- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്‌സതേ, ഗുരു കടാക്ഷം പരിപൂർണ്ണം;116 ദിവസം കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് 2.55ന് മൂത്രം ഒഴിച്ചു! മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ വിജയകരം തന്നെ; ഗംഗേശാനന്ദയ്ക്ക് തിരിച്ചു കിട്ടിയത് 90 ശതമാനവും മുറിച്ചു മാറ്റിയ ജനനേന്ദ്രിയം; ഭക്തരെ ഇക്കാര്യം നേരിട്ട് അറിയിച്ച് സ്വാമിയുടെ വാട്‌സ് ആപ്പ് സന്ദേശം; കണ്ണമൂലയിലെ ലിംഗഛേദത്തിൽ ഇരുട്ടിൽ തപ്പി പൊലീസും
കൊച്ചി: തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ ലിംഗഛേദനം ഏറെ ചർച്ചയായിരുന്നു. സ്വാമി ഗംഗേശാന്ദനെ വില്ലനാക്കി മാറ്റിയ ഈ കേസിലെ ദുരൂഹത അഴിക്കാൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. പരാതിക്കാരിയായ പെൺകുട്ടി സ്വാമിയെ പിന്തുണച്ച് രംഗത്ത് വന്നതായിരുന്നു ഇതിന് കാരണം. വീട്ടിന് മുമ്പിൽ താമസിക്കുന്ന എഡിജിപിക്കെതിരെ ആരോപണവും ഉയർന്നു. ഇങ്ങനെ ഗംഗേശാനന്ദയുടെ ലിംഗ ഛേദനത്തിൽ അവ്യക്ത തുടരുകയാണ്. എൽഎൽബി വിദ്യാർത്ഥിനിയുടെ ലിംഗ ഛേദനത്തിലൂടെ സ്വാമിക്ക് ജനനേ്ന്ദ്രീയത്തിന്റെ പ്രവർത്തനം പൂർണ്ണമായും നഷ്ടമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ പ്രയത്‌നം വെറുതെയായില്ല. സ്വാമിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ പൂർണ്ണമായും മാറി. ഇക്കാര്യം ഭക്തരെ വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ സ്വാമി തന്നെയാണ് അറിയിച്ചത്. നമ്‌സതേ, ഗുരു കടാക്ഷം പരിപൂർണ്ണം. 116 ദിവസം കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് 2.55ന് മൂത്രം ഒഴിച്ചു-ഇത്തരമൊരു സന്ദേശമാണ് അടുപ്പക്കാർ ഗംഗേശാനന്ദ ഇന്നലെ അയച്ചത്. ഇതോടെ തന്റെ ജനനേന്ദ്രീയം പൂർണ്ണമായും തിരിച്ചു
കൊച്ചി: തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ ലിംഗഛേദനം ഏറെ ചർച്ചയായിരുന്നു. സ്വാമി ഗംഗേശാന്ദനെ വില്ലനാക്കി മാറ്റിയ ഈ കേസിലെ ദുരൂഹത അഴിക്കാൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. പരാതിക്കാരിയായ പെൺകുട്ടി സ്വാമിയെ പിന്തുണച്ച് രംഗത്ത് വന്നതായിരുന്നു ഇതിന് കാരണം. വീട്ടിന് മുമ്പിൽ താമസിക്കുന്ന എഡിജിപിക്കെതിരെ ആരോപണവും ഉയർന്നു. ഇങ്ങനെ ഗംഗേശാനന്ദയുടെ ലിംഗ ഛേദനത്തിൽ അവ്യക്ത തുടരുകയാണ്. എൽഎൽബി വിദ്യാർത്ഥിനിയുടെ ലിംഗ ഛേദനത്തിലൂടെ സ്വാമിക്ക് ജനനേ്ന്ദ്രീയത്തിന്റെ പ്രവർത്തനം പൂർണ്ണമായും നഷ്ടമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ പ്രയത്‌നം വെറുതെയായില്ല. സ്വാമിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ പൂർണ്ണമായും മാറി. ഇക്കാര്യം ഭക്തരെ വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ സ്വാമി തന്നെയാണ് അറിയിച്ചത്.
നമ്‌സതേ, ഗുരു കടാക്ഷം പരിപൂർണ്ണം. 116 ദിവസം കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് 2.55ന് മൂത്രം ഒഴിച്ചു-ഇത്തരമൊരു സന്ദേശമാണ് അടുപ്പക്കാർ ഗംഗേശാനന്ദ ഇന്നലെ അയച്ചത്. ഇതോടെ തന്റെ ജനനേന്ദ്രീയം പൂർണ്ണമായും തിരിച്ചു കിട്ടിയെന്ന സന്ദേശമാണ് സ്വാമി നൽകുന്നത്. ലൈംഗിക പീഡനത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. പിന്നീട് എ.ഡി.ജി.പി ബി. സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാർ എന്നീ നാൽവർ സംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പെൺകുട്ടിയുടേതായ വെളിപ്പെടുത്തൽ എത്തി. ഇത് സ്വാമിക്ക് അശ്വാസമായിരുന്നു.
