- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ടേക്ക് മീൻ ലോറിയിൽ കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ; കസ്റ്റഡിയിലെടുത്ത കർണാടകത്തിലെ മൂഡബിദ്രി പൊലീസുകാർക്ക് 25,000 രൂപ പാരിതോഷികം
മംഗളൂരു : കാസർകോട് വിതരണംചെയ്യാൻ കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി രണ്ട് കാസർകോട് സ്വദേശികൾ ഉൾപ്പെടെ 4 പേർ കർണാടക പൊലീസിന്റെ പിടിയിലായി.
ബുധനാഴ്ച ഒരു മണിയോടെയാണ് മത്സ്യ ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.വിശാഖപട്ടണം ഡോണിആന്ധ്ര എന്ന പ്രദേശത്ത് വൻതോതിൽ കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ സഞ്ചരിച്ച കാറും മത്സ്യ ലോറിയും കർണാടക ഹാസന മുതൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് കമ്മീഷണർ എൻ ശശി കുമാറിന്റെ നിർദ്ദേശപ്രകാരം മൂഡബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് മൽസ്യം കയറ്റിവരുകയായിരുന്നു ലോറി തടഞ്ഞുനിർത്തി പരിശോധിച്ചാണ് പൊലീസ് കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ മറ്റൊരു കാറിൽ ലോറിക്ക് മുന്നിലായി അകമ്പടിയായി വരുകയായിരുന്നു. കസാർകോട്ടെ മുഹമ്മദ് ഫാറൂഖ് (24), കൊഡഗുവിലെ ന സയ്യിദ് മുഹമ്മദ് (31), മുടിപ്പുവിലെ നിന്നുള്ള മുഹമ്മദ് അൻസാർ (23), മറ്റൊരു കസാർകോട്ടുകാരൻ മൊഹിയുദ്ദീൻ നവാസ് (34) എന്നിവരാണ് അറസ്റ്റിലായത്.
മംഗളൂരു, കൊഡഗു, ഹാസ്സൻ, കാസർകോട് എന്നിവിടങ്ങളിൽ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചത്. പിടിയിലായവർ വൻ ലഹരി മാഫിയ സംഘങ്ങളുടെ കണ്ണികൾ ആണെന്നും സംഘത്തിൽപ്പെട്ട എല്ലാവരുയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. മത്സ്യം കയറ്റി വന്ന ലോറി, 200 കിലോ കഞ്ചാവ് ഒരു സ്കോഡ കാർ, നാല് വാളുകൾ, വൈഫൈ സെറ്റ്, നാല് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
ലഹരി വേട്ടക്ക് നേതൃത്വം നൽകിയ മൂഡബിദ്രി പൊലീസ് സ്റ്റേഷന്റെയും മംഗളൂരു സൗത്ത് സബ് ഡിവിഷന്റെയും അന്വേഷണ സംഘത്തിന് പൊലീസ് കമ്മീഷണർ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.