ന്യൂയോർക്ക്: 2016 ജൂലൈ ഒന്നു മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു,ഈ  മഹോത്സവത്തിന്റ  ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത്  നടപ്പക്കികൊണ്ടിരിക്കുന്നു. ഈ  കൺവെൻഷന്റെ   ജനറൽ കൺവീനർ  ആയി ന്യൂയോർക്കിൽ നിന്നുള്ള ഗണേശ് നായരെ തെരഞ്ഞെടുത്തതായി  പ്രസിഡന്റ് ജോൺ പി  ജോൺ  സെക്രട്ടറി   വിനോദ് കെയാർകെ എന്നിവർ  അറിയിച്ചു.

അർപ്പണ ബോധവും, സംഘടനാവൈഭവവും, ആത്മാർത്ഥതയും, അനേക വർഷത്തെ പ്രവർത്തന പരിചയവും കൈമുതലായുള്ള ഗണേശ്  നായരുടെ നേതൃത്വപാടവം ന്യൂയോർക്കിലെന്നല്ല അമേരിക്കയുടെ ഇതര ഭാഗങ്ങളിലുള്ള മലയാളി സമൂഹം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സേവനം ഫൊക്കാന കൺവൻഷനും ഒരു മുതൽക്കൂട്ടാകുമെന്ന്   ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ  അഭിപ്രായപ്പെട്ടു.  

ഫൊക്കാനയുടെ പ്രസിദ്ധീകരണമായ ഭഫൊക്കാന ടുഡേ' രൂപകല്പന ചെയ്യുകയും അതിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ച് മുക്തകണ്ഠമായ പ്രശംസ ഗണേശ് പിടിച്ചു പറ്റിയിട്ടുണ്ട്. ഫൊക്കാനയുടെ ആൽബനി കൺവൻഷന്റെ യുവജനപ്രതിധിയായി പ്രവർത്തിച്ച് സംഘടനാപാടവം തെളിയിച്ചിട്ടുള്ള ഗണേശ്, യുവജനങ്ങളേ ഏകോപിപ്പിച്ച് അവരെ കലാപരമായും സാംസ്കാരികപരമായും അവബോധമുള്ളവരാക്കി നേതൃത്വനിരയിലേക്ക് കൊണ്ടുവരാനും ഏറെ പ്രയത്‌നിച്ചിട്ടുണ്ട്.
വെസ്റ്റ്‌ചെസ്റ്റർ മലയാളി അസ്സോസിയേഷൻ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ.)യുടെ ബോർഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി,  സെക്രട്ടറി, ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീയിൽ യുവജന പ്രതിനിധി,  ട്രസ്റ്റീ  ബോർഡ് സെക്രട്ടറി എന്നി  നിലകളിലും  പ്രവർത്തിച്ചിരുന്നു . ആൽബനി കൺവൻഷന്റെ വെബ് ഡിസൈനറായിരുന്നു ഗണേശ്.

അവ്യക്തകളും സങ്കീർണ്ണതകളുമില്ലാത്ത, വളരെ സുതാര്യവും ലളിതവുമായ ഒരു സഘടനയായി ഫൊക്കാനയെ വളർത്തിക്കൊണ്ടുവരണമെങ്കിൽ നിസ്വാർത്ഥസേവകരെയാണ് അവശ്യം വേണ്ടത്. കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള  യുവാക്കളെ മുഖ്യധാരയിൽ കൊണ്ടുവരണം എന്നതാണ് മറ്റൊരു ആവശ്യം. പല സംഘടനകളും യുവാക്കളെ മുന്നോട്ടു കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ തുടങ്ങുന്നതെങ്കിലും ഇതു വാക്കാൽ മാത്രം ഒതുങ്ങുന്നതായി നാം കാണുന്നു.

മാലയാളി സമൂഹം നേരിടുന്ന ഗൗരവമേറിയ പല പ്രശ്‌നങ്ങളും മലയാളി സംഘടനകൾ കാണാത്ത ഭാവം നടിക്കുന്നുണ്ട്. പല സംഘടനകളും ജനങ്ങിളിൽ നിന്നും അകന്നു പോകുന്നതാണ് കാരണം. .ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടെങ്കിൽ പല പ്രശ്‌നങ്ങളും നിഷ്പ്രയാസം സഫലമാക്കാവുന്നതേ ഉള്ളൂ എന്നും ഗണേശ്  നായർ  അഭിപ്രായപെട്ടു.

ഈ ജനകീയ സംഘടനയിൽ ഭാഗഭാക്കാകുകയും തന്നാലാവുന്ന നല്ല കാര്യങ്ങൾ ചെയ്ത് സംഘടനയെ പോഷിപ്പിക്കേണ്ടത് തന്റെ ധാർമ്മിക ഉത്തരവാദിത്വമാണെന്ന് ഗണേശ് വ്യക്തമാക്കി.നാനാതുറകളിലുള്ള അമേരിക്കൻ മലയാളികളുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഫൊക്കാന പ്രവർത്തകർക്ക് ഊർജ്ജവും ഉന്മേഷവും നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തോടെ തന്നിലർപ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി കൺവൻഷൻ അവിസ്മരണീയമാക്കുവാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ഗണേശ് പ്രത്യാശ പ്രകടിപ്പിച്ചു.

കംപ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദമുള്ള ഗണേശ് ന്യൂയോർക്ക് സ്‌റ്റേറ്റിൽ കംപ്യൂട്ടർ നെറ്റ്‌വർക്ക് സ്‌പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു. ന്യൂയോർക്കിലെ വെസ്റ്റ്‌ചെസ്റ്ററിൽ കുടുംബസമേതം താമസിക്കുന്നു. ഭാര്യ സീനാ നായർ. മക്കൾ: ഗോപിക, ഗ്രീഷ്മ.