ലം: എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടപ്പാണ്. കൈയേറ്റ വിവാദത്തിൽ കുടുങ്ങിയ തോമസ് ചാണ്ടി കേസിൽ നിന്ന് കുറ്റവിമുക്തനായി മന്ത്രിയായി തിരിച്ചെത്താമെന്ന മോഹത്തിലായിരുന്നു. ഇതിന് തടയിടാനായിരുന്നു വിജിലൻസിന്റെ അന്വേഷണ പ്രഖ്യാപനം. ഹണി ട്രാപ്പിൽ കുടുങ്ങിയ എകെ ശശീന്ദ്രനും പീഡനക്കേസ് വിനയാണ്. ഹൈക്കോടതിയിൽ നിന്ന് കുറ്റവിമുക്തനാകാനുള്ള ശശീന്ദ്രന്റെ മോഹം പൊലിയുകയും ചെയ്തു. ഇതോടെ എൻസിപിയിലെ രണ്ട് എംഎൽഎമാർക്കും മന്ത്രിയായി ഉടനൊന്നും മടങ്ങിയെത്താനാകില്ലെന്നും ഉറപ്പായി. ഇതോടെ എൻസിപിയിൽ ലയിച്ച് മന്ത്രിയാകാമെന്ന കെബി ഗണേശ് കുമാറിന്റെ മോഹത്തിനും പ്രതീക്ഷ വയ്ക്കുകയാണ്. ഗണേശ് കുമാറിനെ ഗതാഗത മന്ത്രിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് നിലവിൽ ക്യാബിനറ്റ് പദവിയുണ്ട്. മുന്നോക്കക്ഷേമ കോർപ്പറേഷന്റെ ചെയർമാനാണ് പിള്ള. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് പോലൊരു ചെറുപാർട്ടിക്ക് മറ്റൊരു കാബിനറ്റ് പദവി കൂടി കൊടുക്കുക അസാധ്യമാണ്. പിള്ള സ്ഥാനം ഒഴിഞ്ഞാൽ മാത്രമേ ഇതിന് സാധ
കൊല്ലം: എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടപ്പാണ്. കൈയേറ്റ വിവാദത്തിൽ കുടുങ്ങിയ തോമസ് ചാണ്ടി കേസിൽ നിന്ന് കുറ്റവിമുക്തനായി മന്ത്രിയായി തിരിച്ചെത്താമെന്ന മോഹത്തിലായിരുന്നു. ഇതിന് തടയിടാനായിരുന്നു വിജിലൻസിന്റെ അന്വേഷണ പ്രഖ്യാപനം. ഹണി ട്രാപ്പിൽ കുടുങ്ങിയ എകെ ശശീന്ദ്രനും പീഡനക്കേസ് വിനയാണ്. ഹൈക്കോടതിയിൽ നിന്ന് കുറ്റവിമുക്തനാകാനുള്ള ശശീന്ദ്രന്റെ മോഹം പൊലിയുകയും ചെയ്തു. ഇതോടെ എൻസിപിയിലെ രണ്ട് എംഎൽഎമാർക്കും മന്ത്രിയായി ഉടനൊന്നും മടങ്ങിയെത്താനാകില്ലെന്നും ഉറപ്പായി. ഇതോടെ എൻസിപിയിൽ ലയിച്ച് മന്ത്രിയാകാമെന്ന കെബി ഗണേശ് കുമാറിന്റെ മോഹത്തിനും പ്രതീക്ഷ വയ്ക്കുകയാണ്.
ഗണേശ് കുമാറിനെ ഗതാഗത മന്ത്രിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് നിലവിൽ ക്യാബിനറ്റ് പദവിയുണ്ട്. മുന്നോക്കക്ഷേമ കോർപ്പറേഷന്റെ ചെയർമാനാണ് പിള്ള. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് പോലൊരു ചെറുപാർട്ടിക്ക് മറ്റൊരു കാബിനറ്റ് പദവി കൂടി കൊടുക്കുക അസാധ്യമാണ്. പിള്ള സ്ഥാനം ഒഴിഞ്ഞാൽ മാത്രമേ ഇതിന് സാധ്യതയുള്ളൂ. അതു സംഭവിക്കാതെ ഗണേശ് കുമാറിനെ മന്ത്രിയാക്കിയാൽ മറ്റ് ഘടകകക്ഷികളും അവകാശ വാദവുമായെത്തും. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് ബിയെ ഇടതുപക്ഷത്ത് എടുത്താലും ഗണേശിന് മന്ത്രിയാക്കാൻ കടമ്പകൾ ഏറെയാണ്. അതുകൊണ്ടാണ് എൻസിപിയിലൂടെ ഗണേശിനെ മന്ത്രിയാക്കാനുള്ള നീക്കം നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് ചർച്ചകൾ നടക്കുന്നത്. കെഎസ് ആർ ടിസി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഗണേശിനെ പോലൊരാളുടെ സേവനം മന്ത്രിസഭയ്ക്ക് ആവശ്യമാണ്. ഗതാഗത വകുപ്പിനെ നല്ല രീതിയിൽ ഭരിച്ച പാരമ്പര്യം ഗണേശിനുണ്ട്. ഇത് മുതൽകൂട്ടാക്കാനാണ് നീക്കം. പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന ഗതാഗത വകുപ്പിന്റെ ചുമതല ഇപ്പോൾ മുഖ്യമന്ത്രിക്കാണ്. ഇത് ഉടൻ ഒഴിയണമെന്ന ആഗ്രഹമാണ് പിണറായിക്കുള്ളത്. എൻസിപിയും ഗണേശും തമ്മിൽ ധാരണയായാൽ ഉടൻ സത്യപ്രജ്ഞയെന്ന നിലയിലേക്കാണ് കാര്യങ്ങൾ. അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാലുടൻ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഗണേശിന്റെ നീക്കം.