- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടബലാത്സംഗവും ബീഫ് റെയ്ഡും 'ചെറിയ പ്രശ്നങ്ങൾ' മാത്രം; ഇതൊക്കെ ഇന്ത്യയിൽ എവിടെയും സംഭവിക്കാവുന്ന കാര്യമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ
ഗുഡ്ഗാവ്: സഹോദരിമാർ മേവത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായതും പൊലീസിന്റെ ബീഫ് ബിരിയാണി റെയ്ഡും 'ചെറിയ പ്രശ്നങ്ങൾ' മാത്രമാണ്. ഇതൊക്കെ രാജ്യത്തെവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഇതെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ഹരിയാന സംസ്ഥാനം രൂപീകൃതമായതിന്റെ 50 വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊന്നും വലിയ വിഷയങ്ങളല്ല. ഇത്തരം ചെറിയ പ്രശ്നങ്ങൾക്ക് ഞാൻ അധികം ശ്രദ്ധ നൽകാറില്ല.സ്വർണ ജയന്തിയെക്കുറിച്ച് സംസാരിക്കേണ്ട അവസരമാണിത്. മേവത്ത് കൂട്ടബലാത്സംഗ കേസിലും ബീഫ് വിവാദത്തിലും സിബിഐ അന്വേഷണം ഉണ്ടാകുമോ എന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാദ്ധ്യമപ്രവർത്തകർ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ സുവർണ ജൂബിലി ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അതെല്ലാം നിസാരമായ പ്രശ്നങ്ങളാണെന്നും രാജ്യത്തെവിടേയും സംഭവിക്കാവുന്ന കാര്യങ്ങളാണെന്നും ആയിരുന്നു ഖട്ടാറിന്റെ പ്രതികരണം.മേവത്തിൽ ഓഗസ്റ്റ് 24നാണ് സഹോദരിമാർ കൂട്ടബലാത്സംഗത്തിന് ഇരകളായത്. പെൺകുട്ടികളുടെ അമ്മാവന
ഗുഡ്ഗാവ്: സഹോദരിമാർ മേവത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായതും പൊലീസിന്റെ ബീഫ് ബിരിയാണി റെയ്ഡും 'ചെറിയ പ്രശ്നങ്ങൾ' മാത്രമാണ്. ഇതൊക്കെ രാജ്യത്തെവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഇതെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ഹരിയാന സംസ്ഥാനം രൂപീകൃതമായതിന്റെ 50 വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊന്നും വലിയ വിഷയങ്ങളല്ല. ഇത്തരം ചെറിയ പ്രശ്നങ്ങൾക്ക് ഞാൻ അധികം ശ്രദ്ധ നൽകാറില്ല.സ്വർണ ജയന്തിയെക്കുറിച്ച് സംസാരിക്കേണ്ട അവസരമാണിത്. മേവത്ത് കൂട്ടബലാത്സംഗ കേസിലും ബീഫ് വിവാദത്തിലും സിബിഐ അന്വേഷണം ഉണ്ടാകുമോ എന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മാദ്ധ്യമപ്രവർത്തകർ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ സുവർണ ജൂബിലി ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അതെല്ലാം നിസാരമായ പ്രശ്നങ്ങളാണെന്നും രാജ്യത്തെവിടേയും സംഭവിക്കാവുന്ന കാര്യങ്ങളാണെന്നും ആയിരുന്നു ഖട്ടാറിന്റെ പ്രതികരണം.
മേവത്തിൽ ഓഗസ്റ്റ് 24നാണ് സഹോദരിമാർ കൂട്ടബലാത്സംഗത്തിന് ഇരകളായത്. പെൺകുട്ടികളുടെ അമ്മാവനേയും അമ്മായിയേയും കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ബീഫ് കഴിച്ചതിനുള്ള ശിക്ഷയാണ് ബലാത്സംഗമെന്ന് അക്രമികളിൽ ഒരാൾ പറഞ്ഞതായി നേരത്തെ പെൺകുട്ടികളിൽ ഒരാൾ വെളിപ്പെടുത്തിയിരുന്നു.
ബക്രീദ് കാലത്ത് ഹരിയാന ഗോ സുരക്ഷാ പൊലീസ് മേവത്തിൽ ബീഫ് ബിരിയാണി റെയ്ഡ് നടത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബീഫ് റെയ്ഡ് കാരണം തെരുവോര വിൽപ്പനക്കാർക്ക് വിൽപ്പന നിർത്തിവെക്കേണ്ടി വന്നു. നിരവധി പേരുടെ ബിരിയാണി ചെമ്പുകൾ പൊലീസ് കണ്ടുകെട്ടി. ബീഫ് വിൽക്കുന്നുവെന്ന വ്യാപക പരാതികൾ ഉയരുന്നുവെന്നായിരുന്നു റെയ്ഡിനുള്ള പൊലീസ് ന്യായീകരണം. തെരുവോര വിൽപ്പനക്കാരിൽ നിന്നും ശേഖരിച്ച ബിരിയാണി സാമ്പിളുകളിൽ ഏഴെണ്ണത്തിൽ ബീഫ് ഉണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി ഹരിയാന മന്ത്രി അനിൽ വിജ് പറഞ്ഞിരുന്നു.



