കൊച്ചി: പ്രസംഗങ്ങളിലെല്ലാം നിറച്ചത് സദാചാരമായിരുന്നു. എന്നാൽ പ്രവർത്തിയിൽ ലൈംഗികതയും. ആത്മീയ പ്രഭാഷണങ്ങളിലൂടെ താരമായ സ്വാമി ഗംഗാശാനന്ദ ഇന്ന് പീഡനത്തിനിടെ ജനനേന്ദ്രീയം നഷ്ടമായ സ്വാമിയാണ്. ഈ വിഷയം ആഘോഷമാക്കുകയാണ് ട്രോളർമാർ. സ്വാമിയുടെ പേരുപയോഗിച്ച് സർച്ച് ചെയ്യുമ്പോൾ ഗൂഗിളിൽ പ്രത്യക്ഷപ്പെടുന്ന പ്രസംഗം വാചകങ്ങൾ തന്നെ ട്രോളിനും വിഷയമാകുന്നു. പ്രപഞ്ചത്തിലെ സകലചരാചരങ്ങളിലും മാതൃഭാവത്തെ ഉൾകൊള്ളാൻ കഴിയുന്നവർക്കാണ് പുരുഷാർത്ഥങ്ങളെ കൈവരിക്കുവാൻ സാധിക്കുകയെന്ന വചനമാണ് ഏവരും ആഘോഷമാക്കുന്നത്.

കുട്ടികളിൽ ആത്മീയത വളർത്തിയെടുക്കണമെന്നും പുസ്തകത്തിലൂടെയല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വേണം നേടിയെടുക്കാനെന്നും ഗംഗേശാനന്ദ തീർത്ഥപാദർ പറഞ്ഞിരുന്നു. ഇതാണോ ഗുരുവിനുള്ള മാതൃകയെന്ന ചോദ്യവും ട്രോളർമാർ ഉയർത്തുന്നു. സ്വാമിയെ പരിചയമില്ലെന്ന പന്മന ആശ്രമക്കാരുടെ പ്രസ്താവനയേയും കളിയാക്കുന്നു. ആശ്രമത്തിന്റെ പേരു പറഞ്ഞ് ഉലകം ചുറ്റിയിട്ടും ഇതുവരെ ഒന്നും അറിയാത്ത ആശ്രമത്തെയാണ് പരിഹാസ വിധേയമാക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലെല്ലാം സ്വാമിയാണ് താരം. വാട്‌സ് ആപ്പിൽ രസകരമായ സംഭാഷണങ്ങളാണ് നിറയുന്നത്. പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ അവയവം യുവതി മുറിച്ചു .കൊല്ലം പന്മന ആശ്രമത്തിലെ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തിരുവടികൾ ഇനി മുതൽ ' ന ലിംഗേശൻ വിത്തൗട്ടാനന്ദം ' എന്ന തിരുനാമത്തിൽ അറിയപ്പെടുന്നതാണ്-ഇതാണ് ഒരു കമന്റ്.

സമൂഹിക മാധ്യമങ്ങളിൽ നിറയുന്ന കമന്റുകൾ ഇങ്ങനെ

  • സംഗതി മുറിച്ച സ്ഥിതിക്ക് ലിംഗനന്ദ സാമിക്ക് വേണമെങ്കിൽ മതം മാറാൻ ഒരപേക്ഷ കൊടുത്തു നോക്കാവുന്നതാണ്. ഹിന്ദുക്കളാരും സപ്പോർട് ചെയ്യാത്തതിന്റെ പ്രതിഷേധ സൂചകമായാണ് എന്നും പറയാം.
  • ഗംഗേശാനന്ദന്റെ ആനന്ദംകണ്ടെത്തുന്ന യോഗദണ്ഡ് മുറിച്ച് കേരളത്തിലെ വനിതകൾക്ക് വഴികാട്ടിയിരിക്കുന്ന യുവതിക്ക് അഭിനന്ദനങ്ങൾ നേരുന്നു..... ഇനി മുതൽ സ്വാമി ഗംഗേശാനന്ദ തീർത്ഥപാദ ലിംഗ ലെസ് സ്വാമിജി എന്നറിയപ്പെടും.. പീഡിപ്പിക്കാൻ മുതിരുന്നവരെയൊക്കെ വനിതകൾ ഈമാർഗ്ഗത്തിലുടെ നേരിടാൻ തയ്യാറാകണം.. പീഡനം താനേ നിലച്ചുകൊള്ളും.. റിലേ മത്സരങ്ങളിൽ ബാറ്റൺ കൈമാറും പോലെ ഈ ധൈര്യം എല്ലാ പീഡിതരിലേക്കും പകരട്ടെ...

  • സ്വാമിയുടെ കുണ്ഡലം സ്വാഹാ... സ്വാമി ഇനി മുതൽ ലിംഗരഹിതാനന്ദ തീർത്ഥപാദ സാമി എന്ന്അറിയപ്പെടുന്നതായിരിക്കും.. ലിങ്കം ചേദ്ദിചത് തന്നേ ആണ് അവനു കിട്ടേണ്ട വലിയ ശിക്ഷ...ഇനി അവൻ യൂറിൻ പൈപ്പും ഒരു സഞ്ചിയും ഉപയോഗിക്കട്ടേ എക്കാലവും.....ഇവനൊരു പാടമാവട്ടേ പീഡന വീരന്മാർക്കു ...
  • കള്ള സ്വാമിയുടെ ലിംഗം മുറിച്ച ആ പെൺകുട്ടിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ... ഈ പെൺ പുലിക്ക് പുറകിൽ സമൂഹം ഒന്നിക്കട്ടെ, ഇത് എല്ലാ പീഡകർക്കും ഒരു പടം ആകട്ടെ, സ്വാമി ആയാലും, പള്ളിലച്ചൻ ആയാലും, മൊയിലാർ ആയാലും പീഡകർ, പീഡകരായി തന്നെ കാണാം.അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടണം...
  • പാവം 'ഞങ്ങടെ' സ്വാമിയെ ആരും കുറ്റം പറയരുത്... --ഒരപേക്ഷയാണ് (..ഫീഷണിയായി കരുതിയാൽ മതി ! ) വിയർപ്പിന്റ്റെ അസുഖമുള്ളതുകൊണ്ട് ജോലിക്കൊന്നും പോകാണ്ട് , . കുമ്പ നെറെ ലഡ്ഡുവും, പൂവമ്പഴവും കഴിച്ചു രാവണൻ രംഭയെ റേപ്പ് ചെയ്യണ രാമായണം സീൻ വായിച്ചിരുന്ന നോം രംഭയുടെ കുഭവും ധ്യാനിച്ചിരുന്നു കമ്പിയടിച്ച് പോയി.... രാവണപ്രഭു കണ്ടേന്റ്റെ ഹാങ്ങ് ഓവറും.... പിന്നെ എന്തൂട്ടാ ചെയ്കാ? സ്വാമിയുടെ ധ്യാനം മുടക്കിയ ഓളെ മാതൃകാപരമായി കാശുകൊടുത്തു ഒതുക്കണം എന്നാണ് നോം പറയുന്നത്.... ... (....ഇങ്ങനെയൊക്കെ ന്യായീകരിക്കാൻ ആളില്ലാത്തിടത്തോളം കാലം അനക്കൊന്നും മതേതര പൂമൂടൽ ചാമിയാകാൻ പറ്റില്ല )