- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷയിലെ റായ്ഘട്ടിൽ നിന്നും നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയത് 120 കിലോ കഞ്ചാവ്; പിടിച്ചത് കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറി; പ്രതികൾ റിമാൻഡിൽ; പ്രതിക്ക് വേണ്ടി ഹാജരായത് അഡ്വ ആളൂരും സഘവും
കോഴിക്കോട്; കോഴിക്കോട് ബൈപ്പാസിൽ പന്തീരങ്കാവ് പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും 120 കിലോ കഞ്ചാവുമായി പിടിയിലായ ആളെ ഈ മാസം 18 വരെ കോടതി റിമാന്റ് ചെയ്തു. കഞ്ചാവുമായി പിടിയിലായ കുറ്റിപ്പുറം സ്വദേശി പ്രദീപ്കുമാറിനെയാണ് കോഴിക്കോട് ഫസ്റ്റ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 3 റിമാന്റ് ചെയ്തത്. പ്രതിക്ക് വേണ്ടി അഡ്വ ആളൂരും സംഘവും കോടതിയിൽ ഹാജരായി.
ഇന്നലെ ഉച്ചയോടെയാണ് കോടികൾ വിലമതിക്കുന്ന കഞ്ചാവുമായി പ്രദീപ് കുമാർ പന്തീരങ്കാവ് പൊലീസിന്റെ പിടിയിലാകുന്നത്. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പൊലീസ് പിടികൂടിയത്. ഒഡീഷയിലെ റായ്ഘട്ടിൽ നിന്നും നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 120 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്.
റായ്ഘട്ടിലെ രഹസ്യകേന്ദ്രത്തെകുറിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സ്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതരസംസ്ഥാനങ്ങളിൽ ചരക്ക് നീക്കം നടത്തുന്നലോറികളെ നിരീക്ഷിക്കാൻ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുജിത്ത്ദാസ് നാർക്കോട്ടിക് സെൽ എ.സി.പി. സുനിൽകുമാറിന് നിർദ്ദേശം നൽകിയിരുന്നു.കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കുന്ന എല്ലാ ചരക്ക്ലോറികളും വിശദമായി പരിശോധിക്കാൻ ജില്ലാപൊലീസ് മേധാവി നിർദ്ദശം നൽകുകയും ചെയ്തിരുന്നു.
വാഹനപരിശോധനയിൽ നിന്നും ഒരു വാഹനവും ഒഴിഞ്ഞുപോകാതിരിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും പൊലീസ് കൺട്രോൾ റൂമിനും ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിനും വേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നു. നിർത്താതെ പോകുന്ന വാഹനങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ക്രൈം സ്‌ക്വാഡിനെയും ചുമതലപ്പെടുത്തിയിരുന്നു. കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായിപോയ ലോറി ചരക്കൊന്നുമില്ലാതെ തമിഴ്‌നാട് അതിർത്തി കടന്നവിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് നിരീക്ഷണം ഊർജ്ജിതമാക്കുകയായിരുന്നു.
ഈ ലോറി ചരക്കൊന്നുമില്ലാതെ കുറച്ചുദിവസങ്ങളായി വിവിധയിടങ്ങളിൽ ചുറ്റിക്കറങ്ങുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പൊലീസ് വാഹനം പരിശോധിച്ചത്.ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ഡിസ്ട്രിക്ടിൽ പെടുന്ന മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ കൃഷിചെയ്യുന്ന ശീലാബതി വിഭാഗത്തിൽ പെടുന്ന കഞ്ചാവാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. ഡ്രൈവർ ക്യാബിനിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു.വിപണിയിൽ കോടികൾ വിലമതിക്കുന്ന കഞ്ചാവാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തികളിൽ വാഹനപരിശോധന കാര്യക്ഷമമായി നടക്കാത്തത് മയക്കുമരുന്ന് മാഫിയകൾക്ക് അനുകൂലസാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.