കണ്ണമ്മൂലയിലെ ചട്ടമ്പി സ്വാമി ജന്മസ്ഥലവുമായി ബന്ധപ്പെട്ട സമരമാണ് ഗംഗേശാനന്ദയെ തിരുവനന്തപുരത്ത് എത്തിച്ചത്. ഈ സമരം ഗംഗേശാന്ദ നടത്തിയത് സന്ധ്യക്ക് എതിരെയായിരുന്നു. ഇതിലുള്ള പ്രതികാരമാണ് ജനനേന്ദ്രീയം മുറിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പെൺകുട്ടിയുടെ പുതിയ വെളിപ്പെടുത്തലുകളിൽ ഒളിച്ചിരിക്കുന്നത്. നേരത്തെ പെൺകുട്ടിയുടെ അമ്മയും സന്ധ്യക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ചട്ടമ്പിസ്വാമി സ്മാരകവുമായി ബന്ധപ്പെട്ട സമരത്തിന്റെ വൈരാഗ്യം സന്ധ്യ തീർക്കുന്നതെന്നതായിരുന്നു അമ്മയും പറഞ്ഞത്. ഇതു സംബന്ധിച്ച് പൊലീസിന് പരാതിയും നൽകിയിരുന്നു. അയ്യപ്പദാസിനെതിരേയും ആരോപണമെത്തി. എന്നാൽ ഇതൊന്നും പൊലീസ് അന്വേഷിച്ചില്ല. ദക്ഷിണമേഖലാ എഡിജിപിയായ സന്ധ്യയും ആരോപണങ്ങളിൽ പ്രതികരിച്ചില്ല. ഇതിനിടെയാണ് പെൺകുട്ടിയുടെ കൂറുമാറ്റവും. ഇതോടെ പൊലീസിനെ നേരെ പല സംശയങ്ങളും ഉയരുന്നു. പീഡന ആരോപണം ഉന്നയിച്ച പെൺകുട്ടിക്ക് മതിയായ സംരക്ഷണം നൽകാൻ പൊലീസിന് സാധിച്ചില്ല. അതുകൊണ്ടാണ് ഇപ്പോൾ മൊഴി മാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ആരോപണം.
ചട്ടമ്പിസ്വാമിയുടെ യഥാർത്ഥ ജനനസ്ഥലത്തെ കുറിച്ച് ഏറെ ചർച്ചയുണ്ട്. പന്മന ആശ്രമവും എൻഎസ്എസും കരുതുന്നത് കണ്ണമൂലയിലാണ് സ്വാമിയുടെ വീടെന്നാണ്. ഈ വീടിരുന്ന സ്ഥലം തലമുറകൾ കൈമാറി ഐപിഎസുകാരിയായ ബി സന്ധ്യയുടെ കൈയിലെത്തി. അവിടെ വീടു വയ്ക്കാനും തീരുമാനിച്ചു. ഇതോടെ പ്രശ്‌നങ്ങൾക്ക് തുടക്കവുമായി. ഈ സ്ഥലം സംരക്ഷിക്കാൻ ചട്ടമ്പിസ്വാമിയുടെ ഭക്തർ തീരുമാനിച്ചു. വലിയ പ്രക്ഷോഭവും നിയമപോരാട്ടവും നടന്നു. ഇതിന്റെ മുൻനിരയിൽ സ്വാമി ഗംഗേശാനന്ദ സ്വാമികളായിരുന്നു. സന്ധ്യയെ വെല്ലുവിളിച്ച് കണ്ണമൂലയിൽ സമര കാഹളം മുഴക്കിയ സന്ന്യാസി. കണ്ണമൂലയുമായുള്ള സ്വാമിയുടെ ബന്ധം തുടങ്ങുന്നത് ഇങ്ങനെയാണ്. തീവ്ര നിലപാടുകളുമായി സമരത്തിൽ സജീവമായ സ്വാമി ഭൂമി വിട്ടുകിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പോലും ഭീഷണിപ്പെടുത്തി.
എന്നാൽ അതൊന്നും സംഭവിച്ചില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സന്ധ്യയ്ക്ക് ഈ ഭൂമിയിൽ ഉടമസ്ഥാവകാശം കിട്ടുകയും ചെയ്തു. അവിടെ വീടുവച്ച് അവർ താമസിക്കുകയും ചെയ്യുന്നു. ഈ സമരവുമായി ബന്ധപ്പെട്ടാണ് കണ്ണമൂല-പേട്ട ഭാഗത്ത് ഗംഗേശാനന്ദ സ്വാമി താരമാകുന്നത്. ഈ സമരം തുടങ്ങുന്നത് സ്വമിക്കെതിരെ ആരോപണം ഉയർത്തിയ പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ്. പിന്നീട് സ്വാമി ഈ വിട്ടിലെ പ്രധാനിയായി മാറി. ഇതിൽ ഈ കുടുംബത്തോടും സ്വാമിയോടും കടുത്ത വൈരാഗ്യം സന്ധ്യയ്ക്കുണ്ടായിരുന്നത്രേ. ഇതാണ് ഇപ്പോൾ സ്വാമിയുടെ ലിംഗം മുറിക്കുന്നതിലേക്ക് എത്തിയതെന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രചരണങ്ങൾ.
2017 മെയ് മാസം 19 നാണ് സംഭവം നടന്നത്. വീട്ടിൽവെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പേട്ട സ്വദേശിയായ യുവതി സ്വാമിയുടെ ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് ഉയർന്ന ആരോപണം. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസെത്തിയാണ് സ്വാമിയെ ആശുപത്രിയിൽ എത്തിച്ചത്. ലിംഗം 90 ഥസമാനവും അറന്ന് തൂങ്ങിയ നിലയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. അതുകൊണ്ട് തന്നെ ഏറെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ലിംഗം തുന്നിച്ചേർത്തത്.
സ്വാമിയെ റിമാൻഡ് ചെയ്തപ്പോഴും ചികിൽസയിലായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷവും വിദഗ്ധ ചികിൽസ തുടർന്നു. ജനനേന്ദ്രീയ നേരെയാകുമെന്ന ഡോക്ടർമാരുടെ വിലയിരുത്തലാണ് ഇപ്പോൾ ശരിയാകുന്നത്.